ഭക്ഷ്യസുരക്ഷയ്ക്കായി കൃഷി പുനരാരംഭിക്കുക: കെ. സി. ബി. സി.
ജോര്‍ജ് .കെ. ജെ - ഏപ്രില്‍ 2020
തരിശുഭൂമി കൃഷിചെയ്യുന്നതിന് സംസ്ഥാനസര്‍ക്കാര്‍ നല്കുന്ന പ്രോത്സാഹനവും മാര്ഗ്ഗനിര്ദ്ദേശങ്ങളുമനുസരിച്ച് സഭാസംവിധാനങ്ങളുടെയും കുടുംബങ്ങളുടെയും വ്യക്തികളുടെയും കൈവശമുള്ള തരിശുഭൂമി ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കൃഷിചെയ്യുന്നതിന് തീവ്രപരിശ്രമം നടത്തണമെന്ന് കെസിബിസി. ഭൂമിയുടെ വാണിജ്യമൂല്യത്തിനു പ്രാധാന്യം നല്‍കുകയും ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം ഉള്‍പ്പെടെയുള്ള കാര്‍ഷികവൃത്തിയില്‍ നിന്ന് ജനങ്ങള്‍ പിന്മാറുകയും ചെയ്തതാണ് കേരളത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
കാര്‍ഷികമേഖലയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സഭയിലെ സാമുഹിക പ്രവര്‍ത്തന സംവിധാനങ്ങളായ കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം, ഇന്‍ഫാം, അല്മായ സംഘടനകള്‍, ഇടവകകള്‍, സന്യാസപ്രസ്ഥാനങ്ങള്‍, സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍, കാര്‍ഷിക സംഘടനകള്‍ എന്നിവ മുന്നിട്ടിറങ്ങണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. കോവിഡാനന്തര സമൂഹവും സഭയും കൂടുതലായി ജനങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണമെന്നും കേരളത്തിന്റെ എല്ലാ രംഗങ്ങളിലുമുള്ള തിരിച്ചുവരവിന് പരസ്പരം സഹകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി എല്ലാ രൂപതകള്‍ക്കും സന്യാസസമൂഹങ്ങള്‍ക്കും ആല്മായ പ്രസ്ഥാനങ്ങള്‍ക്കും കെസിബിസി നിര്‍ദ്ദേശം നല്കി.
Send your feedback to : onlinekeralacatholic@gmail.com