വംശനാശത്തിന്റെ പാതയിലുള്ള ക്രൈസ്തവ ന്യൂനപക്ഷത്തിന് ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കുന്നതാര്
റിപ്പോര്‍ട്ടര്‍ - സെപ്തംബര്‍ 2020
വിവേചനത്തിന്റെ, നീതിരാഹിത്യത്തിന്റൈ കയ്പുനീര് നുണയുന്ന ന്യൂനപക്ഷമാണ് കേരളത്തിലെ സുറിയാനി ക്രൈസ്തവര്‍. വംശനാശത്തിന്റെ പാതയിലാണെങ്കിലും നീതിയുടെ ഒരു കണിക പോലും ഇല്ലാതെ ന്യൂനപക്ഷക്ഷേമത്തിന്റെ ആനുകൂല്യങ്ങള്‍ തികച്ചും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിന് മാത്രമായി നല്കുന്ന ഭരണകൂടം. അര്‍ഹതപ്പെട്ടതെല്ലാം മറ്റാരോ കവര്‍ന്നെടുത്ത് വഴിയിലുപേക്ഷിച്ച് പോയവനെപ്പോലെയാണിന്ന് കേരളത്തിലെ ക്രൈസ്തവര്‍. ന്യൂനപക്ഷസ്ഥാപനങ്ങളൊത്തിരിയുണ്ടെങ്കിലും ന്യൂനപക്ഷത്തിന്റെ യാതൊരാനുകൂല്യവും ലഭിക്കാതെ സര്‍ക്കാര്‍ ജോലികളില്‍ ഒരു സംവരണവും ലഭിക്കാതെ മനസുമടുത്ത് നാടുവിടുന്ന സുറിയാനി ക്രൈസ്തവ സഹോദരങ്ങള്‍. ആരാണ് ക്രൈസ്തവരുടെ ന്യൂനപക്ഷാവകാശങ്ങള്‍ കൊത്തിപ്പറന്നത്, ആരാണ് ഈ വിവേചനം കാണിക്കുന്നത്, ആരായിരുന്നു ന്യുനപക്ഷ ആനുകൂല്യം ലഭിക്കേണ്ട യഥാര്‍ത്ഥ മാപ്പിള, ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം അന്വേഷിച്ച് കണ്ടെത്തിയ സഭയുടെ ഭാവി വാഗ്ദാനമാണ് സി.ബി.സി.ഐ ലെയ്റ്റി കമ്മീഷന് മൈനോരിറ്റി സ്റ്റഡീസ് അംഗമായ ശ്രീ. അമല്‍ സിറിയക് ജോസ്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ സത്യത്തില്‍ മനസാക്ഷിയുള്ള ആരേയും ഞെട്ടിക്കുന്നതാണ്. അമല്‍ ഷെക്കെയ്ന ചാനലിന് നല്കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍.
കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിഭാഗത്തിന് അര്‍ഹമായ പ്രതിനിധ്യം ലഭിക്കുന്നുണ്ടോ?
തീര്‍ച്ചയായും ഇല്ല. ഇന്ത്യയില്‍ 6 ന്യൂനപക്ഷവിഭാഗങ്ങളുണ്ട്. ക്രിസ്ത്യന്‍, സിക്ക്, മുസ്ലിം, ബുദ്ധ, ജൈന, പാര്‍സി എന്നിവയാണ് ആ വിഭാഗങ്ങള്‍. കേരളത്തില്‍ രണ്ട് ന്യൂനപക്ഷങ്ങളാണ് പ്രധാനമായിട്ടുള്ളത്: മുസ്ലിം സമുദായവും ക്രിസ്ത്യന്‍ സമുദായവും. ഇവിടുത്തെ ന്യൂനപക്ഷക്ഷേമ വകുപ്പ് വ്യക്തമായി പറയുകയാണെങ്കില്‍ ക്രിസ്ത്യാനികള്‍ക്കായി നല്ല ഒരു ക്ഷേമം നടത്തുന്നില്ല എന്നു തന്നെ തുറന്നുപറയാം. വേണമെങ്കില്‍ ഒരു മുസ്ലിം ക്ഷേമവകുപ്പായിട്ട് തന്നെയാണ് അത് പ്രവര്‍ത്തിക്കുന്നത്. കാര്യം കേരളത്തില്‍ ന്യൂനപക്ഷവകുപ്പ് കൊടുക്കുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ടിന്റെ 90 ശതമാനത്തിലധികവും പോകുന്നത് ഒരു പ്രത്യേക സമുദായത്തിലേക്കാണ്. അതായത് മുസ്ലിം സമുദായത്തിലേക്ക് മാത്രമാണ്. ഒന്നും ക്രിസ്ത്യന്‍ സമുദായത്തിലേക്ക് എത്തിപ്പെടുന്നില്ല. ഇവിടെ കേരള ന്യൂനപക്ഷക്ഷേമ വകുപ്പ് കൊടുക്കുന്ന എല്ലാ സ്കോളര്‍ഷിപ്പുകളിലും, എല്ലാ പദ്ധതികളിലും, എന്ത് സ്കീം ഇവിടെ പ്രവൈഡ് ചെയ്താലും ബാങ്ക്, പി.എസ്.സി, കോച്ചിംഗ് സെന്ററുകളായാലും ഈ സൗജന്യ കോച്ചിംഗ് സെന്ററുകള്‍ അനുവദിക്കുന്നതിലും അവിടെ വരുന്ന കുട്ടികളിലെ പങ്കാളിത്വത്തിലും എല്ലാത്തിലും, ഏത് സ്കോളര്‍ഷിപ്പ് ഇവിടെ കൊടുത്താലും എല്ലാം 80:20 എന്ന അനുപാതത്തിലാണ് കൊടുക്കുന്നത്.
80:20 എന്നത് കമ്മീഷന്റെ തീരുമാനമാണോ, സര്‍ക്കാര്‍ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശമാണോ, അതോ ഏതെങ്കിലും ഭരണഘടനാപരമായി ഈ ഒരു സമൂഹത്തിന് ഇത്ര കൊടുക്കണമെന്നവ്യാഖ്യാനിക്കപ്പെട്ടതാണോ?
