ഡയാനാ രാജകുമാരിയുടെ കുടുംബത്തില്‍ നിന്നും ഒരു വിശുദ്ധന്
ജെയ്സണ്‍ പീറ്റര്‍ - ഫെബ്രുവരി 2020
ഇംഗ്ലണ്ടിലെ ഹാരി രാജകുമാരന് രാജപദവി ഉപേക്ഷിച്ച വാര്‍ത്തകള്‍ ലോകമെങ്ങും അതിശയത്തോടെയാണ് കേട്ടത്. എന്നാല്‍, അതിനും എത്രയോ മുമ്പേ, ദൈവത്തിനും ദൈവരാജ്യത്തിനും വേണ്ടി സര്‍വ്വ സമ്പത്തും ഉപേക്ഷിച്ച് പോയ വില്യം ഹാരി രാജകുമാരډാരുടെ ബന്ധുവാണ് ഫാ. ഇഗ്നേഷ്യസ് സ്പെന്‍സര്‍. പക്ഷേ, അദ്ദേഹം അതെല്ലാം വലിച്ചെറിഞ്ഞത് ദൈവത്തിനുവേണ്ടിയായിരുന്നു. ദൈവജനത്തിനുവേണ്ടിയായിരുന്നു. ഏതായാലും വത്തിക്കാന്‍ അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ക്കുവാനുള്ള നടപടികള്‍ക്ക് പ്രാരംഭം കുറിച്ചുകഴിഞ്ഞു. ഡയാനാ രാജകുമാരിയുടെ കുടുംബത്തില്പ്പെ'വ്യക്തിയായിരുന്നു ഫാ. ഇ്ഗ്നേഷ്യസ്.
1799 ലായിരുന്നു ഇംഗ്ലണ്ടിലെ സ്പെന്‍സര്‍ പ്രഭുവിന്റെ ഏറ്റവും ഇളയ കുഞ്ഞായി ജോര്‍ജ് സ്പെന്‍സര്‍ ഭൂജാതനായത്. ഡയാനാ രാജകുമാരിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന അള്ത്ത്രോപ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്. അവിടുത്തെ ആംഗ്ലിക്കന്‍ പുരോഹിതഗണത്തില്പ്പെ' വ്യക്തിയായിരുന്നു മാനസാന്തരപ്പെടുതിന് മുമ്പ് ഫാ. ഇഗ്നേഷ്യസ് സ്പെന്‍സര്‍.
വില്‍സ ചര്‍ച്ചിലിന്റെ മുന്‍ഗാമികളായ സ്പെന്‍സര്‍ വംശത്തിലായിരുു അദ്ദേഹം ജനിച്ചത്. ഇംഗ്ലണ്ടിലെ ഏറ്റവും സമ്പമായ അഞ്ചുകുടുംബങ്ങളിലൊന്നായിരുന്നു സ്പെന്‍സര്‍ ഫാമിലി.
റോമിലെ ഇംഗ്ളീഷ് കോളജില്‍ വൈദികപഠനം പൂര്‍ത്തിയാക്കി സെന്റ് ഗ്രിഗറി ദേവാലയത്തില്‍ വെച്ച് വൈദികനായി. അവിടെ വെച്ചായിരുന്നു വി. അഗസ്റ്റിന് ഓഫ് കാന്റര്‍ബറിയെ ഇംഗ്ലണ്ടിനെ മാനസാന്തരപ്പെടുത്തുവാനായി പോപ് സെന്റ് ഗ്രീഗറി അയച്ചത്. അതേ ദേവാലയത്തില്‍ വെച്ച് കൈവയ്പ് പ്രാര്‍ത്ഥനയിലൂടെ വൈദികനായ ഫാ. സ്പെന്‍സര്‍ ഇംഗ്ലണ്ടിന്റെ പുനസിവശേഷവത്ക്കരണത്തിന് മുഖ്യപങ്ക് വഹിച്ചുവെന്നത് ദൈവനിയോഗമാകാം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇംഗ്ലണ്ടിലെ സഭയുടെ സെക്കന്‍ഡ് സ്പ്രിംഗ് അഥവാ രണ്ടാം വസന്തം എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
പ്രഭുകുടുംബത്തില്‍ നിന്നുവന്നുവെങ്കിലും അദ്ദേഹം സാധാരണക്കാരുടെ പക്ഷത്തായിരുന്നു. കത്തോലിക്കസഭയും ആംഗ്ലിക്കന്‍ സഭയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം മുഖ്യപങ്കുവഹിച്ചുവെന്നതാണ് സത്യം. 2007 മുതല്‍ വത്തിക്കാന്‍ അദ്ദേഹത്തിന്റെ രചനകള്‍ വിശകലനം ചെയ്തുവരികയായിരുന്നു. അതിലൊന്നും തന്നെ റോമന്‍ കത്തോലിക്കസഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായി ഒട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിുരുന്നു.
