നൈജീരിയയില്‍ ക്രൈസ്തവ പീഡനം പെരുകുന്നു
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ഡിസംബര്‍ 2020
നൈജീരിയയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ക്രൈസ്തവപീഡനത്തില്‍ നാടകീയമായ വര്‍ദ്ധനവാണുണ്ടായിട്ടുള്ളതെന്ന് സ്റ്റീഫന്‍ എം. റാഷെ. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആന്‍ഷ്യന്റ് ആന്റ് ത്രെട്ടന്‍ഡ് ക്രിസ്റ്റ്യാനിറ്റി എന്ന സംഘടനയുടെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറും ഇറാക്കിലെ ഇര്‍ബിലിലെ കാത്തലിക് യുനിവേഴ്സിറ്റി വൈസ് ചാന്‍സലറുമാണ് അദ്ദേഹം. ഇറാക്കിലും സിറിയയിലുമൊക്കെ നടമാടിയ കിരാതമായ ക്രൈസ്തവവിരുദ്ധപീഡനത്തിന്റെ അതേ പതിപ്പാണ് നൈജീരിയയിലും ആഫ്രിക്കയിലെ മറ്റിടങ്ങളിലും നടമാടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകത്താകമാനം വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തപീഡനങ്ങളെക്കുറിച്ച് അക്ട് ഇന്‍ ടൈം എന്ന പേരില്‍ ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച സിംമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ് 10 വര്‍ഷത്തിനിടെ നൈജിരിയയില്‍ 62000 ക്രൈസ്തവര്‍ പേര് കൊല്ലപ്പെടുകയും 500 ഓളം ദേവാലയങ്ങള്‍ നശിപ്പിക്കപ്പെടുകയും 30 ലക്ഷം ആളുകള്‍ അഭയാര്ത്തികളാകുകയും ചെയ്തുവെന്നും 35000 പെണ്‍കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ടെന്നും സൊക്കോട്ടോ രൂപതയിലെ ബിഷപ് മാത്യു കുക്ക സൂചിപ്പിച്ചു. സോക്കോട്ടോ തന്നെയാണ് ഭീകരരുടെ കാലിഫേറ്റിന്റെ തലസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ഫുലേനി വംശജരും കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷമെന്ന് പലരും ഇതിനെ വിളിക്കുന്നുവെങ്കിലും അടിസ്ഥാനപ്രശ്നം ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനം തന്നെയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. നൈജീരിയയിലൂടനീളം വൈദികര്‍ കൊല്ലപ്പെടുന്നു. ദേവാലയങ്ങളില്വെച്ചുപോലും ക്രൈസ്തവരെ വധിക്കുന്നു. ദേവാലയങ്ങള്‍ നശിപ്പിക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ദേവാലയങ്ങള്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും അനുവാദം നല്‍കുന്നതിന് ഭരണകൂടം വിസമ്മതിക്കുകയാണ്. അതേസമയം നോര്‍ത്തേണ്‍ നൈജീരിയയിലെ 99 ശതമാനം മോസ്ക്കുകളും ഗവണ്മെന്റ് തന്നെ നിര്‍മ്മിച്ചതാണെന്നും ബിഷപ് കുക്ക ചൂണ്ടിക്കാട്ടി.
ബോക്കോ ഹറാം എന്ന ഇസ്ലാമിക് തീവ്രവാദസംഘടനയാണ് നൈജീരിയയില്‍ ക്രൈസ്തവരെ കൊന്നൊടുക്കുന്നത്. 2018 ല്‍ ബോക്കോഹറാം ഡപാച്ചി സ്കൂളിലെ 109 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം ലോകശ്രദ്ധ നേടിയിരുന്നു. ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി ഇന്റര്‍നാഷണല്‍ നൈജീരിയയിലെ ക്രൈസ്തവ വംശഹത്യയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും യുനൈറ്റഡ് നേഷന്‍സ് സെക്യൂരിറ്റി കൗണ്‍സിലിനോട് നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
Send your feedback to : onlinekeralacatholic@gmail.com