കൊറോണ ഭീതിയെ അതിജീവിക്കുവാന്‍ ടൂറിനിലെ തിരക്കുച്ചയുടെ പ്രദര്‍ശനം സോഷ്യല്‍ മീഡിയയില്‍
ജോര്‍ജ് .കെ. ജെ - ഏപ്രിൽ 2020
കര്‍ത്താവിന്റെ തിരുരൂപം പതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ചയുടെ അസാധാരണമായ പ്രദര്‍ശനം ഏപ്രില്‍ 11 മുതല്‍ 17 വരെ സോഷ്യല്‍ മീഡിയയില്‍. കൊറോണയുടെ ഭീതിയില്‍ കഴിയുന്ന വിശ്വാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിച്ചാണ് തിരുക്കച്ചയുടെ പ്രദര്‍ശനമൊരുക്കുന്നതെന്ന് ടൂറിനിലെ ആര്‍ച്ചുബിഷപ് സിസാരെ നൊസിഗ്ലിയ പറയുന്നു. ക്രൂശിതനും ഉയിര്ക്കപ്പെട്ടവനുമായ ക്രിസ്തുവനോട,് അവിടുത്തെ തിരുമുഖം പതിഞ്ഞ തിരുക്കച്ചയില്‍ നോക്കി പ്രാര്‍ത്ഥിക്കുവാന്‍ അവസരമൊരുക്കണമെന്ന് യുവാക്കളും പ്രായമാവയരും രോഗികളും വേദനയില്‍ കഴിയുന്നവരുമായ ആയിരക്കണക്കിന് വിശ്വാസികള്‍ ആവശ്യപ്പെട്ടതിനാലാണ് അസാധാരണമായ ഈ പ്രദര്‍ശനം ഒരുക്കുന്നതെന്നും അത് ക്രിസ്തുവിന്റെ പീഡാനുഭവങ്ങളിലൂടെയും തിരുവുത്ഥാനത്തിലൂടെയും കടന്നുപോകുന്നതിന് വിശ്വാസികളെ സഹായിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ആര്‍ച്ചുബിഷപ് നൊസിഗ്ലിയ പറയുന്നു.
ക്രിസ്തുവിന്റെ മൃതദേഹം പൊതിഞ്ഞ തിരുവസ്ത്രമാണ് എന്ന് വിശ്വസിക്കപ്പെടുന്ന ഈ തിരക്കച്ചയുടെ ദര്‍ശനം തിന്മയെ കീഴടക്കിയ ക്രിസ്തുവിനെപ്പോലെ പിതാവായ ദൈവത്തിന്റെ നന്മയിലും കാരുണ്യത്തിലും ആശ്രയിച്ചുകൊണ്ട് നമുക്ക് തിന്മയെ കീഴടക്കാന്‍ സഹായകമാകും. മുന്‍കാലങ്ങളില്‍ കത്തോലിക്ക സഭ പ്ലേഗ് പോലെയുള്ള മഹാമാരികളെ നേരിട്ടപ്പോഴൊക്കെ ടൂറിനിലെ തിരുക്കച്ച വലിയ പങ്കുവഹിച്ചിട്ടുണ്ട്. മിലാനില്‍ 1576 ല്‍ പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോള്‍ മിലാനിലെ ആര്‍ച്ചുബിഷപ്പായിരുന്ന വി. ചാള്‍സ് ബൊറോമിയോ പ്ലേഗില്‍ നിന്നും രക്ഷിക്കപ്പെട്ടതിന് നന്ദി സൂചകമായി തിരുകച്ചയുടെ സമക്ഷത്തിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനം നടത്തിയേക്കാം എന്ന് വാഗ്ദാനം ചെയ്തിരുന്നു. അന്ന് തിരുക്കച്ച സൂക്ഷിച്ചിരുന്നത് ഫ്രാന്‍സിലെ ചംമ്പേരിയിലായിരുന്നു. എന്നാല്‍, വി. ബൊറോമിയോയുടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് സാവോയിലെ ഡ്യൂക്കായിരുന്ന എമ്മാനുവേല ഫിലിബെര്ടോ തിരുക്കച്ച ടൂറിനിലേക്ക് കൊണ്ടുവന്നു. അന്നുമുതല്‍ ഇന്നവരെ അത് അവിടെത്തന്നെ സൂക്ഷിക്കപ്പെടുന്നു.
