മഹാമാരിക്കാലത്ത് അമേരിക്കക്കാരുടെ ദൈവവിശ്വാസം വര്‍ദ്ധിച്ചു
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ഫെബ്രുവരി 2021
കൈവിട്ടുപോയതിനെ തിരിച്ചുപിടിക്കാനും ജീവിതത്തില്‍ പരമപ്രധാനമായതിനെ തിരിച്ചറിയുവാനും വലിയ അവസരമായിരുന്നു കോവിഡ് മഹാമാരിക്കാലമെന്ന് സര്‍വേ.
കോവിഡ് -19 എന്ന മഹാമാരി സമ്മാനിച്ച ലോക്ഡൗണും, സാമ്പത്തികമാന്ദ്യവും സര്‍വ്വരാജ്യങ്ങളെയും തകര്‍ത്തുകളഞ്ഞെങ്കിലും ആത്മീയമായ ഉണര്‍വ്വിന്റെ കാലമായിരുന്നു ഇതെന്നാണ് പ്യൂ സര്‍വേയുടെ കണ്ടെത്തല്‍.
ദേവാലയങ്ങളില്‍ പോകാനും ദിവ്യബലിയില്‍ പങ്കെടുക്കുവാനും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മഹാമാരി അമേരിക്കന്‍ ജനതയുടെ വിശ്വാസം കൂടുതല്‍ ശക്തമാക്കി എന്നാണ് 14 രാജ്യങ്ങളിലെ മുതിര്‍ന്നവര്‍ക്കിടയില്‍ പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേ വെളിപ്പെടുത്തുന്നത്.
സര്‍വേ നടത്തിയ 14 രാജ്യങ്ങളില്‍ അമേരിക്കന്‍ ജനതയാണ് തങ്ങളെ മഹാമാരി കൂടുതലായി ദൈവത്തിലേക്കടുപ്പിച്ചുവെന്ന് തുറന്നുപറഞ്ഞത്.
അമേരിക്കന്‍ ജനതയില്‍ മൂന്നിലൊന്നുപേരും പറയുന്നത് മഹാമാരി തങ്ങളുടെയും സമൂഹത്തിന്റെയും വിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്നാണ്. അതുപോലെ തന്നെ ബ്രിട്ടനിലെ ജനങ്ങള്‍ പറയുന്നതും തങ്ങളുടെ വിശ്വാസം കൊറോണക്കാലത്ത് കൂടുതല്‍ ശക്തമായി എന്നുതന്നെയാണ്.
മതകാര്യങ്ങളില്‍ പൊതുവേ താല്പര്യം കുറവുള്ള ജപ്പാനിലെയും സൗത്ത് കൊറിയയിലെയും യുവജനങ്ങളില്‍ 5 ശതമാനം അഭിപ്രായപ്പെട്ടത് തങ്ങളുടെയും മറ്റുള്ളവരുടെയും ജിവിതത്തില്‍ മഹാമാരിയുടെ കാലത്ത് മതം ശക്തമായ പങ്ക് വഹിച്ചുവെന്നാണ്.
ജൂണ്‍ 10 മുതല്‍ ഓഗസ്റ്റ് 3, വരെ 14 രാജ്യങ്ങളിലുള്ള മുതിര്‍ന്നവര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ദൈവവുമായുള്ള ബന്ധം മാത്രമല്ല കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധവും കൂടുതല്‍ ദൃഡമാക്കുവാന്‍ കൊറോണയ്ക്ക് കഴിഞ്ഞുവത്രെ.
Send your feedback to : onlinekeralacatholic@gmail.com