ഇംഗ്ലണ്ടിന്റെ പുനസുവിശേഷവത്ക്കരണത്തില് അദ്ദേഹത്തിന് വാഴ്ത്തപ്പെട്ട ഡൊമിനിക് ബാര്ബേരിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനുള്ള അവസരം കിട്ടി. അദ്ദേഹമായിരുന്നു വി. ജോ ഹെന്റി ന്യൂമാനെ കത്തോലിക്കസഭയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്.
ഫാ. ഇ്ഗനേഷ്യസ് സ്പെന്‍സറും അന്ന് ആംഗ്ലിക്കന്‍ വൈദികനായിരുന്ന ന്യൂമാനെ സമീപിച്ചെങ്കിലും അദ്ദേഹത്തിന്റെ സമീപനം പ്രോത്സാഹനജനകമായിരുന്നില്ല. വളരെ തീക്ഷണമതിയും ഉപവിപ്രവര്ത്തകനുമായിരുന്ന ഫാ. ഇഗ്നേഷ്യസിനോട് വളരെ പരുക്കനായി പെരുമാറിയതില്‍ പിന്നീട് ഫാ. ന്യൂമാന്‍ ക്ഷമ ചോദിച്ചിരുന്നു.
ആംഗ്ലിക്കന്‍ സഭയില്‍ നിന്നും കത്തോലിക്കസഭയിലേക്ക് ചേക്കേറിയ അദ്ദേഹം പാസിയോണിസ്റ്റ് സന്യസാസഭയിലെ അംഗമായിരുന്നു. അതാകട്ടെ, ദാരിദ്ര്യം അതിന്റെ പൂര്‍ണതിയില്‍ അനുസരിച്ചിരുന്ന സഭയുമായിരുന്നു. അദ്ദേഹം സമൂഹത്തിലെ ഏറ്റവും ദരിദ്രരും ഐറിഷ് പൊട്ടറ്റോ ക്ഷാമകാലത്ത് കുടിയേറിയവരുമായ പാവപ്പെട്ടവരുടെ ഉമനത്തിനായിട്ടാണ് ഏറെ പ്രവര്‍ത്തിച്ചത്. ദരിദ്രരുടെ ഇടയിലെ നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി അദ്ദേഹത്തിന് ക്ഷയം പിടിക്കപ്പെട്ടുവെങ്കിലും അദ്ദേഹം 1864 ല്‍ മരിച്ചത് ഹൃദയാഘാതം മൂലമായിരുന്നു.
കത്തോലിക്കസഭയും ആംഗ്ലിക്കന്‍ സഭയുമായുള്ള ഐക്യമായിരുന്നു അദ്ദേഹം സ്വപ്നം കണ്ടിരുന്നത്. ക്രൈസ്തവ ഐക്യത്തിനായി അദ്ദേഹം ഒരു സംഘടന തന്നെ സ്ഥാപിച്ചിരുന്നു. അറിയപ്പെടുന്ന പ്രസംഗികനായിരുന്ന അദ്ദേഹം ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും സ്കോട്ട്ലാന്‍ഡിലും പ്രസംഗിച്ചുകൊണ്ട് നോര്‍ത്തേണ്‍ യുറോപ്പിലെ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷണം നേടിയെടുത്തു.
