ദൈവത്തിലും മാതാവിലും ആശ്രയിച്ച് ഒളിമ്പിക്സില്‍ മെഡല്‍ നേടിയ നാല് അതുല്യ വനിതകള്‍
ജിയോ ജോര്‍ജ് - ഓഗസ്റ്റ് 2021
ടോക്കിയോ ഒളിമ്പിക്സിന് തിരശ്ശീല വീഴുമ്പോള്‍, ഒളിമ്പിക്സില്‍ മെഡല്‍ നേടിയ അതുല്യപ്രതിഭകളുടെ അവിശ്വസനീയമായ പ്രകടനം ലോകം മുഴുവനെയും അതിശയിപ്പിച്ചുകഴിഞ്ഞു. എന്നാല്‍, അതിനേക്കാളേറെ നമ്മെ അതിശയിപ്പിക്കുന്നത് ഒളിമ്പിക്സില്‍ പങ്കെടുത്ത് മെഡല്‍ നേടിയ 4 വനിതാ താരങ്ങളുടെ വിശ്വാസതീക്ഷണതയും മരിയഭക്തിയുമാണ്. ട്രാക്കിലും ഫീല്‍ഡിലും നീന്തല്‍ക്കുളത്തിലും കുതിക്കുമ്പോഴും അവര്‍ മുറുകെ പിടിച്ചത് ദൈവത്തിലും ജപമാലയിലുമായിരുന്നു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ വെട്ടിത്തിളങ്ങുമ്പോഴും തങ്ങളുടെ വിശ്വാസത്തിന്റെ വെളിച്ചം ലോകത്തിനുമുമ്പിലേക്ക് നീട്ടിപ്പിടിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത നാലു വനിതകള്‍ ഇതാ.
സിമോണ്‍ ബൈല്‍സ്
സിമോണ്‍ ബൈല്‍സ് അമേരിക്കന്‍ ജിംനാസ്റ്റിക് ടീമിലെ അമൂല്യരത്നമാണ്. ചരിത്രത്തിലെ ബെസ്റ്റ് ഓള്‍റൗണ്ട് ജിംനാസ്റ്റും. 7 ഒളിമ്പിക് മെഡലുകള്‍ ഉള്‍പ്പെടെ 32 വേള്‍ഡ് ചാമ്പ്യന്‍ഷിപ് മെഡലുകളും വാരിക്കൂട്ടിയിട്ടുള്ള അതുല്യപ്രതിഭ. സീമോണിന് പരിശുദ്ധ മാതാവിനോട് അപാരമായ ഭക്തിയാണ്. അവളുടെ ഗ്രാന്‍ഡ് മദര്‍ സമ്മാനിച്ച വൈറ്റ് ജപമാല എപ്പോഴും അവളുടെ കൈയിലുണ്ടാകും. ടെന്‍ഷന്‍ വരുമ്പോള്‍ സിമോണ്‍ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുന്നു. അടിയുറച്ച കത്തോലിക്ക വിശ്വാസിയായ സിമോണ്‍ തന്റെ സ്ഥൈര്യലേപനത്തെക്കുറിച്ചു പറഞ്ഞത് ഇങ്ങനെയായിരുന്നു ഒളിമ്പിക്സില്‍ കിട്ടുന്ന സ്വര്‍ണവും വെള്ളിയും വെങ്കലവുമല്ല അതിനേക്കാള്‍ അമൂല്യമാണ് സ്ഥൈര്യലേപനത്തിന്റെ സമ്മാനം എന്നായിരുന്നു.
