പീഡനങ്ങള്‍ പെരുകമ്പോഴും ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ 16 ദശലക്ഷം വര്‍ദ്ധനവ്
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ഒക്ടോബര്‍ 2021
ലോകം മുഴുവന്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും ആഗോള കത്തോലിക്കസഭ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. തുടച്ചുനീക്കുവാന്‍ പരിശ്രമിക്കുമ്പോഴും വളര്‍ന്നുപന്തലിക്കുന്ന പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുകയാണ് കത്തോലിക്കസഭ.
ലോകമെങ്ങുമുള്ള കത്തോലിക്കവിശ്വാസികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ആത്ഭുതാവഹമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചൈനയിലെ കത്തോലിക്കരുടെ എണ്ണം കൂട്ടാതെ തന്നെ ലോകത്തില്‍ ഒരു വര്‍ഷത്തിനിടയില്‍ കത്തോലിക്ക സഭയിലുണ്ടായത് ഒരു കോടി അമ്പത്തിനാലുലക്ഷം പേരുടെ വര്‍ദ്ധന.
ഒക്ടോബർ 24ന് ആഗോളസഭ മിഷൻ ഞായർ ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ, വാർത്താ ഏജൻസിയായ 'ഫീദെസാ’ണ് ഏറ്റവും പുതിയ' ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’യെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 'പൊന്തിഫിക്കൽ ഇയർബുക്കി' നൊപ്പം വത്തിക്കാൻ എല്ലാവർഷവും പ്രസിദ്ധീകരിക്കുന്ന സഭാസംബന്ധമായ സ്ഥിതിവിവര കണക്കുകളാണ് 'ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ'. 2019 ഡിസംബർ 31വരെയുള്ള കണക്കുകൾ ക്രോഡീകരിച്ച് ഈ വർഷം പ്രസിദ്ധീകരിച്ച 'ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ'യാണ് അത്ഭുതാവഹമായ വളർച്ചയുടെ ചിത്രം വ്യക്തമാക്കുന്നത്.
2019 ഡിസംബറിൽ ലോകജനസംഖ്യ 757 കോടി (7,577,777,000) പിന്നിട്ടു. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഉണ്ടായത് എട്ടു കോടി 13 ലക്ഷത്തിന്റെ (81,383.000) വർദ്ധനവ്. ഇക്കാലയളവിൽ കത്തോലിക്കാ ജനസംഖ്യയിൽ ഉണ്ടായത് ഒരു കോടി 54 ലക്ഷം വർദ്ധനവാണ്. ലോക ജനസംഖ്യയിൽ ഒരു വർഷത്തിനിടയിൽ ഉണ്ടായത് 1.08% ത്തിന്റെ വളർച്ചയാണെങ്കിൽ കത്തോലിക്കാ ജനസംഖ്യയിൽ സംഭവിച്ചത് 1.12% വളർച്ചയാണ്. അതോടെ, ലോകത്തിലെ കത്തോലിക്കാ ജനസംഖ്യ 134 കോടിയായി (1,344,403,000) ഉയർന്നു. ലോക ജനസംഖ്യയുടെ 17.7% വരുമിത്.
യൂറോപ്പ് ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും കത്തോലിക്കാ ജനസംഖ്യയിൽ വർദ്ധനവുണ്ട്. ആഫ്രിക്കയിൽ രേഖപ്പെടുത്തിയത് എട്ട് ലക്ഷത്തിൽപ്പരം (8,302,000) പേരുടെ വർദ്ധനവാണ്. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്- 5,373,000. ഏഷ്യയും (1,909,000) ഓഷ്യാനയുമാണ്
Send your feedback to : onlinekeralacatholic@gmail.com