നൈജീരിയയെ രക്തക്കളമാക്കിയ പ്രസിഡന്റിനെതിരെ അഞ്ഞടിച്ച് നൈജീരിയന്‍ ബിഷപ് മാത്യു കുക്കാ
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ഒക്ടോബര്‍ 2020
നൈജിരിയയെ രക്തക്കളമാക്കി മാറ്റുന്ന പ്രസിഡന്റ് മുഹമ്മദ് ബുഹാരിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്ന നൈജീരിയയിലെ സൊക്കോട്ട് രൂപതാദ്ധ്യക്ഷന് ബിഷപ് മാത്യു കുക്കായുടെ വാക്കുകള്‍ വൈറലാകുന്നു. എവിടെ ഞങ്ങളുടെ ചിബുക്ക് പെണ്മക്കള്? എവിടെ ലിയ ഷരീബു? ആരാണ് നമ്മുടെ രാജ്യത്തെ കീഴടക്കുന്ന സ്പോണ്‍സര്‍ഡ് കൊലയാളികള്‍? നൈജീരിയയിലെ സ്കൂളുകളില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ പരമാര്‍ശിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. നമ്മുടെ രാജ്യം ഇപ്പോള്‍ ഒരു രക്തപ്പുഴയാണ്. മിസ്റ്റര്‍ പ്രസിഡന്റ് സമയം അതിക്രമിക്കും മുമ്പ് ക്ലോക്ക് റീസെറ്റ് ചെയ്യൂ ... ബിഷപ് മാത്യു കുക്കാ നൈജീരിയയുടെ 60-ാം സ്വാതന്ത്ര്യദിനത്തില്‍ എ.സി.എന്നിന് നല്കിയ സന്ദേശത്തില്‍ സൂചിപ്പിച്ചു. മുസ്ലിം തീവ്രവാദികള്‍ ക്രൈസ്തവരെ കൊന്നൊടുക്കുന്ന നൈജിരിയയിലെ അവശേഷിക്കുന്ന മനുഷ്യാവകാശ ശബ്ദമാണ് ബിഷപ് മാത്യു കുക്കാ. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയും നീതിക്കുവേണ്ടിയും ജനാധിപത്യത്തിനുവേണ്ടിയും പേടികൂടാതെ ശബ്ദമുയര്‍ത്തുന്ന ധീരനായ ഇടയനാണ് അദ്ദേഹം.
രാജ്യം ബാബിലോണ്‍ ആയിരിക്കുന്ന വേളയില്‍ എങ്ങനെയാണ് ഞങ്ങള്‍ പാട്ടുപാടുന്നത് അദ്ദേഹം ചോദിക്കുന്നു. ബ്രിട്ടന്റെ കൈകളില്‍നിന്നും സ്വാതന്ത്ര്യം നേടിയ നൈജീരിയ 60 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സന്ദര്‍ഭത്തിലാണ് ബിഷപ് പ്രസിഡന്റിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. 60 വര്‍ഷം പിന്നിടുമ്പോള്‍ രാജ്യം അക്രമം കൊണ്ടു നിറയുകയാണ്. അക്രമങ്ങള്‍ അധികവും ക്രൈസ്തവര്‍ക്കെതിരെയാണ് അദ്ദേഹം സൂചിപ്പിച്ചു. നമുക്ക് മുമ്പേ പോയവരുടെ ആദര്‍ശങ്ങള്‍ സ്വകീരിക്കുവാന് താങ്കളുടെ ഹൃദയത്തെ ദൈവം സ്പര്‍ശിക്കുന്നതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇതല്ല നമ്മുടെ പൂര്‍വ്വികര്‍ സ്വപ്നം കണ്ട നൈജീരിയ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നൈജീരിയയില്‍ ക്രിസ്ത്യന്‍ കര്‍ഷകരെ കൊന്നൊടുക്കുയാണ് മുസ്ലിം ഫുലാനി ഗോത്രങ്ങള്‍. മാത്രമല്ല ഭരണഘടനയ്ക്ക് വിരുദ്ധമായി സ്വന്തക്കാരെ പിന്തുണയ്ക്കുന്ന അജണ്ടയാണ് ഗവണ്മെന്റ് നടപ്പാക്കുന്നതും. അതിന്റെ ഭാഗമായി 85 ശതമാനം സുപ്രധാന തസ്തികകളെല്ലാം മുസ്ലിമുകള്ക്കുമാത്രമായി മറ്റിവെച്ചുകഴിഞ്ഞു. നാഷണല്‍ അസംബ്ലിയിലും യിലും സെക്യൂരിറ്റി ഏജന്സികളിലുമൊക്കെ പ്രസിഡന്റ് തന്റെ മതക്കാരെ തിരുകിക്കയറ്റിക്കഴിഞ്ഞു. അവരുടെ കൈകളിലാണ് കണ്ട്രോള്. താങ്കള്‍ വരുന്നതിന് മുമ്പ് നൈജീരിയ ഇങ്ങനെയായിരുന്നില്ല. നൈജീരിയയില്‍ ഭരണം എന്നത് ക്രിമിനല്‍ പ്രകീയയാണ് അല്ലാതെ സേവനമല്ല ബിഷപ് എടുത്തുപറയുന്നു.
Send your feedback to : onlinekeralacatholic@gmail.com