സത്യം പറഞ്ഞുകഴിഞ്ഞാല്‍ 80:20 എന്നൊരു അനുപാതം സൃഷ്ടിക്കാനായി ഇവിടെ ഒരു പഠനവും നടത്തിയിട്ടില്ല. എന്തുകൊണ്ടാണ് ഈ അനുപാതം ഇവിടെ വച്ചിരിക്കുന്നതെന്നറിയാന്‍ വിവരാവകാശം കൊടുത്തപ്പോള്‍ ഇന്ന ഒരു ഗവമെന്റ് ഓര്‍ഡര്‍ പ്രകാരമാണ് അത് കൊടുക്കുന്നതൊണ് കിട്ടിയ മറുപടി. എന്നാല്‍ ആ ഗവമെന്റ് ഓര്‍ഡര്‍ എടുത്ത് പഠിച്ചപ്പോഴാണ് മനസിലായത് പാലോളി മുഹമ്മദ് കുട്ടി കമ്മീഷന് പ്രകാരമാണതെന്ന്. മുസ്ലിം പിന്നോക്കാവസ്ഥയെ പറ്റി മാത്രം പഠിച്ച കമ്മീഷനാണത്. കേന്ദ്രത്തില്‍ സച്ചാര്‍ കമ്മീഷനുണ്ട് മുസ്ലിം പിന്നോക്കാവസ്ഥയെപ്പറ്റി മാത്രം പഠിച്ച കമ്മീഷനാണ്. അത് കേരളത്തില്‍ ഇംപ്ലിമെന്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പാലോളി മുഹമ്മദ്കുട്ടി കമ്മീഷന് വച്ചത്. ഈ പാലോളി മുഹമ്മദ് കുട്ടി കമ്മീഷന്റെ ഒരു ശുപാര്‍ശയുണ്ട്. എന്നുപറഞ്ഞാല്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന ഒരു ശുപാര്‍ശയുണ്ട്. ഈ ശുപാര്‍ശപ്രകാരം എന്ന് പറഞ്ഞുകൊണ്ട് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഹോസ്ററല് ഫീസ് സ്റ്റൈപ്പന്‍ഡ് കൊടുക്കുന്ന ഒരു സ്കോളര്‍ഷിപ്പ് ഉണ്ട്. മുസ്ലിം ഗേള്‍സ് സ്കോളര്‍ഷിപ്പ് എന്ന പേരിലാണെന്ന് തോന്നുന്നു. ഈ സ്കോളര്‍ഷിപ്പ് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മാത്രമായി കൊടുക്കുന്ന സ്കോളര്‍ഷിപ്പാണ്. ആ സ്കോളര്ഷിപ്പിനകത്ത് ബാക്കിയുള്ള ക്രിസ്ത്യാനി, ന്യുനപക്ഷത്തെ പരിഗണിക്കണം എന്ന് കുറച്ച് ജനപ്രതിനിധികള്‍ പറഞ്ഞതിന്റെ ഭാഗമായിട്ട് ലത്തീന്‍ ക്രൈസ്തവര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്ക്കുമായിട്ട് അതിന്റെ 20 ശതമാനം നീക്കിവെച്ചു. ഈ നീക്കിവെച്ചതാണ് ശരിക്കും പറഞ്ഞാല്‍ ഈ ഗവണ്മെന്റ് ഓര്‍ഡര്‍. ശരിക്കും പറഞ്ഞാല്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള സ്റ്റൈപ്പന്‍ഡിന്റെ, സ്കോളര്‍ഷിപ്പിന്റെ ഈ 20 ശതമാനം. ഇതിന്റെ പേര് പറഞ്ഞുകൊണ്ടാണ് എല്ലാ സ്കോളര്‍ഷിപ്പുകളിലും എല്ലാ പദ്ധതികളിലും എല്ലാത്തിലും എന്തിന് ഈ സൗജന്യ കോച്ചിംഗ് സെന്ററുകളില്‍ പഠിക്കാന്‍ പോകുന്ന കുട്ടികളില്‍ പോലും ഈ അനുപാതം സ്വീകരിച്ചിരിക്കുന്നത്. അതിന്റെ വിഷമം എന്താണ് എന്ന് ചോദിച്ചാല്‍ കത്തോലിക്ക സഭയുടെ വിശുദ്ധയാണ് മദര്‍ തെരേസ. മദര്‍ തെരേസയുടെ പേരില്‍ ഒരു സ്കോളര്ഷിപ്പുണ്ട് കേരള സര്‍ക്കാരിന്റെ, ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ, ആ സ്കോളര്‍ഷിപ്പുപോലും ഇവിടെ കൊടുക്കുന്നത് 80:20 അനുപാതത്തിലാണ്. അതായത് മദര്‍തെരേസ സ്കോളര്‍ഷിപ്പിന് അപ്ലൈ ചെയ്യുന്ന കുട്ടികള്‍ക്ക് കൊടുക്കുന്ന സ്കോളര്‍ഷിപ്പ് കൊടുക്കുന്നവരില്‍ 80 പേര് മുസ്ലിമായിരിക്കണമെന്നും 20 പേര് മറ്റ് മതന്യൂനപക്ഷങ്ങളായിരിക്കണമെന്നുമാണ്. 80 ശതമാനം മുസ്ലിമിനും 20 ശതമാനം മറ്റ് 5 ന്യൂനപക്ഷസമുദയാങ്ങള്ക്കും എന്ന രീതിയിലാണ് കേരളത്തില്‍ കൊടുക്കുന്നത്. വിവരാവകാശം പ്രകാരം കിട്ടിയ മറുപടിയാണിത്. ഒരു പഠനം വല്ലതും നടത്തിയിട്ടുണ്ടോ എന്ന് ചോദിച്ചു. പഠനം ഒന്നും നടത്തിയിട്ടില്ല. ജോസഫ് മുണ്ടശ്ശേരി എന്ന ക്രിസ്ത്യന്‍ നാമധാരിയുടെ പേരിലുള്ള സ്കോളര്‍ഷിപ്പ് പോലും കൊടുക്കുന്നത് 80:20 അനുപാതത്തിലാണ്.
എന്നാല്‍, ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും തമിഴ്നാട്ടിലും ന്യൂനപക്ഷ പദ്ധതികളുണ്ട്. ന്യൂനപക്ഷേ ക്ഷേമവകുപ്പുകളുമുണ്ട്. ആന്ധ്രപ്രദേശില്‍ 1.5 ശതമാനമേ ഉള്ളു ക്രിസ്ത്യാനികള്‍. പക്ഷേ ആ ആന്ധ്രപ്രദേശില്‍ പോലും ക്രൈസ്തവര്‍ക്കായി എന്തുമാത്രം പദ്ധതികളാണുള്ളത്. ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍, കോച്ചിംഗ് സെന്ററുകള്‍, പള്ളി പണിയാന്‍ സഹായം, വിശുദ്ധനാട് സന്ദര്‍ശന സബ്സിഡി എല്ലാമുണ്ട്. അതുപോലെ തന്നെ കര്‍ണാടകയിലും പള്ളികള്‍ പണിയാന്‍ സഹായം, കുട്ടികള്‍ക്ക് ട്രെയിനിംഗ് തുടങ്ങിയ സഹായങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഏകദേശം 2011 ലെ സെന്‍സ് അനുസരിച്ച് 18.8 ശതമാനമുള്ള ഇവിടുത്തെ ക്രിസ്ത്യാനികള്‍ക്ക് ഇവിടുത്തെ ന്യൂനപക്ഷ വകുപ്പ് എന്താ കൊടുക്കുന്നേ? ഇവിടുത്തെ സര്‍ക്കാര്‍ എന്താണ് കൊടുക്കുന്നത്? വളരെ അനീതിപരമായ നിലപാടാണ് ഇവിടുത്തെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
എന്തുകൊണ്ടായിരിക്കാം കേരളത്തില്‍ മാത്രം ക്രിസ്ത്യന്‍ വിഭാഗത്തിന് ഇത്തരം വലിയ അവഗണന നേരിടേണ്ടിവരുന്നത്.
മനുഷ്യത്വപരമായും നീതിബോധത്തോടെയും ചിന്തിക്കുന്ന വ്യക്തികളായിരുന്നു തലപ്പത്തെങ്കില്‍ ഇതുപോലെ നീതിരഹിതമായ ഒരു നിലപാട് സ്വീകരിക്കില്ലായിരുന്നു. ഒരു ജനാധിപത്യരാജ്യത്ത് ജനത്തിന്റെ ആഗ്രഹം നിറവേറ്റണം. ഒരാളുടെ തന്നിഷ്ടപ്രകാരം എന്തും ചെയ്തുകൂട്ടാം എന്നതല്ല, അതിനാണല്ലോ ജനാധിപത്യം എന്ന് പറയുന്നത്.
പാലോളി മുഹമ്മദ് കുട്ടി കമ്മീഷന് എന്നത് ഒരു ആധികാരിക രേഖയാണെന്ന് താങ്കളുടെ പഠനത്തില്‍ വ്യക്തമാകുന്നുണ്ടോ.?
ഒരിക്കലുമല്ല. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള പഠനമല്ല പാലോളി മുഹമ്മദ് കുട്ടി കമ്മീഷന് റിപ്പോര്‍ട്ട്.
ഒരു ആധികാരികരേഖയായി പാലോളി മുഹമ്മദ് കുട്ടി കമ്മീഷന് റിപ്പോര്‍ട്ട് മാറാന്‍ കാരണം? ആരാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്?
