വികസ്വരരാജ്യങ്ങളില്‍ അബോര്ഷന് പ്രോത്സാഹിപ്പിക്കുന്ന ജോ ബൈഡന്റെ നയത്തിനെതിരെ അമേരിക്കന്‍ ബിഷപ്പുമാര്‍
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ജനുവരി 2021
വികസ്വര രാജ്യങ്ങളില്‍ അബോര്ഷന് പ്രൊമോട്ട് ചെയ്യുന്നതിനുള്ള നിയമത്തിന് വീണ്ടും സാധുത നല്‍കിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡന്റെ നടപടിക്കെതരിതെ അമേരിക്കയിലെ ക്രൈസ്തവ നേതാക്കള്‍. ലോകമെങ്ങും അബോര്ഷന് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള മെക്സിക്കോ സിറ്റി പോളിസിക്ക് വീണ്ടും അനുവാദം നല്കിയ അമേരിക്കന്‍ പ്രസിഡന്റിന്റെ നടപടിയാണ് കത്തോലിക്ക മെത്രാډാരെ പ്രകോപിപ്പിച്ചത്.
പ്രസിഡന്റ് ബൈഡന്റെ ഔദ്യോഗിക പ്രവര്‍ത്തനങ്ങളില്‍ ആദ്യത്തേതു തന്നെ തന്നെ വികസ്വരരാജ്യങ്ങളില്‍ അബോര്ഷന് പ്രൊമോട്ട് ചെയ്യുന്നതിനുവേണ്ടിയുള്ളതായി എന്നത് വളരെ വേദനാജനകമാണെന്നും ഈ ഓര്‍ഡര്‍ മനുഷ്യബുദ്ധിക്കും എതിരും മനുഷ്യമഹത്വത്തെ ഹനിക്കുന്നതും, കത്തോലിക്ക സഭയുടെ പ്രബോധനങ്ങള്‍ക്ക് തികച്ചും ഘടകവിരുദ്ധമാണെന്നും യു.എസ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക്സ് ബിഷപ്സ് കോണ്‍ഫ്രന്‍സിന്റെ പ്രോലൈഫ് കമ്മിറ്റി ചെയര്‍മാനായ ആര്‍ച്ചുബിഷപ് ജോസഫ് എഫ് നൗമാനും ഇന്റര്‍നാഷണല്‍ ജസ്റ്റീസ് ആന്റ് പീസ് കമ്മിറ്റി ചെയര്‍മാനായ ബിഷപ് ഡേവിഡ് ജെ മലോയും അമേരിക്കന്‍ പ്രസിഡന്റിന്റെ പുതിയ നിലപാടിനെ ശക്തമായി വിമര്‍ശിച്ചു. അമേരിക്കയിലെ ബിഷപ്പുമാര്‍ ഒന്നടങ്കം ഈ നീക്കത്തെ എതിര്‍ക്കുന്നുവെന്നും അവര്‍ അറിയിച്ചു. പ്രസിഡന്റ് തന്റെ പദവി മനുഷ്യനډയ്ക്കുവേണ്ടി ഉപയോഗിക്കണമെന്നും അതില്‍ തന്നെ ഏറ്റവും ദുര്‍ബലരായ, ഗര്‍ഭസ്ഥശിശുക്കള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത്കെയര്‍ പ്രൊവൈഡറായ കത്തോലിക്ക സഭ ലോകമെങ്ങും വനിതകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മനുഷ്യന്റെ സമഗ്രവികസനം ഉറപ്പുവരുത്തുന്നതിനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഗര്‍ഭപാത്രംമുതല്‍ ഓരോ മനുഷ്യന്റെയും ജീവന്റെ അന്തസ് സംരക്ഷിക്കുന്നതിനും പ്രസിഡന്റിനൊപ്പം ഒന്നിച്ച് നിലകൊള്ളുവാന്‍ തയാറാണെന്നും അവര്‍ അറിയിച്ചു. നമ്മുടെ സഹോദരി സഹോദരډാര്‍ക്ക് ആദരവോടെ സേവനം ചെയ്യുന്നതിന് ആദ്യം വേണ്ടത് ഗര്‍ഭസ്ഥശിശുക്കളെ അക്രമങ്ങളില്‍ നിന്ന് രക്ഷിക്കുകയും ഓരോരുത്തരും അപരനെ ദൈവത്തിന്റെ മക്കളായി കാണണം എന്നുള്ളതുമാണ്. ഈ ആവശ്യങ്ങള്‍ നടപ്പാക്കുന്നതിന് ഭരണകൂടം ബിഷപ്പുമാര്‍ക്കൊപ്പം കൈകോര്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും ബിഷപ്പുമാര്‍ സൂചിപ്പിച്ചു.
Send your feedback to : onlinekeralacatholic@gmail.com