തിരുക്കച്ചയില്‍ തെളിയുന്ന രൂപം
ജെയ്സണ്‍ പീറ്റര്‍ - ഒക്ടോബർ 2019
ടൂറിനിലെ തിരുക്കച്ച. ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം പതിഞ്ഞതെന്ന് വിശ്വസിക്കപ്പെടന്ന, ക്രൂശിതന്റെ തിരുശേഷിപ്പ്. ബൈബിളില്‍ പരമാര്ശിക്കുന്നതുപോലെയുള്ള ക്രൂശിതനായ ഒരു മനുഷ്യന്റെ രൂപം അതില്‍ കാണാം. ആ രൂപം നസ്രായനായ യേശുവിന്റേതാണെന്ന് ദശലക്ഷക്കണക്കിനാളുകള്‍ വിശ്വസിക്കുമ്പോഴും അത് ഏതോ ഒരു കൗശലക്കാരനായ മദ്ധ്യകാല ആര്‍ട്ടിസ്റ്റിന്റെ തട്ടിപ്പാണെന്ന് ചിലര്‍ വാദിക്കുന്നു. എന്തുമാകട്ടെ നൂറ്റാണ്ടുകളായി തിരുക്കച്ചയെ ചുറ്റിപ്പറ്റിയുള്ള സത്യത്തിന്റെ ചുരുളഴിക്കുവാനായി അനേകം ശാസ്ത്രജ്ഞډാര്‍ അഹോരാത്രം പരിശ്രമിക്കുന്നു.
തിരുക്കച്ച പോലെ ഇത്രയേറെ പരീക്ഷണങ്ങള്‍ക്കും നീരീക്ഷണങ്ങള്‍ക്കും വിധേയമായ മറ്റൊരു വസ്തുവും ലോകത്തിലുണ്ടാവില്ല. കാരണം അത് ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ തിരുശേഷിപ്പായതുകൊണ്ടുതന്നെ.
തിരുക്കച്ച പ്രദര്ശനത്തിനുവെച്ചപ്പോഴെല്ലാം ദശലക്ഷക്കണക്കിനാളുകളാണ് അത് ഒരു നോക്കുകാണുവാനായി ഒഴുകിയെത്തിയത്. ക്രൂശിതന്റെ രൂപം പേറുന്ന ആ ലിനന്‍ തുണി ഇന്നും ആയിരിക്കണക്കിനാളുകളെ ആകര്‍ഷിക്കുന്നു. 1978 ല്‍ 35 ലക്ഷം ആളുകളാണ് ടുറിനിലെ കച്ച ഒരു നോക്കുകാണുവാനായി ക്യൂ നിന്നത്. ടൂറിനിലെ കത്തീഡ്രലിന്റെ 500 ാം വാര്‍ഷികത്തോടനുബന്ധിച്ച് അത് പ്രദര്‍ശിപ്പിച്ചപ്പോള്‍ 30 ലക്ഷമാളുകള്‍ അത് കാണുന്നതിനായി ക്യൂനിന്നു.
1357 ല്‍ ഫ്രാന്‍സിലെ ലിറെ എന്ന ഗ്രാമത്തിലാണ് ടുറിനിലെ കച്ച ആദ്യമായി പ്രദര്‍ശിപ്പിച്ചത്. അതിന്റെ പഴമ കണ്ടെത്തുന്നതിനായി പലപ്പോഴും അത് കാര്‍ബണ്‍ 14 ടെസ്റ്റിന് വിധേയമാക്കിയിരുന്നു. എന്തൊക്കെ പറഞ്ഞാലും കച്ച തട്ടിപ്പല്ല. യാഥാര്‍ത്ഥ്യമാണ് എന്നതിലേയ്ക്കാണ് കണ്ടെത്തലുകളും ജീവിത സാക്ഷ്യങ്ങളും വിരല്‍ ചുണ്ടുന്നത്.
ടുറിനിലെ കച്ചയുടെ രഹസ്യം കണ്ടുപിടിക്കുതിനായി ജീവിതം ഹോമിച്ച വ്യക്തിയാണ് ഡോ. അഗസ്റ്റ അസെറ്റ. ഒബ്സ്റ്റെട്രീഷന്-ഗൈനക്കോളജിസ്റ്റായ അദ്ദേഹം ടുറിനിലെ കച്ചയെക്കുറിച്ച് വിശദമായി പഠിക്കുകയാണ്. കച്ചയുടെ രഹസ്യം ചുരുളഴിക്കുക എന്നതാണ് 1996 ല്‍ ആരംഭിച്ച അദ്ദേഹത്തിന്റെ പരീക്ഷണനിരീക്ഷണങ്ങളുടെ ലക്ഷ്യം.
