നിങ്ങള്‍ ഒരു തൊഴിലാളിയാണോ? ഈ 5 ക്രിസ്തീയ മൂല്യങ്ങള്‍ നിങ്ങള്‍ക്കുണ്ടോ?
ആന്‍ മരിയ - ഫെബ്രുവരി 2021
നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കുവാനാണ് ദൈവം മനുഷ്യനോട് കല്പിച്ചത്. അതുകൊണ്ടു തന്നെ അന്നം നേടിത്തരുന്ന ഓരോ ജോലിയും ദൈവത്തിന്റെ കല്പനയുടെ നിറവേറ്റലാണ്. ജോലി ഏതുമാകട്ടെ അത് എത്ര ആത്മാര്‍ത്ഥതയോടും വിശ്വസ്തയോടും കൂടി ചെയ്യുന്നുവെന്നതാണ് പ്രധാന്യം. ഏത് തൊഴിലിനെയും ദൈവാരാധനയാക്കി മാറ്റുവാന്‍ തക്കവിധം അനുഗ്രഹിക്കപ്പെട്ടവാരാണ് ക്രൈസ്തവര്‍. ക്രിസ്ത്യാനികള്‍. ഓരോ ക്രൈസ്തവനും തൊഴില്‍മേഖലയില്‍ കാത്തുസൂക്ഷിക്കേണ്ട 5 മൂല്യങ്ങള്‍ ഇതാ. ഈ മൂല്യങ്ങള്‍ നിങ്ങള്‍ക്കുണ്ടോ, ഉണ്ടെങ്കില്‍ നിങ്ങള്‍ അനുഗ്രഹീതര്‍.
വിനയം
മറ്റുള്ളവരില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിക്കുാവനും അത് പ്രാവര്‍ത്തികമാക്കുവാനുമുള്ള വിനയം.
ഉത്തരവാദിത്വം
ഓരോരുത്തരും തന്താങ്ങളുടെ കടമകള്‍ നിറവേറ്റുമ്പോള്‍ ജോലി കൂടുതല്‍ കാര്യക്ഷമമാകും.
ബഹുമാനം
സര്‍ഗ്ഗാത്മകമായി ഒന്നും പറയുവാനില്ലെങ്കില്, നിശബ്ദത പാലിക്കുന്നതാണ് ഉചിതം.
മര്യാദ
ജോലിസ്ഥലത്ത് ആരോഗ്യകരവും വിവേകപൂര്‍ണവുമായ ബന്ധങ്ങള്‍ കാത്തൂസൂക്ഷിക്കുക.
സേവനം
നാം പരസ്പരം സഹായിക്കുവാനും സേവനം ചെയ്യുവാനും സന്നദ്ധരാകുമ്പോള്‍ തൊഴില്‍ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെട്ടതാകും.
Send your feedback to : onlinekeralacatholic@gmail.com