ചില കുബുദ്ധികള്‍ അല്ലെങ്കില്‍ എന്തെങ്കിലും താല്പര്യം വച്ചുപുലര്‍ത്തുന്ന ആളുകളാണ് ഇത്തരത്തില്‍ ഒരു കാര്യം മുന്നോട്ടുപോകുന്നതിന് കാരണം. പാലോളി മുഹമ്മദ് കുട്ടി കമ്മീഷനെന്നുപറഞ്ഞാല് മുസ്ലിം പിന്നോക്കാവസ്ഥയെപ്പറ്റി മാത്രം പഠിച്ച ഒരു കമ്മീഷനാണ്. അതില്‍ ക്രിസ്ത്യാനികളുടെ പിന്നോക്കാവസ്ഥയെപ്പറ്റി ഒന്നും തന്നെ പഠനം നടന്നിട്ടില്ല. ഒരു ന്യൂനപക്ഷത്തിനുവേണ്ടി എന്തെങ്കിലും കൊടുക്കണമെങ്കില്‍ ആ ന്യൂനപക്ഷത്തെ വെച്ചുവേണം പഠിക്കാനായിട്ട്. ഇത് അതല്ല. ഒരു പ്രത്യേക സമുദായത്തെ പിടിച്ച് അവര്‍ക്ക് പിന്നോക്കാവസ്ഥ ഉണ്ടെന്നും പറഞ്ഞുകൊണ്ട് ന്യൂനപക്ഷമെന്ന രീതിയില്‍ പരിഗണിക്കുന്ന ഒരു സമൂഹത്തിന് മൊത്തത്തില്‍ ന്യൂനപക്ഷത്തിന് നല്കുന്ന ഫണ്ടിനെ അവര്‍ക്കായി വകയിരുത്തുക എന്നത് ശരിക്കും പറഞ്ഞാല്‍ ഒരു അനീതികേടാണ്. നിലവിലെ സാഹചര്യം അനുസരിച്ച് സുറിയാനി ക്രൈസ്തവരാണ് ക്രൈസതവ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. മാത്രമല്ല പെന്തക്കോസ്ത് പോലെ പല വിഭാഗങ്ങളുണ്ട്. അതില്‍ തന്നെ ലാറ്റിന്‍ ക്രൈസ്തവര്‍ക്കാണ് ഒ.ബി.സി വിഭാഗത്തില്‍ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന സുറിയാനി ക്രൈസ്തവര്‍ക്ക് ഒ.ബി.സി സംവരണം ഇല്ല. പക്ഷേ മുസ്ലിം വിഭാഗത്തില്‍ എല്ലാവര്ക്കും തന്നെ ഒബിസി സംവരണം ഇപ്പോള്‍ നിലവിലുണ്ട് താനും. അങ്ങനെയിരിക്കുന്ന ഒരു അവസ്ഥയില്‍ ഒബിസി സംവരണം ഉണ്ട് ന്യൂനപക്ഷ വകുപ്പില്‍ നിന്ന് ഇതുപോലെ ഫണ്ടും അവര്‍ക്ക് കൊടുക്കുന്നുണ്ട്. തികച്ചും അവഗണിക്കുകയല്ലേ ഈ സുറിയാനി സമൂഹത്തെ. ഇല്ലായ്മയിലേക്ക് കൊണ്ടുപോയി തള്ളുകയല്ലേ.
എന്തായിരിക്കാം അതിന്റെ ഒരു കാരണം. അതോ ഇതിനെതിരെ ശബ്ദിക്കാന്‍ ശബ്ദമില്ലാതെ പോയതാണോ.?
ശബ്ദമില്ലാതെ പോയെന്ന് പറഞ്ഞുകഴിഞ്ഞാല്‍ ക്ഷയിച്ച ഒരു വ്യക്തിക്ക് ശബ്ദം കുറവായിരിക്കും.തളര്‍ന്ന ഒരു വ്യക്തിക്ക് ശബ്ദം കുറവായിരിക്കും. സ്വഭാവികമായിട്ടും ആ ഒരു സ്ഥിതിയാണ് ഇവിടെ. ഇന്നത്തെ കേരളത്തിലെ ഈ സുറിയാനി ക്രൈസ്തവ സമൂഹം ശരിക്കും പറഞ്ഞുകഴിഞ്ഞാല്‍ ദുര്‍ബലമാണ്. മറ്റ് വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ദുര്‍ബലമാണ്. സംഘടിതമായ ഒരു ശക്തി എന്ന് പറയാനില്ല. സംഘടിതമായ ആള് ബലം പറയാനില്ല. ശരിക്കും വളരെ പിന്നോക്കാവസ്ഥ നേരിടുന്ന ഒരു സമൂഹമാണ്. പക്ഷേ പിന്നോക്കാവസ്ഥയുടെ രേഖകളില്‍ അവരുടെ പിന്നോക്കാവസ്ഥ കാണാനില്ല. അല്ലെങ്കില്‍ പരിഗണിക്കുന്നു പോലുമില്ല.
ഒരു പാട് സമ്പത്തുള്ള കുറെ ആളുകള്‍ ക്രൈസ്തവസമൂഹത്തെ പ്രതിനിധീകരിക്കുന്നു എന്നതുകൊണ്ടാണോ അത്?
ക്രൈസ്തവ വിഭാഗങ്ങളില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഫ്രീ സര്‍വീസാണ്. സൗജന്യ സേവനമാണ്. എകെസിസി, യുവദീപ്തി, പിതൃവേദി, മാതൃവേദി ഇങ്ങനെ ധാരാളം സംഘടനകളുണ്ട്. ഈ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം സൗജന്യസേവനമാണ് നല്‍കുന്നത്. അങ്ങനെ പ്രവര്‍ത്തിക്കുന്നവരില്‍ നേതാക്കډാര്‍ എന്ന് പറയുന്നവര്‍ അല്പമെങ്കിലും ഫിനാന്‍ഷ്യല്‍ ബാക്കപ്പ് ഉള്ളവരായിരിക്കും. അന്നത്തെ അപ്പത്തിന് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വ്യക്തിക്ക് ഇതിന്റെ നേതാവായിരിക്കാന്‍ സാധിക്കത്തില്ല. നേതാവായിക്കഴിഞ്ഞാല്‍ പരിപാടിക്ക് പങ്കെടുക്കാന്‍ പോയാല്‍ അവന്റെ കുടുംബം പട്ടിണിയാകും. അങ്ങനെയുള്ള ഒരു വ്യക്തിക്ക് ഇതിന്റെ പിന്നാമ്പുറത്തെ നില്ക്കാന് പറ്റത്തുള്ളു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിയുന്നവനായിരിക്കണമെങ്കില് അല്പമെങ്കിലും സാമ്പത്തിക സ്ഥിതി ഉള്ളവരായിരിക്കും. അവരെ സംബന്ധിച്ച് ഈ പിന്നോക്കാവസ്ഥ കൃത്യമായി ബോധിപ്പിക്കാന്‍ സാധിക്കണമെന്നില്ല. ഞാനല്പം സാമ്പത്തികശേഷി ഉള്ളയാളാണെങ്കില്‍ നിങ്ങളില്‍ പിന്നോക്കാവസ്ഥ ഉണ്ടോ എന്ന് ചോദിച്ചുകഴിഞ്ഞാല്‍ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞാല്‍ അവര്‍ തിരിച്ചുചോദിക്കും നിങ്ങള്‍ക്ക് വണ്ടി ഉണ്ടല്ലോ, വീടുണ്ടല്ലോ, നിങ്ങള്‍ക്കെന്നാ ജോലി എന്നൊക്കെ എന്നോട് ചോദിച്ചാല്‍ എനിക്ക് ഇന്ന ഇന്ന ജോലിയാ. അപ്പോ നിങ്ങളുടെ സമുദായിത്തില് എല്ലാവര്ക്കും സാമ്പത്തികമൊക്കെ ഉള്ളതാണല്ലോ എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ പലപ്പോഴും എന്റെ വാ അവിടെ മൂടിക്കെട്ടാന്‍ പറ്റും. ഇതുപോലയുള്ള അവസ്ഥയിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് കൃത്യമായ നമ്മുടെ പിന്നോക്കാവസ്ഥ എത്തേണ്ടിടത്ത് എത്തുന്നില്ല.
സ്വന്തം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പ്രതിഫലിപ്പിക്കുന്നതില്‍ നമുക്ക് നേതൃത്വം നല്കുന്നവര് പരാജയപ്പെടുന്നു. അതൊരു സ്വയം വിമര്ശനമായിട്ട് ഉള്ക്കേള്ളേണ്ട കാര്യമല്ലേ?