തിരുക്കച്ച ഏത് സഹനത്തെക്കാളും, രോഗങ്ങളെക്കാളും പകര്‍ച്ചവ്യാധിയെക്കാളും, പരീക്ഷണങ്ങളെക്കാളും ശക്തമാണ്. തിരുക്കച്ചയിലെ ക്രിസ്തുവിന്റെ രൂപം നമ്മോട് പറയുന്നത് വിശ്വസിക്കുക, പ്രതീക്ഷ കൈവെടിയരുത്, ദൈവത്തിന്റെ സ്നേഹത്തിന്റെയും ഉത്ഥിനായ ക്രിസ്തുവിന്റെയും സ്നേഹത്തിന്രെ ശക്തി എല്ലാത്തിനെയും കീഴടക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നു.
തിരുക്കച്ചയുടെ ചരിത്രം
ടൂറിനിലെ തിരുക്കച്ച. ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം പതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന ക്രൂശിതന്റെ തിരുശേഷിപ്പ്. ബൈബിളില്‍ പരമാര്ശിക്കുന്നതുപോലെയുള്ള ഒരു ക്രൂശിതനായ മനുഷ്യന്റെ രൂപം അതില്‍ കാണാം. അതിലെ രൂപം നസ്രായനായ യേശുവിന്റേതാണെന്ന് ദശലക്ഷക്കണക്കിനാളുകള്‍ വിശ്വസിക്കുമ്പോഴും അത് ഏതോ ഒരു കൗശലക്കാരനായ മദ്ധ്യകാല ആര്‍ട്ടിസ്റ്റിന്റെ തട്ടിപ്പാണ് എന്ന് ചിലര്‍ വാദിക്കുന്നു. എന്തുമാകട്ടെ, നൂറ്റാണ്ടുകളായി തിരുക്കച്ചയെ ചുറ്റിപ്പറ്റിയുള്ള സത്യത്തിന്റെ ചുരുളഴിക്കുവാനായി അനേകം ശാസ്ത്രജ്ഞന്മാര് അഹോരാത്രം പരിശ്രമിച്ചിട്ടുണ്ട് എ്ന്നതാണ് സത്യം. തിരുക്കച്ച പോലെ ഇത്രയേറെ പരീക്ഷണങ്ങള്‍ക്കും നീരീക്ഷണങ്ങള്‍ക്കും വിധേയമായ മറ്റൊരു വസ്തുവും ലോകത്തിലുണ്ടാവില്ല. കാരണം അത് ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ തിരുശേഷിപ്പായതുകൊണ്ടുതന്നെ.
തിരുക്കച്ച പ്രദര്ശനത്തിനുവെച്ചപ്പോഴെല്ലാം ദശലക്ഷക്കണക്കിനാളുകളാണ് അത് ഒരു നോക്കുകാണുവാനായി ഒഴുകിയെത്തിയത്. ക്രൂശിതന്റെ രൂപം പേറുന്ന കൊച്ചു ലിനന്‍ തുണി ഇന്നും ലക്ഷക്കണക്കിനാളുകളെ ആകര്‍ഷിക്കുന്നു. 1978 ല്‍ 35 ലക്ഷം ആളുകളാണ് ടുറിനിലെ കച്ച ഒരു നോക്കുകാണാനായി ക്യൂ നിന്നത്. ടൂറിനിലെ കത്തീഡ്രലിന്റെ 500 ാം വാര്‍ഷികത്തോടനുബന്ധിച്ച് അത് പ്രദര്‍ശിപ്പിച്ചപ്പോള്‍ 30 ലക്ഷമാളുകള്‍ അത് കാണുവാനെത്തിയിരുന്നു. 1357 ല്‍ ഫ്രാന്‍സിലെ ലിറെ എന്ന ഗ്രാമത്തിലാണ് ടുറിനിലെ കച്ച ആദ്യമായി പ്രദര്‍ശിപ്പിച്ചത്.
Send your feedback to : onlinekeralacatholic@gmail.com