പ്രളയദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവരോട് ചേര്ന്നുനില്ക്കുക: കെ.സി.ബി.സി
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ഒക്ടോബര്‍ 2021
പ്രളയദുരന്തത്തില്‍ വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവരോടും ദുരിതം അനുഭവിക്കുന്നവരോടും ചേര്‍ന്നുനിന്ന് അടിയന്തിര സഹായങ്ങള്‍ ചെയ്ത് അവരെ ആശ്വസിപ്പിക്കണമെന്ന് കെസിബിസി പ്രസിഡന്റ് മാര്‍ ആലഞ്ചേരി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപൊക്കത്തിലും നമ്മുടെ സഹോദരങ്ങള്‍ക്ക് ജീവഹാനി സംഭവിക്കാന്‍
ഇടയായത് അത്യന്തം വേദനാജനകമാണെന്ന് മാര്‍ ആലഞ്ചേരി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അടുത്ത കാലത്തായി കേരളം പ്രകൃതി ദുരന്തങ്ങളുടെ നാടായി മാറുന്നത് ആശ ഉളവാക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാന് ആവശ്യമായ നയതീരുമാനങ്ങളും പ്രവര്‍ത്തനപദ്ധതികളും രൂപപ്പെടുത്തുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അതീവ ജാഗ്രത കാണിക്കണമെന്ന് മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടു.
Send your feedback to : onlinekeralacatholic@gmail.com