ശരിക്കും പറഞ്ഞാല്‍ സ്വയം വിമര്‍ശനമായി ഉള്‍ക്കൊള്ളണം. തീര്‍ച്ചയായിട്ടും പ്രവര്‍ത്തിക്കുകയും ചെയ്യണം. ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വളരെ ദുര്‍ബലമാകും നമ്മുടെ സമുദായം. 1980 കാലങ്ങളില്‍ കേരളത്തില്‍ 25 ശതമാനം ക്രൈസ്തവരുണ്ടായിരുന്നു. 2001 ലേക്ക് വന്നപ്പോള്‍ അത് 19 ശതനമാനമായി. 2011 ല്‍ അത് 18.8 ശതമാനമായി. ഇനിയൊരു സെന്‍സസ് വരുന്നത് 2021 ലായിരിക്കും. അതിനിപ്പറം നമ്മുടെ കണക്കറിയാനായിട്ട് കേരള സര്‍ക്കാറിന്റെ ഇക്കോണിക് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഇറക്കുന്ന ഒരു റിപ്പോര്‍ട്ടുണ്ട്-അന്വല് വൈറ്റല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട്. അതുപ്രകാരം പഞ്ചായത്തുകളിലൊക്കെയുള്ള ഡാറ്റാസ് കളക്ട് ചെയ്യുന്നുണ്ട്. 2017 ലെ ഈ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ജനിച്ച കുട്ടികളുടെ ജനനനിരക്ക്: 14.9 ശതമാനമാണ് ക്രിസ്ത്യന്‍ കുട്ടികള്‍. 43 ശതമാനമാണ് മുസ്ലിം കുട്ടികള്‍. 41.71 ശതമാനമാണ് ഹിന്ദുകുട്ടികള്‍. കേരളത്തില്‍ 2017 ല്‍ ജനിച്ച കുട്ടികളുടെ നിരക്കില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ വെറും 14.9 ശതമാനമേയുള്ളു. ആ കാലയളവിലെ ക്രിസ്ത്യന്‍ മരണനിരക്ക് 20 ശതമാനമാണ്. 25 ഉണ്ടായിരുന്നത് 19 ആയി, 18 ആയി ഇപ്പോള്‍ 14 ലെത്തിയിരിക്കുന്നു. 2002 ല്‍ ഒരു പഠനം നടത്തിയിരിന്നു. ആ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ സുറിയാനി ക്രൈസ്തവര്‍ നേരിടുന്ന ഒരു പ്രശ്നമാണ് പാഴ്സി സിന്‍ഡ്രോം. ഇന്ത്യയില്‍ പാഴ്സികള്‍ മൂന്നിലൊന്നായി കുറഞ്ഞുപോയതുപോലെ ഇവിടുത്തെ സുറിയാനി ക്രൈസ്തവര്‍ അതിഭീകരമായി കുറഞ്ഞുപോയിക്കൊണ്ടിരിക്കുകയാണെന്നുള്ള പഠനം. കേന്ദ്രസര്‍ക്കാര്‍ ഈ പാഴ്സി സിന്‍ഡ്രോം വന്നപ്പോള്‍ അതിനെ ഉത്തേജിപ്പിക്കാന്‍ ജീവ പാഴ്സി എന്നൊരു സ്കീം കൊണ്ടുവന്നു. ഇനി അവരുടെ ജനനനിരക്ക് കുറയാന്‍ പാടില്ല എന്ന് കണക്കിലെടുത്തുകൊണ്ട്. ഇതുപോലയുള്ള പദ്ധതികള്‍ ക്രൈസ്തവ സമൂഹത്തില്‍ അനിവാര്യമായി വന്നിരിക്കുകയാണ്. ക്രൈസ്തവര്‍ തീര്ന്നുപൊയ്ക്കോണ്ടിരിക്കുകയാണ്.
ഇതെന്തുകൊണ്ട് മതമേലദ്ധ്യക്ഷന്മാര് മനസ്സിലാക്കുന്നില്ല. കൃത്യമായ ഒരു പഠനം നടക്കാത്തതുകൊണ്ടാണോ?
തീര്‍ച്ചയായും ഈക്കാര്യങ്ങളില്‍ പഠനങ്ങള്‍ വളരെ കുറവാണ്. പലര്‍ക്കുമറിയില്ല ഇങ്ങനെയുള്ള കാര്യങ്ങള്‍. എന്തുമാത്രം ജനമുണ്ട്, എന്താണ് ജനനനിരക്കിന്റെ കണക്ക്, ഇത്തരത്തിലുള്ള വിഷയങ്ങള്‍ പലപ്പോഴും ശ്രദ്ധയില്‍ വരുന്നില്ല.
താങ്കളെപ്പോലെയുളളവരുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഇടപെടലുകളുടെ ഫലമായി എന്ത് നടപടികളെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.?
എന്നെക്കൊണ്ട് ചെയ്യാന്‍ സാധിച്ചത് കേരളമൊട്ടാകെ ഓരോ ജില്ലയിലും ന്യൂനപക്ഷ കമ്മീഷനെക്കൊണ്ട് ഒരു സിറ്റിംഗ് വെക്കാന്‍ സാധിച്ചു. ക്രിസ്ത്യന്‍ സാമൂഹിക, സാമ്പത്തിക പിന്നോക്കവസ്ഥയെ സംബന്ധിച്ച് ഒരു വിഷയത്തെപ്പറ്റി 9 ജില്ലകളില്‍ സിറ്റിംഗ് വെപ്പിക്കാന്‍ കഴിഞ്ഞു.
ഈ 9 ജില്ലകളിലെ പാര്‍ട്ടിസിപ്പേഷന്‍ എങ്ങനെയായിരുന്നു?
ആദ്യം കോട്ടയം ജില്ലയിലായിരുന്നു സിറ്റിംഗ് വെച്ചത്. അതിനുമുന്നോടിയായി ഞാന്‍ സിബിസിഐയുടെ ഭാഗമായി ധാരാളം പേരെ കോണ്ടാക്ട് ചെയ്തു. ചങ്ങനാശേശരി അതിരൂപതയിലെല്ലാം ബന്ധപ്പെട്ടു. അവരെല്ലാം വരുമെന്ന് ഉറപ്പുവരുത്തി കോട്ടയം ജില്ലയില്‍ സിറ്റിംഗ് വെച്ചു. അന്ന് സിറ്റിംഗ് വെച്ചപ്പോള്‍ ഒത്തിരി പ്രതിനിധികള്‍ പങ്കെടുത്തു. അവരാകട്ടെ അവരുടെ ഭാഗങ്ങള്‍ പറഞ്ഞ് മടങ്ങിപ്പോയി. ക്രിസ്ത്യന്‍ സാമ്പത്തിക, സാമൂഹിക പിന്നോക്കാവസ്ഥയെക്കുറിച്ചാണ് സിറ്റിംഗ് എങ്കിലും പങ്കെടുത്തവര്‍ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യങ്ങള്‍ മാത്രമേ പറഞ്ഞൊളളു. അങ്ങനെ വന്നപ്പോള്‍ അപകടം മനസിലായി. കൃത്യമായ കാര്യങ്ങള്‍ അവരിലേക്കെത്തുന്നില്ലെന്നുള്ളത് വ്യക്തമായി. എങ്കിലും സി.ബി.സി.ഐ നല്ല ഒരു റിപ്പോര്‍ട്ട് കൊടുത്തു.