കാത്തി ലെഡ്കെി
അമേരിക്കന്‍ നീന്തല്‍ ടീമിലെ വിലയേറിയ താരമാണ് കാത്തി ലെഡെകി. എക്കാലത്തെയും നീന്തല്ത്താരങ്ങളില് ഒരാളായ കാത്തി ടോക്കിയോയില്‍ നിന്നും മടങ്ങിയത് 4 മെഡലുകളുമായിട്ടായിരുന്നു. ഈ അമേരിക്കന്‍ സൂപ്പര്‍ സ്റ്റാര്‍ കാത്തി ലെഡെകി തന്റെ കരിയറില്‍ ദൈവത്തില്‍ തന്നെയാണ് നങ്കുരമിട്ടിരിക്കുന്നതും. എന്റെ കത്തോലിക്ക വിശ്വാസം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. അത് അങ്ങനെയായിരുന്നു. ഇനി അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് എന്റെ വിശ്വാസം. അതനുസരിച്ച് അനുസരിച്ച് ജീവിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടയുമാണ്. ഓരോ മത്സരത്തിനുമുമ്പും ഞാന്‍ പ്രാര്‍ത്ഥിക്കും. നന്മനിറഞ്ഞ മറിയമേ എന്ന മനോഹരമായ ആ പ്രാര്‍ത്ഥന എന്നെ ശാന്തയാക്കും.
ഗ്രേസ് മാക്ലൂം
അനിതരസാധാരണമായ പ്രകടനത്തിലൂടെ ലോകത്തിന്റെ മനം കവര്‍ന്ന അമേരിക്കന്‍ ജിംനാസ്റ്റിക്സ് താരമായ ഗ്രേസ് മാക് ലൂം പറയുന്നു. മത്സരങ്ങളില്‍ തന്നെ ശക്തിപ്പെടുത്തുന്നത് തന്റെ വിശ്വാസമാണെന്ന്. ഓരോ ദിവസവും രാവിലെ പരിശീലനത്തിനുമുമ്പ് ചെല്ലാന്‍ അവളുടെ പിതാവ് അവള്‍ക്ക് പ്രാര്‍ത്ഥനകള്‍ അയ്ച്ചുക്കൊടുക്കും. പ്രാര്‍ത്ഥന എന്നെ ശാന്തതയോടും സമാധനാത്തോടും കൂടി മുന്നേറുവാന്‍ സഹായിക്കുന്നു. ജപമാലയും കുരിശുരൂപവം എവിടെപ്പോയാലും അവളുടെ കൈയിലുണ്ടാകും.
ഹിഡിലിന്‍ ഡയസ്
ഫിലിപ്പീന്‍സിലേക്ക് ആദ്യത്തെ ഗോള്‍ഡ് മെഡല്‍ കൊണ്ടുവന്ന ഉരുക്കുവനിതയാണ് ഹിഡിലിന്‍ ഡയസ്. അതും വെയ്റ്റ് ലിഫ്റ്റിംഗില്‍ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട്. പരിശുദ്ധ കന്യാമറയത്തിന്റെ അചഞ്ചലയായ ഒരു ഭക്തയാണ് ഹിഡിലിന്‍. ഒളിമ്പിക്സ് പോഡിയത്തില്‍ വെച്ച് തന്റെ കഴുത്തിലെ മാതാവിന്റെ മിറക്കുലസ് ഉയര്ത്തിക്കാണ്ടിക്കൊണ്ട് അവള് അത് പ്രഘോഷിക്കുകയും ചെയ്തു. അവളുടെ നന്ദിപ്രകടനം കാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുകയും ചെയ്തു. വിജയത്തേരിലേറിയ അവള് വിളിച്ചുപറഞ്ഞത് താങ്ക് യൂ ലോഡ് എന്നായിരുന്നു. വിജയം നല്കിയ കര്‍ത്താവിനെ പ്രഘോഷിക്കുന്നതില്‍ അവള് നാണിച്ചില്ല. തന്റെ പ്രവൃത്തി ഇശോയിലും മാതാവിലുമുള്ള തന്റെ വിശ്വാസത്തിന്റെ അടയാളമായിരുന്നുവെന്ന് അവള് തുറന്നുപറയുന്നു.
Send your feedback to : onlinekeralacatholic@gmail.com