നൂറുമേനി കൊയ്യുന്ന മിയാവോ രൂപതയിലെ ഇടയന്
ജോര്‍ജ് .കെ. ജെ - സെപ്തംബര്‍ 2020
അജഗണങ്ങളെ എങ്ങനെ നയിക്കാം എന്ന പദ്ധതിയും പ്ലാനും വളരെ ശ്രദ്ധാപൂര്‍വ്വം തയാറാക്കുന്നവരാണ് ഇടയډാരിലധികവും എന്നാല്‍ തന്നെ ഏല്പിച്ച അജഗണത്തെ എങ്ങനെ നയിക്കണമെന്ന പദ്ധതിയും പ്ലാനും തയാറാക്കുന്നത് ദൈവം തന്നെയാണെന്നും തന്റെ ജോലി അജഗണങ്ങളെ കേള്‍ക്കുകയും പ്രത്യുത്തരം നല്‍കുകയും മാത്രമാണെന്നും അരുണാചല്‍പ്രദേശിലെ മിയാവോ രൂപതയിലെ ബിഷപ് ജോര്‍ജ് പള്ളിപറമ്പില്‍ പറയുന്നു. ഒന്നുമില്ലായ്മയില്‍ നിന്നും സഭയെ പടുത്തുയര്‍ത്തുന്നതിലും അജഗണങ്ങളെ നേര്‍വഴിയില്‍ നടത്തുന്നതിലും വ്യത്യസ്തമായ സുവിശേഷവത്ക്കരണരീതി കൊണ്ട് ശ്രദ്ധേയനായ ഇടയനാണ് ബിഷപ് പള്ളിപറമ്പില്‍.
2005 ലാണ് മിയാവോ രൂപത ഔദ്യോഗികമായി നിലവില്‍ വതെങ്കിലും ബിഷപ് പള്ളിപറമ്പില്‍ തന്റെ അജഗണങ്ങളോടൊപ്പം നടക്കാന്‍ തുടങ്ങിയിട്ട് നാലു പതിറ്റാണ്ട് കഴിഞ്ഞു. 1979 ലെ 900 ക്രൈസ്തവരില്‍ നിന്ന് നാലുപതിറ്റാണ്ടുകൊണ്ട് അവരുടെ സംഖ്യ 90000 ആയി ഉയര്‍ന്നു. അവിടുത്തെ ജനസംഖ്യയുടെ 20 ശതമാനത്തോളം. അജഗണങ്ങളെ നയിക്കാന്‍ അദ്ദേഹം അവിടെയെത്തുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു പ്ലാനും ഇല്ലായിരുന്നു. ദേവാലയമോ, റെക്ടറിയോ ഇല്ലായിരുന്നു... പക്ഷേ, ദൈവം എല്ലാം തന്നു... അദ്ദേഹം കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ അനുസ്മരിക്കുന്നു.
ആദ്യകാലഘട്ടം
മിയാവോ രൂപത അരുണാചല്‍ പ്രദേശില്‍ ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന എത്തിപ്പെടാന്‍ സാധിക്കാത്ത പ്രദേശമായിരുന്നു. 40 വര്‍ഷംമുമ്പ് പള്ളിപറമ്പില്‍ പിതാവ് അവിടെ എത്തുമ്പോള്‍ അത് മിലിട്ടറിയുടെ അധീനതയിലുള്ള പ്രദേശമായിരുന്നു. അവിടെ വസിച്ചിരുന്നത് മംഗോളിയന്‍ ട്രൈബല്‍സ് ആയിരുന്നു. അവരാകട്ടെ, നിരന്തരസംഘര്ഷത്തിലുമായിരുന്നു. അതുകൊണ്ടുതന്നെ സുവിശേഷത്തിന്റെ വിത്തുവിതയ്ക്കുവാന്‍ ഒട്ടും അനുയോജ്യമായ മണ്ണായിരുന്നില്ല അവിടം. വൈദികരെ അവിടെ അനുവദിച്ചിരുന്നില്ല മാത്രമല്ല. സുവിശേഷപ്രഘോഷണവും നിരോധിച്ചിരുന്നു.