അടുത്ത സിറ്റിംഗ് എറണാകുളത്തായിരുന്നു. ഞാന്‍ കെസിബിസിയിലൊക്കെ വിളിച്ചുപറഞ്ഞിരുന്നു. എറണാകുളത്തെ സിറ്റിംഗ് എങ്ങനെയുണ്ടെന്നറിയാന്‍ ഞാനും പോയി. വെറും 11 പേരെ ഉണ്ടായിരുന്നുളളു. ക്രിസ്ത്യന്‍ ഭൂരപക്ഷമേഖലയായ എറണാകുളത്തെ കാര്യമാണിത്. വിഷയമെന്താണെന്നു പറഞ്ഞാല്‍ ന്യൂനപക്ഷകമ്മീഷന് സിറ്റിംഗ് വെക്കുന്ന കാര്യം ഇവരെ നേരത്തെ അറിയിക്കുന്നുപോലുമില്ല. ഒന്നോ രണ്ടോ ദിവസം മുമ്പ് അറിയിക്കുമ്പോള്‍ ആര് എങ്ങനെ റിപ്പോര്‍ട്ട് ഉണ്ടാക്കി പോകാന്‍ പറ്റും. ഇങ്ങനെ ഒരു അവസ്ഥാവിശേഷം അവരും ക്രിയേറ്റ് ചെയ്യുന്നു. അന്നിട്ട് ആ 11 പേരില്‍ 6 പേര് പെന്തക്കോസ്ത വിഭാഗത്തില്‍ നിന്നായിരുന്നു. അതിലൊരാള്‍ മാത്രമായിരുന്നു സീറോ മലബാര്‍ സഭയില്‍ നിന്ന് പ്രതിനിധിയായി വന്നത്. ആ വ്യക്തി പോലും നമ്മുടെ പിന്നോക്കാവസ്ഥയെപ്പറ്റി ഒന്നും പറഞ്ഞില്ല. അങ്ങനെ വന്നാല്‍, കൃത്യമായ രേഖകളില്ലാതെ വന്നാല്‍ ദോഷം ചെയ്യുമെന്ന് ഞാന്‍ മനസ്സിലാക്കി. അതുകൊണ്ട് ഞാന്‍ അതിനുവേണ്ടി കൂടുതല്‍ സമയം മാറ്റിവെച്ചു. ഞാന്‍ ഓരോ ജില്ലയിലെയും രൂപതയിലെയും പ്രതിനിധികളെയുമ1ക്കെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. റിപ്പോര്‍ട്ട് നല്കി. വാട്സ്പ് ഗ്രൂപ്പ് ഉണ്ടാക്കി. അങ്ങനെ വന്നപ്പോള്‍ ആലപ്പുഴയില്‍ 70 പ്രതിനിധികളുണ്ടായിരുന്നു. അതുകഴിഞ്ഞ് പത്തനംതിട്ട വന്നു. അവിടെയും ആളുകള്‍ ഉണ്ടായിരുന്നു.
ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് ഉള്ള ആനുകൂല്യങ്ങളെപ്പറ്റി അവര്‍ക്ക് ധാരണക്കുറവുണ്ടോ?
മഹല്‍ സോഫ്റ്റ് എന്ന ഒരു ആപ്ലിക്കേഷനുണ്ട്. ന്യൂനപക്ഷ ക്ഷേമവകുപ്പ് ഇറക്കുന്ന ഒരു ആപ്ലിക്കേഷനാണ് മഹല്‍ സോഫ്റ്റ്. പക്ഷേ മഹല്‍ എന്നു പറഞ്ഞുകഴിഞ്ഞാല്‍ നമ്മുടെ ഇടവകകളാണ് മുസ്ലിം സമുദായത്തിന്റെ മഹല്‍. ഈ മഹലുകള്‍ കേന്ദ്രീകരിച്ച് അവരുടെ ഡീറ്റെയില്‍സും ഡാറ്റായുമൊക്കെ ശേഖരിച്ച് അവര്‍ക്ക് ആവശ്യമായ രീതിയില്‍ സ്കോളര്ഷിപ്പകുള്, സ്കീമുകള്‍, പദ്ധതികള്‍, ചികിത്സാ സഹായങ്ങള്‍ ഇതെല്ലാം അവരിലേക്ക് നേരിട്ട് എത്താനായിട്ട് ഉണ്ടാക്കിയ ആപ്ലിക്കേഷനാണ് മഹല്‍ സോഫ്റ്റ്. ന്യൂനപക്ഷ ക്ഷേമവകുപ്പ് ഉണ്ടാക്കിയതാണത്. ക്രിസ്ത്യന്‍ സമുദായിത്തിനില്ല. ക്രിസ്ത്യന്‍ സമുദായം ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒന്നും അറിയണ്ട എന്ന് ഒരു വിശ്വാസം തന്നെയായിരിക്കും അതിനുപിന്നില്‍. കാരണം ഒരു സമൂദായത്തിലേക്ക് മാത്രം കാര്യങ്ങള്‍ എത്താനായിട്ട് ന്യൂനപക്ഷക്ഷേമവകുപ്പ് ശ്രമിക്കുന്നു. ന്യൂനപക്ഷക്ഷേമവകുപ്പ് സര്‍ക്കാറിന്റേതാണ് കേട്ടോ. ഞാന്‍ ഒരമ്പത് പൈസയുടെ മിട്ടായി കഴിക്കുമ്പോള്‍ പോലും സര്‍ക്കാരിന് ഒരു പങ്ക് കാശ് നല്‍കുന്നുണ്ട്. ആ സര്‍ക്കാര്‍ എനിക്ക് തരുന്ന ഒരുറപ്പുണ്ട് നീ ഒരു ന്യൂനപക്ഷമാണെങ്കില്‍ നിന്റെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചുകൊള്ളാമെന്ന ഉറപ്പ്. എന്നാല്‍ ആ ഒരു കാര്യം നടക്കുന്നില്ല. അത് ഒരു സമുദായത്തിലേക്ക് മാത്രമായി പോകുന്നു. ഇവിടെ ക്രിസ്ത്യന്‍ വിഭാഗത്തെ കൃത്യമായി അറിയിക്കാനായിട്ട് ഒരു സംവിധാനവുമില്ല. മാത്രമല്ല ഇതിലൊന്നും ഒരു വ്യക്തതയും അവര്‍ തരുന്നില്ല. മദര്‍ തെരേസ സ്കോളര്‍ഷിപ്പ് 2018-19 ല്‍ നോട്ടീസ് ഇറങ്ങിയപ്പോള്‍ വ്യക്തമായി അതില്‍ 80:20 എന്ന അനുപാതം കാണിച്ചിട്ടുണ്ടായിരുന്നു. ഈ കാര്യം വാര്‍ത്തയാകുന്നുവെന്ന് കണ്ടതുകൊണ്ടാകാം 2020 ല്‍ വിളിച്ചിരിക്കുന്ന നോട്ടിഫിക്കേഷനില്‍ ഇത് റിമൂവ് ചെയ്തിരിക്കുന്നത്. വിളിച്ചുചോദിച്ചപ്പോളാണ് അറിയുന്നത് അനുപതാം അതുതന്നെയാണ്. നോട്ടിഫിക്കേഷനില്‍ കാണിച്ചിട്ടില്ലെന്നുമാത്രം.
ഇത് സര്‍ക്കാരില്‍ സമ്മര്‍ദ ചൊലുത്തി മാറ്റിയെടുക്കാന്‍ കഴിയുന്നതല്ലേ?
ജനാധിപത്യരാജ്യത്ത് ജനസംഖ്യക്കാണ് പ്രാധാന്യം. കൂടുതല്‍ ആരാണ് വേട്ട് ചെയ്യുന്നത്. ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് സര്‍ക്കാര്‍ കേള്‍ക്കുന്നത്. ഇവിടെ ന്യൂനപക്ഷത്തില്‍ ന്യൂനപപക്ഷമായൊരു സമുദായം. ശരിക്കും പറഞ്ഞാല്‍ വളരെ ദുര്‍ബലമായിട്ട് കിടക്കുകയാണ്. എങ്ങനെ സമ്മര്‍ദ്ദം ചെലുത്താന്‍ ചെലുത്തന്‍ സാധിക്കും. ശരിക്കും ഒരു ഭരണകുടം അവിടുത്തെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായിട്ട്, അവരുടെ ഉന്നമനത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. ഇത് വ്യക്തമായി ഒരു സമുദായത്തെ മാത്രം മാറ്റിവെച്ചുകൊണ്ട് ബാക്കിയുളളവരുടെയൊക്കെ ഉന്നമനം ഒക്കെ ആകാം. എന്നാല്‍ ഇവരൊന്നും വളരരുത് എന്നൊരു ചിന്താഗതിയാണുള്ളത്.
കേരളത്തിന്റെ ഭരണചക്രം തിരിക്കുന്നതില്‍ ക്രിസ്ത്യന്‍ സമൂഹത്തിന് വേണ്ട സ്വാധീനം ഉണ്ടായിരുന്നുവെന്ന് പണ്ട് അവകാശപ്പെടാമായിരുന്നു. ഇന്ന് ആ സ്വാധീനം നഷ്ടമായിരിക്കുന്നു. അതാണോ ഇത്തരത്തിലൊരു അവഗണനയ്ക്ക് കാരണം.
