ഭ്രൂണഹത്യയ്ക്കെതിരെ സമൂഹ മനസാക്ഷിയുണര്‍ത്താന്‍ ഭാരതസഭ ഒഗസ്റ്റ് 10 ന് ദേശീയ വിലാപദിനം ആചരിക്കുന്നു
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ഓഗസ്റ്റ് 2021
ഭ്രൂണഹത്യയ്ക്കെതിരെ സമൂഹ മനസാക്ഷി ഉണര്‍ത്തുവാനും ഗര്‍ഭചിദ്രത്തിനു വിധേയരായ കുഞ്ഞുങ്ങളെ അനുസ്മരിക്കുവാനും അവര്‍ക്കുവേണ്ടി പ്രത്യേകമായി പാര്‍ത്ഥിക്കുവാനും ഓഗസ്റ്റ് 10 -ാം തിയതി ഭാരത കത്തോലിക്ക സഭ ദേശീയവിലാപദിനമായി ആചരിക്കുന്നു.
അഹിംസയുടെ നാടായ ഭാരതത്തില്‍ ഭ്രൂണഹത്യ പെരുകുന്നതിന്റെയും അബോര്‍ഷനെ പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങള്‍ നിലവില്‍ വന്നതിന്റെയും പശ്ചാത്തലത്തിലാണ് സിബിസിഐ ദേശീയ വിലാപദിനാചരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിലാപ ദിനം ആചരിക്കുന്നത് സംബന്ധിച്ച് വേണ്ട അറിയിപ്പുകള് സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് എല്ലാ രൂപതകള്‍ക്കും വിശ്വാസിസമൂഹത്തിനും കൈമാറി.
വിലാപാചരണത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ഗര്‍ഭച്ഛിദ്രത്തിനെതിരെയും ജീവന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള ബോധവത്ക്കരണ പരിപാടികളിലും പ്രാര്‍ത്ഥനാശുശ്രൂഷകളിലും ഇന്ത്യയിലെ കത്തോലിക്ക ആത്മായ പ്രസ്ഥാനങ്ങള്‍ സജീവമായി പങ്കുചേരണമെന്ന് സിബിസി ഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയിലെ 14 റീജിയനുകളിലായുള്ള ലെയ്റ്റി റീജിയണല്‍ കൗണ്‍സിലുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ മാനിച്ച് പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് കുഞ്ഞുങ്ങളാണ് ഗര്ഭച്ഛിദ്രത്തിലൂടെ കൊല്ലപ്പെട്ടിരിക്കുന്നത്. 2015 ല്‍ മാത്രം 15.6 ദശലക്ഷം കുഞ്ഞുങ്ങളാണ് ഗര്‍ഭപാത്രത്തില്‍ വച്ച് കൊല്ലപ്പെട്ടത്.
ദൈവത്തിന്റെ ദാനമായ ജീവനെ നശിപ്പിക്കുന്നതിനെതിരെയുള്ള ജനകീയ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം ലെയ്റ്റി കൗണ്‍സില്‍ കൂടുതല്‍ സജീവമാക്കുമെന്നും അല്മായ സമൂഹം ഇത് പ്രത്യേക ദൗത്യമായി ഏറ്റെടുക്കുമെന്നും വി. സി. സെബാസ്റ്റ്യന്‍ അറിയിച്ചു.
Send your feedback to : onlinekeralacatholic@gmail.com