സൗത്ത് ഇന്ത്യയില്‍ നിന്നും കുടിയേറിയ അദ്ദേഹം ട്രൈബല്സിനുവേണ്ടി അവിടെ ഒരു സ്കൂള്‍ സ്ഥാപിച്ചു. സ്കൂളില്‍ വന്ന കുട്ടികള്‍ നല്ല ഭക്ഷണമൊക്കെ കഴിച്ച്, എഴുതുവാനും വായിക്കുവാനും പഠിച്ച്, വീട്ടില്‍ മടങ്ങിയെത്തി. ഒരു ദിവസം കുട്ടികള്‍ തിരികെ വന്നത് അവരുടെ മാതാപിതാക്കളുടെ ഒരു സന്ദേശവുമായിട്ടായിരുന്നു. ആ സന്ദേശം ഇങ്ങനെയായിരുന്നു- പ്രിയപ്പെട്ട ഫാദര്‍, ദയവായി ഞങ്ങളുടെ അടുക്കലേക്ക് വരിക, ഞങ്ങളുടെ മക്കള്‍ക്കുവേണ്ടി ഒത്തിരി കാര്യങ്ങള്‍ ചെയ്ത ദൈവമായ ജീസസിനെക്കുറിച്ച് ഞങ്ങള്‍ക്കും പറഞ്ഞു തരിക. ആ ക്ഷണം സ്വീകരിച്ച് 1979 ല്‍ അദ്ദേഹം ആരുമറിയാതെ അവിടേയ്ക്ക് നുഴഞ്ഞുകയറി. പിന്നീട് മടങ്ങിയതേയില്ല.
ആദ്യവര്‍ഷങ്ങള്‍ കഷ്ടപാടുകള്‍ നിറഞ്ഞതായിരുന്നു. 1980 ലെ ഒരു ദിവസം അദ്ദേഹം ഒരാത്മയനോടുകൂടി, ഗ്രമങ്ങളില്ക്കൂടി സുവിശേഷം പ്രഘോഷിച്ചുനടക്കവെ, അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. അന്ന് ക്രിസ്തുമസ് ആയിരുന്നു. പോലീസ് ഞങ്ങളെ തടവിലാക്കി മണിക്കൂറുകളോളം ചോദ്യംചെയ്തു. അച്ചനെ അറസ്റ്റ് ചെയ്ത വിവരം പെട്ടെന്ന് ഗ്രാമത്തില്‍ പടര്‍ന്നു. ഗ്രാമവാസികള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു. നുറുകണക്കിന് പുരുഷډാര്‍ വാളുകളും വിളക്കുകളുമായി പോലീസ് സ്റ്റേഷനിലെത്തി. ഗ്രാമത്തലവന് പോലീസ് സൂപ്രണ്ടിനോട് പറഞ്ഞു. എന്റെ ഫാദറിനെ എനിക്ക് വിട്ടുതരിക. അങ്ങനെ രാത്രി 1.30 ന് അവര്‍ ഞങ്ങളെ മോചിപ്പിച്ചു. ഗ്രാമത്തിലേക്ക് കൊണ്ടുപോയി.
സുവിശേഷത്തിലെ സ്വാതന്ത്ര്യം
മൃഗതുല്യമായ ജീവിതമായിരുന്നു അവരുടേത്. അവര്‍ക്കറിയാവുന്ന ഒരേയൊരു ബലി മൃഗബലിയായിരുന്നു. ജനങ്ങള്‍ സുവിശേഷത്തിനായി ദാഹിക്കുുവെന്ന് ഫാദര്‍ പള്ളിപറമ്പില്‍ മനസ്സിലാക്കി. അദ്ദേഹം അവര്‍ക്ക് സുവിശേഷം പകര്‍ന്നുകൊടുത്തു. സുവിശേഷം അവര്‍ക്ക് സ്വാതന്ത്യം നല്കി, അവരുടെ ജീവന് മഹത്വം ന്ലകി. ക്രിസ്തുവിന്റെ ബലി അവര്‍ക്ക് സ്വാതന്ത്യവും മോചനവും നല്കി. സമൂഹത്തില്‍ വികസനം വന്നു. അന്യമായിരുന്ന മരുന്നും വിദ്യാഭ്യാസവും അവര്‍ക്ക് ലഭിച്ചു. സാമുഹികവികസനവും സുവിശേഷവതക്കരണവും ഒരുമിച്ച് പോകുന്നുവെന്നതാണ് സത്യം എന്ന് ബിഷപ് പറയുന്നു.