ക്രിസ്ത്യന്‍ വിഭാഗത്തിന്റെ മന്ത്രിമാരെന്ന ലേബലില്‍ ഇവിടെയാരും മന്ത്രിമാരാകുന്നില്ല. അല്ലെങ്കില്‍ ക്രിസ്ത്യന്‍ ലേബലിലുള്ളരില് പോലും ഇത്തരത്തിലുള്ള സമുദായബോധം ഉള്‍ക്കൊള്ളുന്ന മന്ത്രിമാരല്ല നിലവിലുള്ളത്.
പലരും മന്ത്രിമാരാകുന്നതുവരെ സമുദായത്തിന്റെ പിന്‍ബലം സ്വീകരിക്കാറുണ്ട്. അതിനുശേഷം അവര്‍ മതേതരവാദികളാകുന്നു എന്ന വിമര്‍ശനം പലഭാഗത്തുനിന്നും ഉയരുന്നുണ്ട്?
അത് കൃത്യമായ ഒരു വിമര്‍ശനമാണ്. കാരണം നടക്കുന്നതങ്ങനെയല്ലേ. അങ്ങനെയല്ലായിരുന്നുവെങ്കില്‍ ഈ ഒരു അവസ്ഥാവിശേഷമൊന്നും വരില്ലായിരുന്നു. കൃത്യമായ രീതിയില്‍ ക്രൈസ്തവ സമുദായത്തെ സംരക്ഷിക്കാനായി എന്തെങ്കിലുമൊക്കെ കൊടുക്കുവാനായിട്ട് ഒരു മനോഭാവം കാണിച്ചിരുന്നെങ്കില്‍ ഇങ്ങനെയുള്ള ഒരു അവസ്ഥാവിശേഷം ഇവിടെ ഉണ്ടാകത്തില്ലായിരുന്നു. ജാഗ്രത പുലര്ത്തിയേനെ.
ഇപ്പോള്‍ കൃത്യമായ രീതിയില്‍ പറയുകയാണെങ്കില്‍ ഓരോ രാഷ്ടീയ പാര്‍ട്ടിയിലും ക്രിസ്ത്യാനികളെ നോക്കണ്ട എന്ന സമീപനമാണുള്ളത്. ഉദാഹരണത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു മതേതരത്വ പാര്‍ട്ടിയാണ്. തുല്യത കൊടുക്കണം എന്ന മുദ്രാവാക്യം വെച്ചുപുലര്‍ത്തുന്ന പാര്‍ട്ടിയാണ്. 2017 ലെ അവരുടെ ലോകസഭാ ഇലക്ഷന് മാനിഫെസ്റ്റോ എടുത്ത് ഒന്നു വായിച്ചുനോക്കുക. അതില്‍ ക്രിസ്ത്യന്‍ എന്ന പേര് എവിടെയൊക്കെയുണ്ട്. രണ്ട് ഇടങ്ങളിലാണ് ക്രിസ്ത്യന്‍ എന്ന് കിടക്കുന്നത്. 12 ഇടങ്ങളില്‍ മുസ്ലിം കിടക്കുന്നുണ്ട്. രണ്ട് ക്രിസ്ത്യന്‍ കിടക്കുന്നതില്‍ ഒന്ന് ക്രിസത്യാനികള്ക്കെതിരെയുള്ള അറ്റാക്കിന്റെ ഒരു കാര്യം പ്രതിപാദിക്കുന്നതും. മറ്റത് ദളിത് ക്രൈസ്തവര്‍ക്ക് റിസര്‍വേഷന്‍ കുറച്ച് കൊടുക്കണമെന്ന് പറയുന്നതുമാണ്. ദളിത് ക്രൈസ്തവരെ ഇപ്പോഴും എസ്.സി.എസ്.റ്റി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ക്രിസ്ത്യന്‍ ആയതുകൊണ്ടുമാത്രം ദളിതരെ റിസര്‍വേഷനില്‍ നിന്ന് അവോയ്ഡ് ചെയ്തിരിക്കുന്നു. അപ്പോള്‍ അവര്‍ക്ക് റിസര്‍വേഷന്‍ വേണമെന്ന ഒരുകാര്യം പറയുന്നു. എന്നാല്‍ ഇതേ സമയം മുസ്ലിം എന്ന രീതിയില്‍ എഡ്യുക്കേഷന്‍ സ്കോളര്‍ഷിപ്പ് കൊടുക്കണമെന്നും, മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പരിപോഷിപ്പിക്കണമെന്നും പറഞ്ഞുകൊണ്ടും, ബാക്കിയുള്ള ആനുകൂല്യം, ധാരാളം ഫണ്ടുകള്‍ മുസ്ലിം സമൂദായങ്ങള്‍ക്ക് കൂടുതല്‍ കൊടുക്കണമെന്നും, ഷെഡ്യൂള്‍ഡ് കാസ്റ്റില്‍ പോലും മുസ്ലിം റിസര്‍വേഷന്‍ കൂടുതല്‍ കൊടുക്കണമെന്നുമൊക്കെയാണ് ഈ ഒരു മാനിഫെസ്റ്റോയില്‍ പറഞ്ഞുവെക്കുന്നത്.
ന്യൂനപക്ഷപ്രീണനം എന്ന ആരോപണം ഉന്നയിക്കുമ്പോഴും ന്യൂനപക്ഷത്തിലെ ഒരു സമൂദായത്തിനുമാത്രം അത്രമാത്രം എല്ലാവരും അവോയ്ഡ് ചെയ്ത് കിടക്കുകയാണ്. ഈ ഒരു സാഹചര്യത്തിന് മാറ്റം വരണമെങ്കില്‍ എന്താണ് ചെയ്യാന്‍ കഴിയുക?
ശരിക്കും പറഞ്ഞാല്‍ നീതിബോധത്തോടുകൂടിയും നീതിയുക്തമായിട്ടും ഒക്കെ ചിന്തിക്കുന്ന ഒരു സമൂഹമായിട്ട് മാറണം. മാത്രമല്ല ഈ നേതാക്കളും അങ്ങനെ ചിന്തിക്കണം. ഒരു ജനാധിപത്യ രാജ്യമാണ്. ഒരു പ്രളയം വരുമ്പോള്‍ ഒരു കഷ്ടപ്പാട് വരുമ്പോള്‍ അവരെ കൈപിടിച്ച ഉയര്ത്താനായിട്ട് നമ്മളെല്ലാം മനസ്സ് കാണിക്കുന്നുണ്ട്. അതേപോലെ തന്നെ ഇവിടെ കഷ്ടപ്പെട്ട് തളര്‍ന്ന് കിടക്കുന്ന സമൂഹമാണ് ഇവിടുത്തെ സുറിയാനി ക്രൈസ്തവരും മറ്റ് ക്രൈസ്തവരുമെല്ലാം. അവരെ ഒന്ന് കൈപിടിച്ച് ഉയര്ത്താനായിട്ട് ആരുമില്ല. അറിഞ്ഞുകൊണ്ട് ഉډൂലനം ചെയ്യുന്ന രീതിയിലേക്ക് ഇവരെ തള്ളുകയാണ്. 80:20 എന്ന അനുപാതം ഉണ്ടാക്കുന്നതില്‍ ഇത് വ്യക്തമാണ്. ഞങ്ങള്‍ നിങ്ങള്‍ക്ക് തരുന്നില്ല. നിങ്ങള്‍ക്ക് തരാതിരിക്കാന്‍ വേണ്ടി തന്നെയാണ് ഇങ്ങനെ ഒരു തിരിവ് എന്ന് വ്യക്തമാണ്.
മണ്ഡല് കമ്മീഷന് അനുസരിച്ച് കേരളത്തിലെ സുറിയാനി ക്രൈസ്തവര്‍ ഒ.ബി.സി യില്പ്പെടേണ്ടതാണ് എന്താണ് താങ്കളുടെ അഭിപ്രായം?
മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം എല്ലാ സംസ്ഥാനത്തിനും ഒ.ബി.സി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സംസ്ഥാനത്തിന് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒ.ബി.സി കാറ്റഗറി ലിസ്റ്റിനകത്ത് സത്യത്തില്‍ സുറിയാനി ക്രൈസ്തവര്‍ ഒ.ബി.സി ലിസ്റ്റില്‍പ്പെടും. കാര്യം അതില്‍ മാപ്പിള എന്ന ഒരു ടേം പറയുന്നു. ആരാണ് മാപ്പിള എന്ന് ചോദിച്ചുകഴിഞ്ഞാല്‍ എന്റെ പൂര്‍വികരെയൊക്കെ മാപ്പിള എന്നാണ് വിളിച്ചിരുന്നത്. അതായത് സെമിറ്റിക് വിഭാഗത്തില്‍പ്പെട്ടവരെയാണ് മാപ്പിള എന്ന് പറയുന്നത്. ജൂതമാപ്പിള, നസ്രാണി മാപ്പിള, മുസ്ലിം മാപ്പിള അല്ലെങ്കില്‍ യോനാന്‍ മാപ്പിള. ഈ ഒരു വിഭാഗക്കാരെയൊക്കെയാണ് മാപ്പിള എന്ന് വിശേഷിപ്പിച്ചിരുന്നത്. ഈ ഒരു മാപ്പിള മാത്രമേ ആ ഒരു കാറ്റഗറി ലിസ്റ്റിലുള്ളു. ശരിക്കും പറഞ്ഞാല്‍ മുസ്ലിം അതിലില്ല. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ കേരള പി.എസ്. സിയുടെ ഒ.ബി.സി കാറ്റഗറി ലിസ്റ്റ് എടുത്തുനോക്കുകയാണങ്കില് മാപ്പിള ഓര് മുസ്ലിം എന്നാണ് കാണുക. പക്ഷേ ഇപ്പോള്‍ കീം എന്‍ട്രന്‍സ് റിസര്‍വേഷന്‍ കാറ്റഗറി ലിസ്റ്റില്‍ മാപ്പിള ഇല്ല. മുസ്ലിം ബ്രാക്കറ്റില്‍ ഓള് സെക്ഷന്‍സ് ഫോളോവിംഗ് ഇസ്ലാം എന്നു മാത്രമേ കാണു. മാപ്പിള എന്ന വിഭാഗം മാറ്റം വരുത്തി മാറ്റം വരുത്തി ഒരു വിഭാഗത്തിന് മാത്രമായി കൊണ്ടെത്തിച്ചിരിക്കുകയാണ്. എത്ര വിദഗ്ദ്ധമായി ഇവിടെ കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്നതാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഞാനായിരിക്കുന്ന സമുഹത്തിന് ഒന്നും കിട്ടാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നു.
സാമ്പത്തികസംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. എന്നിട്ട് ഇപ്പോഴും അതിന് പരിഹാരം ആയിട്ടില്ല. കേരളത്തില്‍പോലും ഒരു പക്ഷേ ക്രിസ്ത്യന്‍ വിഭാഗത്തിന് പോലും വലിയ ആനുകൂല്യം ലഭിക്കേണ്ട ഒരു ചരിതപരമായ തീരുമാനം എന്ന് അതിനെ വിശേഷിപ്പിക്കാമായിരുന്നു. പക്ഷേ എന്താണ് അതില്‍ സംഭവിച്ചിരിക്കുന്നത്?
ഇതെല്ലാം ശരിക്കും നീതിരഹിതമായ പ്രവണതകളും പ്രവൃത്തികളുമാണ്. 10 ശതമാനം സംവരണം വന്നു. കേരളത്തിലിതുവരെ അത് വ്യക്തമായിട്ട് നടപ്പാക്കിയിട്ടില്ല. ഇ.ഡബ്ല്യു.എസ് കമ്മീഷന് സിറ്റിംഗ് വിളിച്ചു. സിറ്റിംഗിന് ഞാന്‍ പോയി. അറുപതോളം കാറ്റഗറിയെ സിറ്റിംഗിന് വിളിപ്പിച്ചിരുന്നു. അത് രണ്ട് പാര്‍ട്ടായിട്ടാണ് നടത്തിയത്. അദ്യപാര്ട്ടില് 30 ല്‍ അധികം സംഘടനകള്‍ ഉണ്ടായിരുന്നു. ഒരു സംഘടനയില്‍ നിന്ന് രണ്ടുപേരെ വച്ചായിരുന്നു വിളിച്ചിരുന്നത്. അങ്ങനെ ഞങ്ങള്‍ ആറ് പേര് മൂന്ന് സംഘടനയുടെ ഭാഗമായിട്ട് പോയി. ഞങ്ങള്‍ ആ ആറുപേര്‍ മാത്രമാണതില്‍ ക്രിസ്ത്യാനികളായിട്ടുണ്ടായിരുന്നത്. 30 സംഘടനകളെ അവര്‍ വിളിച്ചതില്‍ വെറും 3 സംഘടനകള്‍ മാത്രമായിരുന്നു ക്രിസ്ത്യന്‍ റെപ്രസിന്റേറ്റീവായിട്ട്. ഓര്‍ക്കുക അമ്പത് ശതനമാനത്തിലധികം ഈ ഒരു പത്ത് ശതമാനം സംവരണത്തില്‍ വരുന്നതാരാ. ഇതുപോലെയുള്ള സുറിയാനി ക്രൈസ്തവരും ബാക്കിയുള്ള സംവരണം കിട്ടാത്ത, സംവരണേതരവിഭാഗമായി കിടക്കുന്ന ക്രൈസ്തവരുമാണ്. അവരുടെയിടയില്‍ നിന്ന് ഒരു പ്രതിനിധിയെപ്പോലും ഈ കമ്മീഷനില്‍ പോലും വെച്ചിട്ടില്ല. ഇ.ഡബ്ല്യ.എസ് കമ്മീഷനെ വെച്ചു. അതിലൊരു ക്രിസ്ത്യന്‍ റെപ്രസന്റേറ്റീവ് ഇല്ല. മാത്രമല്ല ഇവര്‍ വിളിച്ചതില്‍ 30 പേരില്‍ ഭൂരിപക്ഷാഭിപ്രായമാണ് അവര്‍ നോക്കുന്നത്. ഈ മൂന്ന് സംഘടനയുടെ അഭിപ്രായത്തിന് അവര്‍ എന്ത് വില കൊടുക്കും. ഈയൊരു അവസ്ഥാവിശേഷമാണ് അതില്‍ നടക്കുന്നത്. വ്യക്തമായ രീതിയില്‍ അങ്ങ് മാറ്റിവെച്ചിരിക്കുകയാണ്. എന്നു മാത്രമല്ല, പി.എസ്.സി കഴിഞ്ഞ പ്രാവശ്യം 247 തസ്തികകളിലേക്ക് വിളിച്ചു. ഇത്രയധികം തസ്തികകളിലേക്ക് പി.എസ്.സി. ഇക്കാലയളവില്‍ വിളിക്കുമ്പോഴും അതില്‍ ഈ 10 ശതമാനം സംവരണം അവര്‍ ഇന്‍ക്ലൂഡ് ചെയ്തിട്ടില്ല. ഇന്‍ക്ലൂഡ് ചെയ്ത് നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് അതെല്ലാം വിളിച്ച് ഡേറ്റ് അങ്ങ് അവസാനിപ്പിച്ചേക്കുകയാണ്. കീം വന്നു. എത്ര പിള്ളേരുടെ ഭാവിക്കുള്ളതാണ്. അതിലൊന്നും 10 ശതമാനം സംവരണം നടപ്പിലാക്കാതെ അവര്‍ ഡേറ്റ് അവസാനിപ്പിച്ചു. ഈ ഒരു കാര്യത്തിന് വ്യക്തത വരുത്താനായിട്ട് വിളിക്കുമ്പോള്‍ വ്യക്തമായ മറുപടി തരുന്നില്ല. ഓണ്‍ലൈനില്‍ ഇ.ഡബ്ല്യു.എസ് ആഡ് ചെയ്തിട്ടില്ല. അവസാനം ഞങ്ങള്‍ മന്ത്രിമാരെ കണ്ടു സംസാരിച്ചപ്പോള്‍ ഇത് ഓഫ്ലൈന് ആയി കൊടുക്കാമെന്ന് പറഞ്ഞു. അതിനും വ്യക്തതയില്ല. ഇപ്പോള്‍ പറയുന്നു ഇനി ഒരു സമയം വരും ആ സമയത്ത് ഞങ്ങള്‍ അറിയിക്കും അപ്പോള്‍ ഇ.ഡബ്ല്യൂ.എസ് സര്‍ട്ടിഫിക്കേറ്റ് മേടിച്ച് അപ് ലോഡ് ചെയ്താല്‍ മതിയെന്ന്. ചിലരു പറയുന്നു പഴയ ഫോം അല്ല പുതിയ ഫോം ആണെന്ന്. കൃത്യമായി ഒരു വ്യക്തതയുമില്ലാതെ കബളിപ്പിച്ച് മുന്നോട്ട് പോകുന്ന സ്ഥിതി വിശേഷമാണ് ഇവിടെയുള്ളത്.
