ഇന്റര്‍നാഷണല്‍ യൂക്കരിസ്റ്റിക് കോണ്‍ഗ്രസ് 2021: ഓര്‍മ്മയില്‍ ആത്മാവില്‍ പതിയുന്ന വിചിന്തനങ്ങള്‍
ബോബന് എബ്രാഹം - സെപ്തംബര്‍ 2021
ഹംഗറിയില്‍ നടന്ന ഇന്റന്‍നാഷണല്‍ യൂക്കരിസ്റ്റിക് കോണ്‍ഗ്രസ് മിസ്സായെങ്കില്‍ വിഷമിക്കേണ്ട. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഇതാ ഏതാനും കാര്യങ്ങള്‍.
ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ഇന്റര്‍നാഷണല്‍ യൂക്കരിസ്റ്റിക് കോണ്‍ഗ്രസ് സെപ്റ്റംബര്‍ 5 മുതല്‍ 12 വരെയായിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുകയും അവരുടെ വിശ്വാസം പങ്കിടുകയും ചെയ്തിരുന്നു.
മാര്‍പാപ്പയുടെ വചനസന്ദേശം
ദൈവം ആരാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് ദിവ്യകാരുണ്യം. അത് വാക്കുകളിലൊതുക്കാതെ ഗോചരമായി നമുക്ക് കാണിച്ചുതരുന്നു. മുറിക്കപ്പെട്ട അപ്പമായി ദൈവത്തെ കാണിച്ചുതരുന്നു. ക്രൂശിക്കപ്പെട്ടതും ചൊരിയപ്പെട്ടതുമായ സ്നേഹമാണ് ദിവ്യകാരുണ്യം. അനുഷ്ഠാനങ്ങള്‍ ചേര്‍ക്കാന്‍ നമുക്കാകമെങ്കിലും മുറിക്കപ്പെടാനും പങ്കുവെക്കാനും ഭക്ഷിക്കപ്പെടുവാനും എപ്പോഴും സന്നദ്ധനായി അപ്പത്തിന്റെ ലാളിത്യത്തോടെ ഈശോ റെഡിയായിരിക്കുന്നു.
ദിവ്യകാരുണ്യം നമ്മെ ഒരു കൂടിക്കാഴ്ചക്ക് പ്രേരിപ്പിക്കുന്നു, നാം ഒരു ശരീരമാണെന്ന തിരിച്ചറിവിലേക്ക് നയിക്കുന്നു, നാം മറ്റുള്ളവര്‍ക്കുവേണ്ടി മുറിക്കപ്പെടുന്നതിന് സന്നദ്ധമാക്കുന്നു.
ദിവ്യകാരുണ്യം സമാധാനത്തിന്റെ ഉറവിടം
ദിവ്യകാരുണ്യം സമാധാനത്തിന്റെ കൂദാശയാണെന്നാണ് കാനഡയിലെ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ജെരാള്‍ഡ് ലാക്രോയിക്സ് പ്രസ്താവിച്ചത്.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സാക്രമെന്റും കാരിത്താത്തിസ് എന്ന അപ്പസ്തോലിക ലേഖനത്തെ പരമാര്‍ശിച്ചുകൊണ്ട് ദിവ്യകാരുണ്യം അതിന്റെ സ്വഭാവത്താല്‍ തന്നെ സമാധാനത്തിന്റെ കൂദാശയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സമാധാനം നിങ്ങളോടുകൂടെ എന്ന ഉത്ഥിനായ ക്രിസ്തുവിന്റെ വാക്കുകള്‍ ദിവ്യകാരുണ്യസ്വീകരണവുമായി ചേര്‍ത്തുവെക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ പ്രൊട്ടസ്റ്റന്റ് മിഷണറിയുടെ ദിവ്യകാരുണ്യവുമായുള്ള ഏറ്റുമുട്ടല്‍
ഇന്റര്‍നാഷണല്‍ യുക്കരിസ്റ്റിക് കോണ്‍ഗ്രസില്‍ പങ്കുവെച്ച ദിവ്യകാരുണ്യാനുഭവങ്ങളില് എന്തുകൊണ്ടും അവിസ്മരണീയമായിരുന്നു മുന്‍ പ്രൊട്ടസ്റ്റന്റ് മിഷനറി ബാര്‍ബര ഹെയിലിന്റെ അനുഭവസാക്ഷ്യം.