ഞങ്ങള്‍ ഒരിക്കലും ആരുടെ കഴുത്തിലും സുവിശേഷം വെച്ചുകെട്ടിയില്ല. ഞങ്ങളുടെ ലക്ഷ്യം അവരെ സഹായിക്കുക മാത്രമയിരുന്നു. അവര്‍ക്കുവേണ്ട വിദ്യാഭ്യാസവും, മരുന്നും നല്കലായിരുന്നു. അതുമാത്രമാണ് ഞങ്ങള്‍ ചെയ്തത്. ഞങ്ങള്‍ അവരോടൊപ്പം ജീവിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കി. ഞങ്ങളുടെ ജീവിതസാക്ഷ്യം അവര്‍ കണ്ടുമനസിലാക്കി. ഞങ്ങളുടെ സ്നേഹത്തിന് കാരണമായ സുവിശേഷത്തെ അവരും സ്വീകരിച്ചു.
സുവിശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ജീവിതമാറ്റത്തിനും വഴിതെളിച്ചു. വിശ്വാസം മാത്രമല്ല ദൈവവിളിയും ഇവിടെ വര്‍ദ്ധിച്ചുവെന്നതാണ് സത്യം. ആദ്യം സുവിശേഷവത്ക്കരണത്തിന് നേതൃത്വം നല്‍കിയത് ക്രിസ്തുവിനെ അറിഞ്ഞ ആത്മായരായിരുന്നു. ഇപ്പോള്‍ 17000 സ്ക്വയര്‍ മൈല്‍സ് വ്യാപിച്ചുകിടക്കുന്ന രൂപതയിലെ 90000 വരുന്ന വിശ്വാസികള്‍ക്ക് ആത്മീയ ശുശ്രൂഷനല്‍കുവാന്‍ അവിടെ തദ്ദേശിയരായ 28 വൈദികരും 68 സന്യാസവൈദികരും ഉണ്ട്. കൂദാശകള്‍ പരികര്‍മ്മം ചെയ്യുവാന്‍ വൈദികരുടെ സേവനം ലഭ്യമാക്കുന്നുവെങ്കിലും സുവിശേഷവത്ക്കരണത്തില്‍ ഇവിടുത്തെ ആത്മായര്‍ വഹിക്കുന്ന പങ്ക് മറ്റെങ്ങും കാണാനാകില്ല. സത്യത്തില്‍ കത്തോലിക്കരായ നാം സുവിശേഷവത്ക്കരണത്തിനായി വലിയ സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്ന ശൈലി മാറ്റി പരിശുദ്ധാത്മാവില്‍ കൂടുതല്‍ ആശ്രയിക്കുന്ന ശൈലി സ്വീകരിക്കണം അപ്പോള്‍ സഭ താനെ വളര്‍ന്നുകൊള്ളും അദ്ദേഹം പറയുന്നു.
കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ പിതാവ് അവിടെ 40 സ്കൂളുകള്‍ സ്ഥാപിച്ചു. മനുഷ്യമഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതാണ് മാറ്റത്തിന്റെ കാതല്‍. പക്ഷേ, നൂറുകണക്കിന് മാമ്മോദീസ ഈ സ്കൂളുകളില്‍ നിന്ന് വന്നതാണെന്ന് പറയാനാകില്ല. അത് പരിശുദ്ധാത്മാവിന്റെ നേരിട്ടുള്ള പ്രവര്‍ത്തനമായിരുന്നു. ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഈ പ്രദേശത്ത് വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ കുറവാണ്. കാരണം ഇവിടെ മതസൗഹാര്‍ദ്ദം നിലനില്ക്കുന്നു. അത് സഭയുടെ സാന്നിധ്യത്തിന്റെ ഫലമാണ് ബിഷപ് പള്ളിപറമ്പില്‍ അനുസ്മരിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com