ഈ ഒരു പോരാട്ടം തുടരാനാണോ തീരുമാനം?
എനിക്കറിയില്ല ഞാന്‍ എന്തുമാത്രം മുന്നോട്ടുപോകുമെന്ന്. എന്റെ ഒരാഗ്രഹം എന്നു പറഞ്ഞാല്‍ മറ്റുള്ളവര്‍ ഇത് ഏറ്റെടുക്കണം. സഭ അത് ഏറ്റെടുക്കണം. അല്ലെങ്കില്‍ ഈ ഒരു വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നവരിലേക്ക് ഇത് കൈമാറണം. പല പിതാക്കډാരുമായും അച്ചന്മാരുമായും സംഘടനാനേതാക്കډാരുമായി ബന്ധപ്പെട്ടപ്പോഴും ആരും ഈക്കാര്യം അറിയുന്നുപോലുമില്ല. അറിഞ്ഞിട്ടെല്ലെന്നു മാത്രമല്ല ആദ്യമായിട്ട് കേള്ക്കുന്നതുപോലെയാ. അവര്‍ക്ക് അറിവ് കിട്ടിയിട്ടില്ല. ആരും കൊടുക്കാന്‍ ശ്രമിച്ചിട്ടില്ല. അറിവുണ്ടായിരുന്നവര്‍ പോലും അത് ചെയ്തില്ല. ഇതിനൊരു മാറ്റം വരണം. ഈ അവസ്ഥ നീണ്ടുപോയാല്‍ തികച്ചും ദോഷമായി മാറും.
ക്രിസ്ത്യന്‍ വിഭാഗത്തെ പല സ്കീമുകളിലും പിന്തളളുന്നുണ്ട്. അതേ സമയം ഒരു പ്രത്യേകവിഭാഗത്തിന് മാത്രം കൂടുതല്‍ പ്രാധാന്യം കിട്ടുന്നു. എന്താണ് എടുത്തുപറയാന്‍ കഴിയുന്നത്?
ശരിക്കും പറഞ്ഞു കഴിഞ്ഞാല്‍ ന്യൂനപപക്ഷമെന്ന രീതിയില്‍ എല്ലാവരേയും തുല്യമായി പരിഗണിക്കേണ്ടതാണ്. ന്യുനപക്ഷകമ്മീഷന്റെ ആക്ടില്‍ തന്നെ പറയുന്നത് അവരുടെ സമഗ്രമായ വികസനത്തിനും കാര്യങ്ങള്‍ക്കും വേണ്ടിയെന്നാണ്. ന്യൂനപക്ഷമെന്ന് പറഞ്ഞാല്‍ മത ന്യൂനപക്ഷവുമുണ്ട്, ഭാഷാ ന്യൂനപക്ഷമുണ്ട്. അറബി ഉറുദു ഭാഷകള്‍ക്ക് എല്ലാ സ്കൂളുകളിലും പ്രാധാന്യം ഉണ്ട്. അതനുസരിച്ച് പ്രാധാന്യം കൊടുക്കുന്നുമുണ്ട്. ഉറുദു ഭാഷ അല്ലെങ്കില്‍ അറബി ഭാഷ പഠിച്ച് മാര്‍ക്ക് കിട്ടുന്നവര്‍ക്ക് സ്കോളര്‍ഷിപ് ഉണ്ട്. അതുപോലെ ധാരാളം കാര്യങ്ങളുണ്ട്. അതേ സമയം ക്രിസ്ത്യന്‍ വിഭാഗത്തിന്റെ സുറിയാനി ഭാഷ, അല്ലെങ്കില്‍ ലാറ്റിന്‍ ഭാഷ പരിപോഷിപ്പിക്കാനായിട്ട് ഇവിടെ ഒന്നും ചെയ്യുന്നില്ല. അറബി, ഉറുദു പഠിപ്പിക്കാനായിട്ട് അസി. പ്രഫസര്‍ തസ്തിക തന്നെ പി.എസ്.സി വിളിച്ചിരിക്കുകയാണ്. ഓരോ കോളജിലും അതിന് തസ്തികകളുണ്ട്. എന്നാല്‍ സുറിയാനിയും ലത്തീനുമൊക്കെ ഒന്നു പരിപോഷിപ്പിക്കാന്‍ ഒന്നും ചെയ്യുന്നില്ല. ഇസ്ലാമിക് ഹിസ്റ്ററിക്ക് കൃത്യമായ ഒരു പഠനശിബിരം തന്നെയുണ്ട്. സബ്ജക്റ്റായിട്ട് തന്നെയുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ ഹിസ്റ്ററിയ്ക്കോ ഒന്നും ഇല്ല. മാത്രമല്ല മദ്രസ അദ്ധ്യാപകര്‍ക്ക് ധാരാളം ക്ഷേമപദ്ധതികളുണ്ട്. മദ്രസ അദ്ധ്യാപകര്‍ക്ക് ക്ഷേമപദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ട്. അതിന് വഖഫ് ബോര്‍ഡുമായിട്ട് യാതൊരു ബന്ധവുമില്ല. അത് ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കുന്നതാണ്. ഈ മദ്രസ അദ്ധ്യാപക ക്ഷേമനിധിപോലെ, വേദപാഠാദ്ധ്യാപക ക്ഷേമനിധി രൂപീകരിക്കാവുന്നതാണ്. അതായത് ഒരു മദ്രസ അദ്ധ്യാപകന് ഇതുപ്രകാരം സ്വന്തം കല്യാണത്തിന് പൈസ കിട്ടും, പെണ്മക്കളെ കെട്ടിക്കാന്‍ സഹായം കിട്ടും, വീട് പണിയാന്‍ സഹായം കിട്ടും, ചികിത്സ സഹായം കിട്ടും. ജീവിതകാലം മുഴുവന്‍ പെന്ഷന് കിട്ടും. പലിശരഹിത ലോണ്‍ കിട്ടും. ഇതുപോലെ ധാരാളം കാര്യങ്ങള്‍ മദ്രസ അദ്ധ്യാപകര്‍ക്ക് കിട്ടും. എന്തുകൊണ്ട് ഒരു വേദപാഠാദ്ധ്യാപകന്‍ ഇത് കൊടുക്കുന്നില്ല. ഇല്ലെങ്കില്‍ കൊടുക്കേണ്ടതല്ലേ. ഒരു വേദപാഠാദ്ധ്യാപകന്‍ ഒരു രൂപ പോലും മേടിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. എന്തുകൊണ്ട് സര്‍ക്കാര്‍ ഈ മേഖലയില്‍ ഒന്നും ചെയ്യുന്നില്ല.
ഇരട്ടത്താപ്പ് ആണ് ഈയൊരു വിഷയത്തില്‍ നടക്കുന്നത്?
ഞങ്ങളെക്കൂടി പരിഗണിക്കണമെന്നേ പറയുന്നുള്ളു. സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ല. എന്തെങ്കിലും കൊടുക്കുമ്പോള്‍ അല്പമെങ്കിലും ഞങ്ങള്‍ക്കും കൂടി തരണം എന്നൊരപേക്ഷ മാത്രമേയുള്ളു.