രാജ്യത്തിന് സൗഖ്യം വേണം ഫിലിപ്പീന്‍സില്‍ 21 ദിവസത്തെ പ്രാര്‍ത്ഥനായജ്ഞം
ജിയോ ജോര്‍ജ് - ജൂലൈ 2020
ഫിലിപ്പീന്‍സില്‍ ആര്‍ച്ച് ബിഷപ് സോക്രട്ടിസ് വില്ലെഗാസ് ലിംഗായന്‍-ഡാഗുപന് രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന കോറോണ മഹാമാരിയെയും പ്രശ്നങ്ങളെയും രാഷ്ട്രീയ അസ്വസ്ഥതകളെയും അതിജീവിക്കാനും രാജ്യം സുഖം പ്രാപിക്കുവാനുമായി 21 ദിവസത്തെ പ്രാര്ത്ഥനയജ്ഞത്തിന് ആഹ്വാനം ചെയ്തു. മൗണ്ട് കാര്‍മ്മല്‍ മാതാവിന്റെ തിരുന്നാളായ ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 5 വരെയാണ് പ്രാര്‍ത്ഥനദിനമായി ആചരിക്കുക. നാം മാതാവിനോട് ചേര്ന്നുനിന്നാല് ഒരിക്കലും നിരാശ്രയരായിപ്പോകില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ആരോഗ്യ അടിയന്തിരാവസ്ഥയും സാമൂഹിക-രാഷ്ട്രിയ അരക്ഷിതാവസ്ഥയും ജനങ്ങളെ അസ്വസ്ഥരാക്കുന്നു, എങ്ങനെയാണ് ക്രിസ്തുവിന്റെ ശിഷ്യരായി ജീവിക്കുന്നതെന്നുപോലും ചിന്തിക്കാന്‍ കഴിയാത്തവിധത്തിലാക്കിയിരിക്കുന്നു. അതുകൊണ്ട് മാതാവിനെ വിളിച്ചപേക്ഷിക്കാം. കാരണം നാം മാതാവിനോട് ചേര്ന്നുനിന്നാല് ഒരിക്കലും പ്രതിരോധിമില്ലാത്തവരായിപ്പോകില്ല. 21 ദിവസത്തെ പ്രാര്‍ത്ഥന സൂചിപ്പിക്കുന്നത് ഇസ്രായേല്‍ ജനത ഈജിപ്തില്‍നിന്ന് പുറപ്പെട്ടതിനുശേഷം ദൈവത്തിനെതിരെ തിരിഞ്ഞ 21 സംഭവങ്ങളെ സൂചിപ്പിക്കുന്നു. നാം ദൈവത്തിനെതിരെ തിരിഞ്ഞ സംഭവങ്ങളെ ഓര്‍ത്ത് അനുതപിച്ചാല്‍ മാത്രമേ നാം സുഖം പ്രാപിക്കൂ ആര്‍ച്ച് ബിഷപ് സൂചിപ്പിച്ചു.
21 ദിവസത്തെ പ്രാര്‍ത്ഥനായജ്ഞത്തില്‍ രാജ്യത്തെ മാതാവിന് സമര്‍പ്പിക്കുകയും രാജ്യത്തിന്റെ സൗഖ്യത്തിനായുള്ള പ്രാര്‍ത്ഥന ഓരോ കുര്‍ബാനയ്ക്ക് ശേഷവും കുടുംബങ്ങളില്‍ ജപമാലയ്ക്ക് ശേഷവും ഈ പ്രാര്‍ത്ഥന ചൊല്ലണം. ദുഖത്തിലേക്കും നിരാശയിലേക്കും വഴുതിവീഴാതെ നമുക്ക് നമ്മുടെ അമ്മയുടെ പക്കലേക്കു പോകാം, നമുക്കവളില് ആശ്രയിക്കുകയും ആശ്വാസം കണ്ടെത്തുകയും ചെയ്യാം ആര്‍ച്ചുബിഷപ് വില്ലെഗാസ് വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com