ഫിലാല്ഡഫിയായില് ഒരു ദിവസം ഒരു കത്തോലിക്ക വൈദികന്റെ ക്ഷണമനുസരിച്ച് ഒരു കോണ്ഫ്രന്സില് പങ്കെടുക്കാനെത്തിയതായിരുന്നു ബാര്‍ബര. അതിന് മുമ്പ് ഒരിക്കല്‍ പോലും ഒരു കത്തോലിക്കദേവാലയത്തില് അവള് കാലുകുത്തിയിട്ടുണ്ടായിരുന്നില്ല. അന്ന് ദേവാലയത്തില്‍ കയറി ഏറ്റവും പിറകില്‍ അവിടെ നടക്കുന്ന അനുഷ്ഠാനങ്ങള്‍ വീക്ഷിച്ച് നിശ്ചലയായി നിന്നു. കോണ്‍ഫ്രന്‍സിന്റെ അവസാന ദിവസം ദിവ്യകാരുണ്യ പ്രദിക്ഷണം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. പ്രദിക്ഷണത്തിനിടെ തന്റെ മുമ്പിലൂടെ കടന്നുപോയ അരുളിക്കയിലേക്ക് നോക്കി അവള് പെട്ടെന്ന് സ്തബ്ധയായി. കണ്ണുകള്‍ നിറഞ്ഞു....
അതുവരെ ദിവ്യകാരുണ്യം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ദിവ്യകാരുണ്യപ്രദിക്ഷണം എന്താണെന്ന് എനിക്കറിയില്ലായിരുന്നു...ആ സമയത്ത് എനിക്ക് മനസ്സിലായത് ഈശോ തന്നെ എന്റെ മുമ്പില്‍ നില്ക്കുന്നതായിട്ടാണ്... ബാര്‍ബര അനുസ്മരിച്ചു...ആ ദിവ്യാകാരുണ്യ അനുഭവം അവളെ കത്തോലിക്കസഭയിലെത്തിച്ചു.
ദിവ്യകാരുണ്യാധിഷ്ഠിതമായി എങ്ങനെ ജീവിക്കാം
ഡിട്രോയിറ്റിലെ സേക്രട്ട് ഹാര്‍ട്ട് മേജര്‍ സെമിനാരിയിലെ സേക്രട്ട് സ്ക്രിപ്ച്ചര്‍ പ്രഫസറായ മേരി ഹീലി എങ്ങനെയാണ് ദിവ്യകാരുണ്യാധിഷ്ഠിതമായ ഒരു ജീവിതം നയിക്കേണ്ടതെന്ന് വ്യക്തമാക്കുന്നു...ദിവ്യകാരുണ്യം നമ്മെ ക്ഷണിക്കുന്നത് ലോകത്തിലേക്ക് ഇറങ്ങിച്ചെന്ന് നമ്മുടെ ജീവിതം ദൈവത്തിന് തിരിച്ച് നല്കുവാനുള്ള ഒരു തരം മിഷനറി സ്പിരിച്ചാലിറ്റിയിലേക്കാണ്. എങ്ങനെ ഓരോ കുര്‍ബാനയും ദൈവവുമായി സംസാരിക്കുവാനും ലോകത്തില്‍ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് അവിടുത്തോട് ചോദിക്കാനുമുള്ള അവസരമാക്കി മാറ്റണമെന്നും മേരി ഓര്‍മ്മിപ്പിക്കുന്നു.
ദിവ്യകാരുണ്യത്തില്‍ ഈശോയുമായി ആത്മബന്ധം സ്ഥാപിക്കുക.
ദിവ്യകാരുണ്യത്തിലൂടെ ഈശോയുമായി ഗാഡമായ ബന്ധം സ്ഥാപിക്കുന്നതിന് പരിശ്രമിക്കണമെന്നായിരുന്നു ഇംഗ്ലണ്ടിലെ ദ ഹാര്‍ട്ട ആന്റ് ലൈറ്റ് ഓഫ് ക്രൈസ്റ്റ് എന്ന കത്തോലിക്കസമൂഹത്തിന്റെ സ്ഥാപകനായ ഡാമിയന്‍ സ്റ്റെയിനിന്റെ ആഹ്വാനം. ഈശോയുമായി ദിവ്യകാരുണ്യത്തിലൂടെ ആത്മബന്ധം സ്ഥാപിക്കുന്നതിന് ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അത് തീര്‍ച്ചയായും സാധ്യമാണെന്നുമാണ് അദ്ദേഹം ഓര്‍മ്മിപ്പിച്ചത്.
Send your feedback to : onlinekeralacatholic@gmail.com