സമാധാനത്തിനുവേണ്ടി യാചിച്ച് സൗത്ത് സുഡാനിലെ വിമത നേതാക്കളുടെ മുമ്പില്‍ മുട്ടുകുത്തി മാര്‍പാപ്പ
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - മാര്‍ച്ച് 2021
വത്തിക്കാനിലെത്തിയ സൗത്ത് സുഡാനി രാഷ്ട്രീയ നേതാക്കളുടെ കാല്ക്കല് വീണുകൊണ്ട് സമാധാനത്തിനുവേണ്ടി യാചിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ രണ്ടു ദിവസത്തെ റിട്രീറ്റില്‍ പങ്കെടുത്ത സുഡാനിലെ പ്രസിഡന്റ് സാല്വ കിര് മയാര്‍ഡിറ്റ്, മറ്റ് 5 നിയുക്ത വൈസ് പ്രസിഡന്റുമാര്‍ എന്നിവരായിരുന്നു സംഘത്തിവുണ്ടായിരുന്നത്. . അതില്‍ റെയ്ക് മാകര്‍ ടെനി ഡുര്ഗാണ് വിമതനേതാവായിരുന്നു. നേതാക്കന്മാര് സഭയുടെ നേതൃത്വത്തില്‍ സമാധാന സന്ധിയിലേര്പ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പുതിയ ഭരണം ആരംഭിക്കുന്നതിനുമുന്നോടിയായിട്ടാണ് വത്തിക്കാനിലെത്തിയത്. മെയ് 12 മുതലാണ് സമാധാന സന്ധി പ്രകാരം പുതിയ ടീം സ്ഥാനമേറ്റെടുക്കുക. അതോടെ ദീര്‍ഘകാലമായി തുടര്‍ന്നുപോരുന്ന സുഡാനിലെ സായുധ കലാപത്തിനും വംശങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനും വിരമാമാകുമെന്ന് കരുതുന്നു.
ഞാന്‍ ഒരു സഹോദരനെന്ന നിലയില്‍ നിങ്ങളോട് അപേക്ഷിക്കുന്നു, സമാധാനത്തില്‍ വസിക്കുക. ഞാന്‍ എന്റെ ഹൃദയം കൊണ്ട് അപേക്ഷിക്കുകയാണ്; നമുക്ക് മുന്നോട്ട് പോകാം... മുമ്പോട്ട് പോകാം, മുമ്പോട്ട് പോയി പ്രശ്നങ്ങള്‍ പരിഹരിക്കാം. നിങ്ങള്‍ അതിനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു. അത് ശുഭമായി പര്യവസാനിക്കട്ടെ. പ്രശ്നങ്ങളും വിസമ്മതങ്ങളും നിങ്ങളുടെ ഇടയിലുണ്ടാകാം. പക്ഷേ അത് ഓഫീസിനുള്ളില്‍ ഒതുങ്ങട്ടെ. ജനങ്ങളുടെ മുമ്പില്‍, കൈകള്‍ കോര്‍ത്ത് പിടിക്കുക, ഒരുമിച്ച് നില്ക്കുക, സാധാരണക്കാരായ ജനങ്ങള്‍ക്ക് നിങ്ങള്‍ രാജ്യത്തിന്റെ പിതാക്കന്മാരാണ്.... മാര്‍പാപ്പ അവരെ ഓര്‍മ്മിപ്പിച്ചു.
അതിനുശേഷം എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് മാര്‍പാപ്പ സുഡാനിലെ രാഷ്ട്രീയ നേതാക്കളുടെ മുന്നിലെത്തി അവരുടെ ഓരോരുത്തരുടെയും മുന്നില്‍ മുട്ടുകുത്തി, കാലുകള്‍ ചുംബിച്ചു, സമാധാനത്തിനായി യാചിച്ചു. ധ്യാനത്തിനുശേഷം മീറ്റിംഗ് റൂമിലെത്തിയ രാഷ്ട്രീയ നേക്കാډാരെ മാര്‍പാപ്പയുടെ അപ്രതീക്ഷിതമായ നീക്കം ഞെട്ടിച്ചുകളഞ്ഞു.
ഫ്രാന്‍സിസ് മാര്‍പാപ്പയും ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റര്‍ബറി ആര്‍ച്ചുബിഷപ്പും സുഡാനിലെ സഭാ നേതാക്കډാരും വിമത രാഷ്ട്രീയ നേതാക്കളോടൊപ്പം റിട്രീറ്റില്‍ പങ്കെടുത്തിരുന്നു.
സൗത്ത് സുഡാന് 2011 ലാണ് സുഡാനില്‍ നിന്നും സ്വാതന്ത്രമായത്. 2013 ല്‍ അവിടെ സംഘര്‍ഷം ആരംഭിച്ചു. വ്യത്യസ്ത ട്രൈബുകളില്പ്പെട്ട ഭരണകര്‍ത്താക്കള്‍ തമ്മില്‍ ഓയില്‍ റവന്യു പങ്കിടുന്നതിനെച്ചൊല്ലിയാണ് സംഘര്‍ഷം നടന്നത്.
Send your feedback to : onlinekeralacatholic@gmail.com