വിശ്വാസത്തിന്റെ കാര്യത്തില്‍ അതീവ തീക്ഷണമതിയായിരുന്നുവെങ്കിലും അദ്ദേഹം ക്രിക്കറ്റ് ഭ്രാന്തനായിരുന്നു. ഫുട്ബോള്‍ തനിക്ക് മാനിയ ആണെന്ന് അദ്ദേഹം തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു. ജോലിക്കാര്‍ക്കിടയിലും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കിടയിലും അദ്ദേഹം നിരന്തരം ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
സമകാലികരായിരുന്ന വാഴ്ത്തപ്പെട്ട ഡോമിനിക്കിന്റെയും, മാഞ്ചസ്റ്ററിന്റെ മദര്‍ തെരേസ എന്ന് വിളിക്കപ്പെടുന്ന എലിസബത്ത് പ്രൗട്ട'ിന്റെയും ശവകൂടിരങ്ങള്ക്കടുത്താണ് അദ്ദേഹത്തിന്റെ കബറിടവും. മദര്‍ എലിസബത്ത് ആണ് പാഷനിസ്റ്റ് സിസ്റ്റേഴസിന്റെ സഭസ്ഥാപിച്ചത്. മദര്‍ സമൂഹത്തിലെ ദരിദ്രര്‍ക്കായി അനേകം സ്കൂളുകള്‍ സ്ഥാപിച്ചിരുന്നു. ഫാ. ഇഗ്നേഷ്യസിനെപ്പോലെ മദര്‍ എലിസബത്തും നാമകരണ പാതയിലാണ്. രണ്ടുപേരെയും ഒരുമിച്ച് വണങ്ങപ്പെട്ടവരായി പ്രഖ്യാപിച്ചേക്കും. ഇപ്പോള്‍ തന്നെ ഇവരെ അടക്കം ചെയ്തിരിക്കുന്ന ദേവാലയം അറിയപ്പെടുന്നത് മൂന്നുവിശുദ്ധന്മാരുടെ ഷ്രൈന് എന്നാണ്. ഏതായാലും ആ പ്രവചനം സാക്ഷാത്ക്കരിക്കുന്നതിനുള്ള പരിശ്രമത്തിലാണ് സഭ.
രാജകൂടുംബത്തില്പ്പെട്ട ഫാ. ഇഗ്നേഷ്യസ് സ്പെന്‍സറുടെ നാമകരണ നടപടികള്‍ക്ക് തുടക്കമായി. ക്രിക്കറ്റ് ഭ്രാന്തനും പ്രിന്‍സ് വില്യം, ഹാരിയുടെയും ബന്ധുവുമായിരുന്ന ഫാ. ഇഗ്നേഷ്യസ് സ്പന്സറുടെ നാമകരണനടപടികള്‍ക്ക് തുടക്കമായി.
വിശുദ്ധര്‍ക്കുവേണ്ടിയുള്ള തിരുസംഘം പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചുകടന്നുപോയ പാഷനിസ്റ്റ് വൈദികന്റെ നാമകരണനടപടികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്.
അദ്ദേഹം കത്തോലിക്സഭയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടശേഷം വൈദികനായി. വൈകാതെ മാര്‍പാപ്പയുടെ അംഗീകാരം കിട്ട'ിയാല് അദ്ദേഹത്തെ വണങ്ങപ്പെട്ടവനായി ഉയര്‍ത്തും പിന്നീട് രണ്ട് അത്ഭുതങ്ങള്ക്കൂടി നടന്നാല്‍ അദ്ദേഹം വിശുദ്ധനായേക്കും.
ഇംഗ്ലണ്ടിലെ രാജകുമാരډാരുടെ മാതാവായിരുന്ന ഡയാനാ രാജകുമാരിയുടെ കുടുംബത്തില്‍പ്പെട്ടതാണ് ഫാ. സ്പെന്‍സര്‍. അദ്ദേഹം ഇംഗണ്ടിലെ ഏറ്റവും സമ്പമായിരുന്ന അഞ്ച് കുടുംബങ്ങളിലൊന്നിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1799 ല്‍ നോര്ത്തേപ്റ്റഷൈറിലായിരുന്നു അദ്ദേഹം വളര്‍ന്നുവന്നത്.
വിദ്യാഭ്യസത്തിനുശേഷം കേംബ്രിഡ്ജിുലം ഇറ്റോണിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം തന്റെ സര്‍വ്വ സമ്പത്തും പദവിയും ഉപേക്ഷിച്ച് കത്തോലിക്കസഭയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയും. 1820ല്‍ മൊസാര്‍ ഓപരയില് വിഷയലമ്പടനായിരുന്ന ഡോ ജിയോവാനിയെ ചെകുത്താډാര്‍ നരകത്തിലേക്ക് കൊണ്ടുപോകുന്ന ദൃശ്യം കണ്ടതിനുശേഷമുണ്ടായ ഞെട്ടലില്‍ നിന്നാണ് അദ്ദേഹം സഭയിലേക്ക് ചെക്കറിയതത്രെ. അത് ദൈവം നല്കിയ മുന്നറിയിപ്പായി കണ്ടു അദ്ദേഹം.
Send your feedback to : onlinekeralacatholic@gmail.com