അസെറ്റയുടെ പരീക്ഷണം കച്ചയിലുള്ള രൂപത്തിന്റെ ഫോട്ടോഗ്രാഫിക് വശങ്ങളെക്കുറിച്ചായിരുന്നു. അതിന്റെ ത്രീഡയമന്ഷണല് ക്വാളിറ്റിയും മനുഷ്യച്ഛായയും പഠന വിധേയമാക്കി. ടൂറിനിലെ കച്ചയുടെ പരീക്ഷണങ്ങള്‍ അസറ്റയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. കത്തോലിക്കനായിട്ടാണ് വളര്‍ന്നതെങ്കിലും യുവാവായിരിക്കെ അദ്ദേഹം കത്തോലിക്ക വിശ്വാസം ഉപേക്ഷിച്ചു. വിശ്വാസത്തെ ബുദ്ധിയുടെ വലയത്തില്‍ കൊണ്ടുവരാന്‍ കഴിയാത്തതായിരുന്നു കാരണം. മനുഷ്യന്റെ നശ്വരതയെ കീഴടക്കുവാനുള്ള വെറുമൊരു മാര്‍ഗ്ഗമാണ് ദൈവവിശ്വാസം എായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
1992 ലാണ് ദൈവികാസ്ത്വത്തെ സംശയിച്ച അദ്ദേഹം ടൂറിനിലെ കച്ചയെക്കുറിച്ചുള്ള ഡോ. അലന് വാഹ്നറുടെ റേഡിയോ ടോക്ക് കേള്‍ക്കാനിടയായത്. ഡ്യൂക്ക് യൂനിവേഴ്സിറ്റിയിലെ മുന്‍ പ്രഫസറും കൗസില്‍ ഫോര്‍ സ്റ്റഡി ഓഫ് ദ ഷ്രൗഡ് ഓഫ് ടൂറിന് മുഖ്യഗവേക്ഷകനുമായിരുന്നു ഡോ. അലന്. അത് അസറ്റയുടെ ആത്മാവിനെ സ്പര്‍ശിച്ചു. വൈകിയില്ല, അസറ്റ ഡോ. അലനെ തേടിപ്പോയി. തിരുക്കച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. പുതിയ പുതിയ കണ്ടെത്തലുകള്‍ സംശയാലുവായ അസറ്റയുടെ ജീവിതത്തിലെ ചോദ്യങ്ങളുടെ മുനയൊടിച്ചുകൊണ്ടിരുന്നു.
തിരുക്കച്ചയെക്കുറിച്ചറിയാന് അദ്ദേഹം ബൈബിള്‍ പഠിച്ചു. അതും മതിയാകാതെ വന്നപ്പോള്‍ അദ്ദേഹം സഭാപിതാക്കډാരെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും കുലങ്കഷമായി പഠിച്ചു. കച്ചയെക്കുറിച്ച് ഗവേക്ഷണഫലങ്ങള് പ്രസിദ്ധീകരിക്കുന്നതിനു മുമ്പേ സംശയാലുവായ അസറ്റ പഴയ വിശ്വാസത്തിലേയ്ക്ക് തിരിച്ചുവന്നു. കത്തോലിക്കസഭയിലേയ്ക്ക് വീണ്ടും കൂടണഞ്ഞു.
ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: തിരുക്കച്ച എന്റെ വിശ്വാസത്തിന്റെ ഡാറ്റ മാറ്റി, ഞാന്‍ ഇപ്പോള്‍ കടുത്തവിശ്വാസിയാണ്. വെറുമൊരു കത്തോലിക്കനല്ല, ഉത്തമബോധ്യമുള്ള കത്തോലിക്കനാണ്. തിരുക്കച്ച എന്റെ ജീവിതത്തിന് വഴിത്തിരിവായി. അത് തന്റെ ജീവിതത്തിന് പുതിയ ദിശനല്കി.
തന്റെ ജീവിതം കഷണം കഷണമായി കൂടിക്കുഴഞ്ഞുകിടന്നിരുന്ന ഒരു പസ്സിലായിരുന്നു. തിരുക്കച്ചയെക്കുറിച്ചുള്ള ഗവേക്ഷണം ആ കഷണങ്ങളെക്കൂറിച്ച് കൂട്ടിച്ചേര്‍ത്തുവെന്ന് അദ്ദേഹം അനുസ്മരിക്കുന്നു. തിരുക്കച്ചയുടെ ഗവേക്ഷണത്തിനിറങ്ങി അതൊരു തട്ടിപ്പാണ് എന്ന് തെളിയിക്കുവാന്‍ തുനിഞ്ഞിറങ്ങിയ അദ്ദേഹം കണ്ടെത് തന്റെ ആത്മാവില്‍ പതിഞ്ഞ ക്രിസ്തുവിന്റെ തനിരൂപമായിരുന്നു. അതും കച്ചയിലേതിനെക്കാള് കൂടുതല്‍ വ്യക്തമായ ചിത്രം!
Send your feedback to : onlinekeralacatholic@gmail.com