കാട്ടുമൃഗങ്ങള്‍ക്കും സര്‍ക്കാരിനും ആദിവാസികളോടും കര്‍ഷകരോടും ഒരേ നിലപാട്: മാര്‍ പാംബ്ലാനി
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ഫെബ്രുവരി 2025
കാട്ടുമൃഗങ്ങള്‍ക്കും സര്‍ക്കാരിനും ആദിവാസികളോടും കര്‍ഷകരോടും ഒരേ നിലപാടാണ്. ആറളം ഫാമിലെ കാട്ടാനകളുടെ മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയുമായിരുന്നുവെന്നും 2020 ല്‍ ആരംഭിച്ച ആനമതില്‍ പൂര്‍ത്തിയാക്കാനായില്ലെന്നത് സര്‍ക്കാരിന്റെ പരാജയമാണെന്നും മാര്‍ പാംപ്ലാനിപറഞ്ഞു.
കൃഷിസ്ഥലത്തിറങ്ങുന്ന വന്യമൃഗങ്ങളെ കൊന്നാല്‍ കേസെടുത്ത് പീഡിപ്പിക്കാനാണ് ശ്രമമെങ്കില്‍ സംഘടിതമായി നേരിടുമെന്ന് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. വന്യമൃഗങ്ങളില്‍നിന്നു ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎല്‍എ ഇരിട്ടിയില്‍ നടത്തിയ ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗശല്യം ഏതെങ്കിലും മതവിഭാഗക്കാരുടെയോ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെയോ വിഷയമല്ല. ഇത്തരം ഒരു സമരത്തില്‍ ഉദ്ഘാടകന്‍ ആകരുതെന്ന് ചൂണ്ടിക്കാട്ടി തനിക്ക് ഭീഷണിയടക്കം വന്നിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്കുവേണ്ടിയുള്ള ഇത്തരം സമരത്തില്‍നിന്നു കര്‍ഷകപുത്രനായ തനിക്ക് മാറിനില്‍ക്കാനാകില്ലെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.
വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ത്തത് വനംവകുപ്പാണ്. കാടുകളില്‍ അക്കേഷ്യമരങ്ങളും യൂക്കാലിപ്സ് മരങ്ങളും വച്ചുപിടിപ്പിച്ചതിലൂടെ വനംവകുപ്പ് കാടിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ തകര്‍ക്കുകയാണ് ചെയ്തത്. വന്‍കിട കുത്തകകളുടെ കാര്‍ബണ്‍ ഫണ്ടിനു മുന്നില്‍ വീണുപോകുന്ന ചിലര്‍ വന്യമൃഗങ്ങളെ കൃഷിഭൂമിയിലേക്ക് കയറൂരി വിട്ട് മലയോര കര്‍ഷകരെ നിശബ്ദമായി കുടിയിറക്കാനുള്ള ഗൂഢശ്രമം നടത്തുന്നത് തിരിച്ചറിയണമെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
Send your feedback to : onlinekeralacatholic@gmail.com