സോളമന്റെ ഖനികള്‍
ജോര്‍ജ് .കെ. ജെ - ഫെബ്രുവരി 2019
ജറുസലേം ദേവാലയം പണികഴിപ്പിച്ച സോളമന് രാജാവിന്റെ കാലത്തേത് എന്ന് വിശ്വസിക്കപ്പെടുന്ന കോപ്പര്‍ മൈനുകള്‍ കണ്ടെത്തി. ഇസ്രായേലില്‍ സോളമന് രാജാവിന്റെ കാലത്തേതെന്ന് വിശ്വസിക്കപ്പെടുന്ന ചെമ്പ് ഖനി പതിമൂന്നാം നൂറ്റാണ്ടിലേതെന്നായിരുന്നു അത് വിശ്വസിക്കപ്പെട്ടിരുന്നതെങ്കിലും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ ഗവേക്ഷണങ്ങള്‍ സോളമന് രാജാവിന്റെ കാലത്തേതാണെന്ന് തെളിയിക്കപ്പെട്ടു. ടെല്‍ അവീവ് യുനിവേഴ്സിറ്റി ആര്‍ക്കിയോളജി വിഭാഗം തലവനായ ഡോ. ഇറെസ് ബെന്യൂസഫിന്റെ നേതൃത്വത്തില്‍ നടത്തിയ പര്യവേക്ഷണമാണ് സോളമന് രാജാവിന്റെ കാലത്തെ ഖനി കണ്ടെത്തുന്നതിലേയ്ക്ക് നയിച്ചത്. ഖനിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നടത്തിയ റേഡിയോ കാര്‍ബണ്‍ ടെസ്റ്റിലൂടെ അത് സോളമന് രാജാവിന്റെ കാലത്തേതാണെന്ന് വ്യക്തമായി സ്ഥിരീകരിച്ചുവെന്ന് ഡോ. ബെന്‍ യൂസഫ് പറഞ്ഞു.
ഇപ്പോഴത്തെ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന തിമ്ന താഴ് വര പണ്ടത്തെ കോപ്പര്‍ മൈനായിരുന്നു.ഫെബ്രുവരിയില്‍ ഡോ. ബെന്‍ യൂസഫിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേക്ഷണത്തിലൂടെയാണ് ഖനിയെയക്കുറിച്ച് പിന്നീടാണ് മനസ്സിലാക്കുനന്ന്ത്.
തിമ്ന വാലിയില്‍ അടുത്തകാലത്ത് നടന്ന പര്യവേക്ഷണത്തിലൂടെ ലഭിച്ച തെളിവുകള്‍ റേഡിയോ കാര്‍ബണ്‍ വഴിയാണ് പത്താം നൂറ്റാണ്ടിലേതാണെന്ന് തെളിയിക്കപ്പെട്ടത്. പത്താം നൂറ്റാണ്ടിലായിരുന്നു സോളമന് രാജാവിന്റെ ഭരണകാലഘട്ടവും. സ്ലേവ്സ് ഹില്‍സ് എന്നറിയപ്പെടുന്ന സ്ഥലത്ത് പര്യവേക്ഷണം നടത്തിയപ്പോള്‍ കോപ്പര്‍ മൈനുകളുടെ നിരവധി സംസ്ക്കരണയുനിറ്റുകള് കണ്ടെത്തി.
Send your feedback to : onlinekeralacatholic@gmail.com