നേപ്പാളിലെ അഭയാര്‍ത്ഥി പെണ്‍കുട്ടി കര്‍ദ്ദിനാള്‍ ടാഗ്ലേയോട് അദ്ദേഹത്തിന്റെ ദൈവത്തെപ്പറ്റി പറഞ്ഞതെന്താണെന്നറിയാമോ?
ജെയ്സണ്‍ പീറ്റര്‍ - ജൂലൈ 2021
ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘം തലവനാണ് കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ് ലേ. ഭാവിയിലെ പോപ്പായി പോലും പലരും കരുതുന്ന അസാധാരണ വ്യക്തിത്വം. അദ്ദേഹത്തിന് അഭയാര്‍ത്ഥികളോട് വലിയ സ്നേഹമാണ്. അതിനു കാരണം അദ്ദേഹത്തിന്റെ ഗ്രാന്‍ഡ്ഫാദര്‍ ചൈനയില്‍ നിന്നും ഫിലിപ്പീന്‍സിലേക്ക് കുടിയേറിയ ഒരു അഭയാര്‍ത്ഥിയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഒരു അഭയാര്‍ത്ഥിക്ക് വേണമെങ്കില്‍ ഭാവിയിലെ ഒരു കര്‍ദ്ദിനാളിന്റെ ഗ്രാന്‍ഡ് ഫാദര്‍ വരെ ആകുവാനുള്ള സാധ്യതയുണ്ടെന്ന്. കഴിഞ്ഞ ദിവസം എയ്ഡ് ടു ദ മൈഗ്രന്റ്സ് പ്രോഗ്രാമില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞ വാക്കുള്‍ ലോകം വിതുമ്പലോടെയാണ് ശ്രവിച്ചത്. അഭയാര്‍ത്ഥികളെ കാണുമ്പോള്‍ ഞാന്‍ എന്റെ ബാല്യകാലത്തിലേക്ക് പോകും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അഭയാര്‍ത്ഥികളില്‍ ഞാന്‍ കാണുന്നത് ചൈനയില്‍ ജനിച്ച എന്റെ ഗ്രാന്ഡ്ഫാദറിനെയാണ്, അദ്ദേഹം സ്വന്തം അമ്മാവനോടൊപ്പം നല്ലൊരു ഭാവി തേടി ഫിലിപ്പീന്‍സിലേക്ക് കുടിയേറുകയായിരുന്നു. അന്ന് കര്‍ദ്ദിനാള്‍ ടാഗ് ലേ അവര്‍ക്കൊപ്പം നടന്ന ചെറിയൊരു കുട്ടിയായിരുന്നു. അഭയാര്‍ത്ഥിയായി ജീവിച്ച അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ കത്തോലിക്കസഭായിലെ രാജകുമാരന്മാരിലൊരാളായി മാറിയപ്പോഴും അദ്ദേഹം വിസ്മരിച്ചില്ല. കുടിയേറ്റക്കാരുമായുള്ള സമ്പര്‍ക്കം തന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും അയല്‍ക്കാരനെ മനസ്സിലാക്കുന്നതിനും സഹായകമായി എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘം തലവനായ അദ്ദേഹം ലോകം മുഴുവനുമുള്ള അഭയാര്‍ത്ഥിക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നു. ഗ്രീസിലും, ലബേനോാനിലും ബംഗ്ലാദേശിലുമുള്ള അഭയാര്‍ത്ഥിക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെയെല്ലാം തന്റെ പൂര്‍വ്വകാല ജീവിതത്തിന്റെ നിഴല്‍പ്പാടുകള്‍ അദ്ദേഹം ദര്‍ശിക്കുന്നു.
ഫിലിപ്പീന്‍സിലെ മനില അതിരൂപതയിലായിരിക്കുമ്പോള് അദ്ദേഹം അവിടെ ഇന്റര്‍നാഷണല്‍ മൈഗ്രന്റ്സ് ഡേ സംഘടിപ്പിച്ചു. അഭയാര്‍ത്ഥികളുടെ പാദം കഴുകുന്ന ശുശ്രൂഷയിലേക്ക് ക്രൈസ്തവരും അല്ലാത്തവരുമായ വ്യക്തികളെ അദ്ദേഹം ക്ഷണിച്ചിരുന്നു. എരിത്രിയയില്‍ നിന്നും എത്തിയ ഗര്‍ഭിണിയായ ഒരു സ്ത്രീയെ കണ്ട് അവിടുത്തെ വിശ്വാസികള്‍ അമ്പരന്നു. അവര്‍ എരിത്രിയില് നിന്ന് അഭയാര്‍ത്ഥിയായി എത്തിയ ഒരു വനിതയാണെന്നും ഒരു ജീവിതം അവരവിടെ എത്തിയതെന്നും കര്‍ദ്ദിനാള്‍ അവരോട് പറഞ്ഞു. പലരും അങ്ങനെ ഒരു രാജ്യത്തെക്കുറിച്ച് കേട്ടിട്ടുപോലുമില്ലായിരുന്നു എങ്കിലും എല്ലാവരും സഹായിച്ചു. ആ വനിതയ്ക്ക് സ്കോളര്‍ഷിപ്പ് ലഭിച്ചു. വൈകാതെ അവര്‍ അവരുടെ അമ്മയെയും കൂട്ടിക്കൊണ്ടുവന്നു.
കത്തോലിക്ക സഭ അഭയാര്‍ത്ഥികളോട് കാണിക്കുന്ന സ്നേഹവും കരുണയും അവര്‍ നന്ദിയോടെയാണ് അനുസ്മരിക്കുന്നതെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു. ഓരോ അഭയാര്‍ത്ഥിക്യാമ്പ് സന്ദര്‍ശിക്കുമ്പോഴും അവിടെയുള്ളവര്‍ താങ്കളെന്തുകൊണ്ടാണ് ഞങ്ങളെ സഹായിക്കുന്നതെന്ന് ചോദിക്കാറുണ്ട്. നിങ്ങളെ സ്നേഹിക്കാന്‍ പറയുന്ന ഒരു ദൈവത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നതായിരുന്നു അവര്‍ക്ക് സ്ഥിരമായി നല്‍കാറുള്ള മറുപടി.
ഒരിക്കല്‍ ശ്രീലങ്കയിലെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ കേട്ട് ഒരു പെണ്‍കുട്ടി പെട്ടെന്ന് പ്രത്യുത്തരിച്ചു.... യുവര്‍ ഗോഡ് ഈസ് ബ്യൂട്ടിഫുള്‍..ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ തന്നെ വളരെയേറെ സ്പര്‍ശിച്ചുവെന്നും അത് ഒരിക്കലും മറക്കാനാവുന്നില്ലെന്നും അദ്ദേഹം പറയുന്നു.
Send your feedback to : onlinekeralacatholic@gmail.com