മാതാപിതാക്കളെ നഷ്ടപ്പെട്ടിട്ടും ചേട്ടനെ പുരാഹിതനായി കാണാന്‍ ആഗ്രഹിച്ച അനുജന് ചേട്ടനച്ചന്റെ കണ്ണീരണിയിക്കുന്ന നന്ദിപ്രകടനം
ഫാ. സൈമൺ വര്‍ഗീസ് സി.എം.ഐ - ജൂലൈ 2021
മാതാപിതാക്കളെ നഷ്ടപ്പെട്ടിട്ടും ജ്യേഷ്ഠനെ പൗരോഹിത്യത്തിന്റെ പാതയില്‍ നിന്നു തിരികെ വിളിക്കാതെ എല്ലാ കഷ്ടപ്പാടുകളും സ്വയം തോളിലേറ്റിയ പ്രിയപ്പെട്ട അനുജന് പൗരോഹിത്യവേളയില് ചേട്ടന് നല്കുന്ന ഹൃദയസ്പര്‍ശിയായ നന്ദിപ്രകടനം. കണ്ണുനീരണിയാതെ ആര്‍ക്കും കണ്ടുതീര്‍ക്കാനാകില്ല സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ നന്ദിപ്രകടനം.
അപ്പന്റെയും അമ്മയുടെയും അകാലമരണശേഷം കുടുംബഭാരം തോളിലേറ്റേണ്ടിവന്നപ്പോഴും പൗരോഹിത്യത്തിലേക്ക് ചുവടുവെക്കുന്ന സ്വന്തം ചേട്ടനെ തിരികെ വിളിച്ചില്ല ആ പ്രിയപ്പെട്ട അനുജനായ അഖില്‍ ജോണ്‍.
പകരം തന്റെ സ്വന്തം ചേട്ടനായ നിഖില്‍ ജോണ്‍ ഒരു വൈദികനായിക്കാണാന് ആഗ്രഹിച്ച് അക്ഷീണം പ്രയത്നിച്ച്, നിരന്തരം പ്രാര്‍ത്ഥിച്ച് ആ സുദിനത്തിനായി കാത്തിരുന്നു ആ അനുജന്.
ചേട്ടന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ തിരുപ്പട്ടത്തിനൊരുക്കമായി പറമ്പിലും പെരുവഴിയിലും പൊരിവെയിലത്ത് ഓടിനടന്ന് കരുവാളിച്ച് ഒരു പരുവമായി മാറിയിരുന്നു അവന്-അനുജന്.
വൈദികനായിത്തീര്‍ന്ന ചേട്ടന് അവനെ അനുസ്മരിച്ചുകൊണ്ട് നടത്തുന്ന ഈ നന്ദിപ്രകടനം കണ്ണീരണിയാതെ കാണാനാകില്ല നിങ്ങള്‍ക്ക്. ഓരോ അനുജനും ഓരോ ഭാഗ്യമാണ്. അത് ചേട്ടനും അനുജനും മാത്രമേ മനസ്സിലാകൂ.
ഇതാ ചേട്ടനച്ചന്റെ നന്ദിയുടെ വാക്കുകള്‍..ഇനിയുള്ള ഒരാള്‍ എന്റെ ഫ്രണ്ടില്‍ ഇരിപ്പുണ്ട്. അത് എന്റെ അനിയനാണ്. നന്ദിപറയേണ്ടത് ഒരു ആവശ്യമല്ല. എങ്കില്‍പ്പോലും ഇപ്പോഴല്ലാതെ മറ്റൊരു സാഹചര്യത്തില്‍ നിന്നോട് നന്ദിപറയാന്‍ എനിക്ക് പറ്റില്ല. പപ്പയും മമ്മിയും മരിച്ചപ്പോള്‍ ഒരു പക്ഷേ വേണമെങ്കില്‍ നിനക്ക് പറയാമായിരുന്നു. ഇനി നിനക്ക് ആരാ ഉളളത്. ചേട്ടാ ഇനി പോകരുത്, ഇവിടെ ഉണ്ടാകണം എന്നൊക്കെ എാക്കെെ. പക്ഷേ, നീ അത് ഒരിക്കലും, ഇതുവരെയും എാട്േ പറഞ്ഞിട്ടില്ല. ഒത്തിരി വേദനയിലും ബുദ്ധിമുട്ടുകളിലും ഉറപ്പായിട്ടും നീ ഒറ്റയ്ക്ക് തന്നെയായിരുന്നു. പല കാര്യങ്ങളും നീയെന്നെ അറിയിച്ചിട്ടില്ല. പല വിഷമങ്ങളും സഹിച്ചത് നീ ഒറ്റയ്ക്കുതന്നെയാണ്; ഞാന്‍ പോലുമറിയാതെ..
ഒരു കാര്യം ഉറപ്പാണ് നീ അന്ന് വേണ്ടെു വച്ച പല സുഖസൗകര്യങ്ങളുടെയും സംരക്ഷണത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഫലംകൂടിയാണ് ഈ പൗരോഹിത്യം. നീ സഹിച്ച ത്യാഗങ്ങളും ഈ പൗരോഹിത്യത്തിലുണ്ട്. ഞാന്‍ ഒറ്റയ്ക്ക് നേടിയെടുത്തതായിട്ട് ഇതില്‍ ഒന്നുമില്ല.
എനിക്കുവേണ്ടി കൂടി അദ്ധ്വാനിച്ചതാണ് നിന്റെ കൈകളിലെ തഴമ്പ്. അത്രയും തഴമ്പ് എന്റെ ഈ കൈകളിലില്ല. അഭിമാനമാണ് നിന്നെപ്പോലെ ഒരുവനെ കൂടപ്പിറപ്പായി കിട്ടിയതിന്. നന്ദി എന്ന വാക്ക് നമുക്കിടയില്‍ ആവശ്യമില്ലെങ്കിലും ഒത്തിരി നന്ദി.
ഒരു കൂടപ്പിറപ്പായി ജനിച്ചതിനും ഇത്രയേറെ എനിക്കുവേണ്ടി ഓടിയതിനും വിയര്പ്പൊഴുക്കിയതിനും... പുറത്തൊക്കെ പോയി കറുത്ത് കരുവാളിച്ചങ്ങനെ ഇരിക്കുയാണവന്. ഇതിലധികമായിട്ട് എന്താണു ഞാന്‍ നന്ദിപറയുക.
സത്യമായും നന്ദിയും കടപ്പാടും ഉള്ളില്വെച്ചുകൊണ്ടിരിക്കാന് മാത്രമുള്ളതല്ല. അത് പ്രകടിപ്പിക്കാന്‍ കൂടിയുള്ളതാണ്. അതിന്റെ പ്രകാശിതശക്തി അനന്യസാധാരണമാംവിധം ഹൃദയദ്രവീകരണക്ഷമമാണ്. ഈ വീഡിയോ അതിനുസാക്ഷി. കണ്ണുനീരണിയാതെ ഈ വീഡിയോ നിങ്ങള്‍ക്ക് കണ്ടുതീര്‍ക്കാനാകില്ല.
https://www.facebook.com/simon.varghese.14/videos/810011773032664
Send your feedback to : onlinekeralacatholic@gmail.com