മാര്‍പാപ്പയെ കാണാന്‍ സ്പൈഡര്മാന് വത്തിക്കാനിലെത്തി
ജീയോ ജോര്‍ജ് - ജൂണ്‍ 2021
സ്പൈഡര്‍മാനായി വേഷമണിഞ്ഞ് വത്തിക്കാനിലെത്തിയ മാറ്റിയ വില്ലാര്‍ഡിറ്റ എന്ന ചെറുപ്പക്കാരന് മാര്‍പാപ്പയുടെ മനം കവര്‍ന്നു. വത്തിക്കാനില്‍ ബുധനാഴ്ച തോറുമുള്ള പൊതുദര്‍ശനവേളയിലാണ് മാര്‍പാപ്പയെ നേരില്‍ കാണാന്‍ സ്പൈഡര്മാന് എത്തിയത്. ഹോസ്പിറ്റലുകളില്‍ കഴിയുന്ന കുഞ്ഞുങ്ങളെ സന്ദര്‍ശിച്ച് അവരെ കളിപ്പിക്കുവാനും ചിരിപ്പിക്കുവാനും സമയം കണ്ടെത്തുന്ന സ്പൈഡര്‍മാന്റെ വേഷമണിഞ്ഞ മാറ്റിയ പണ്ടേ ഇറ്റലിയില്‍ പ്രശസ്തനാണ്.
വത്തിക്കാനില്‍ സ്പൈഡര്‍മാന്റെ വേഷത്തിലെത്തിയ 23 കാരനായ ആ ചെറുപ്പക്കാരനെ കണ്ട് ആദ്യം പൊതുദര്‍ശനത്തിനെത്തിയവര്‍ അമ്പരന്നു. ഒരു പക്ഷേ വത്തിക്കാനില്‍ ഷൂട്ടിംഗിനെത്തിയതായിരിക്കും സ്പൈഡര്‍മാനെന്ന് പലരും കരുതി. എന്നാല്‍, ചുവന്ന വസ്ത്രങ്ങളണിഞ്ഞ് വി.ഐ.പി ഏരിയയില്‍ നിശ്ചലനായി നിന്ന സ്പൈഡര്മാന് മാര്‍പാപ്പ പറയുന്നതുമുഴുവന്‍ നിശബദനായി കേട്ടുനിന്നു.
ഈ സ്പൈഡര്മാന് ആള് സൈക്കോയൊന്നുമല്ല. നല്ല ഹൃദയമുള്ള ഒരു ചെറുപ്പക്കാരനാണ്. തന്റെ ജീവിതം മുഴുവന്‍ ഒരു നല്ല കാര്യത്തിനായി മാറ്റിവെച്ച വ്യക്തിയാണ്. സമയം കിട്ടുമ്പോഴെല്ലാം മാറ്റിയ സ്പൈഡര്‍മാന്റെ വേഷമണിഞ്ഞ് അടുത്തുള്ള ചില്‍ഡ്രന്‍സ് ഹോസ്പിറ്റലുകളിലെത്തും. രോഗികളായ കുഞ്ഞുങ്ങളുടെ വേദന ലഘൂകരിക്കുകയാണ് തന്റെ മിഷന് അദ്ദേഹം പറയുന്നു. കുഞ്ഞുങ്ങളെ ചിരിപ്പിച്ച്, ആശ്ചര്യപ്പെടുത്തി സമ്മാനങ്ങള്‍ നല്‍കിയാണ് സ്പൈഡര്മാന് ആസ്പത്രി വിടുക.
ഇത് പബ്ലിസിറ്റിക്കോ, പോപ്പുലാരിറ്റിക്കോ വേണ്ടി അദ്ദേഹം ചെയ്യുന്നതല്ല. തന്റെ ദൗത്യത്തിന് തന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് അദ്ദേഹം പറയുന്നു. 19 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തെ ജിനോയയിലെ ഗാസിലിനി ഹോസ്പറ്റലില്‍ ജന്മനാ ഉണ്ടായിരുന്ന ഒരു വൈകല്യം മാറ്റുന്നതിനുവേണ്ടി നിരവധി ഓപ്പറേഷന് അവന് വിധേയനായിരുന്നു. അതിനുശേഷം സ്പൈഡര്‍മാന്റെ വേഷമണിഞ്ഞ് ഹോസ്പിറ്റലിലെ കുട്ടികളെ സന്ദര്‍ശിക്കുക അദ്ദേഹത്തിന് ഒരു ഹരമായി മാറി. വത്തിക്കാനിലെ ബാംബിനോ ജെസു ഹോസ്പിറ്റലില്‍ അദ്ദേഹം നിത്യസന്ദര്‍ശകനാണ്.
വത്തിക്കാനിലെത്തിയ തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
2021 ജനുവരിയില്‍, ഈ സ്പൈഡര്‍മാനെ ഇറ്റാലിയന്‍ പ്രസിഡന്റ് കാവിലിയോരി ബൈ സെര്‍ജിയോ മാറ്ററെല്ല എന്ന പരമോന്നതപദവി നല്കി ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ വ്യത്യസ്തവും നിസ്വര്‍ത്ഥവുമായ സേവനത്തെ അംഗീകരിച്ചുകൊണ്ടായിരുന്നു ഇറ്റലി നډചെയ്യുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ ബഹുമതി അദ്ദേഹത്തിന് നല്‍കിയത്.
സൂപ്പര്‍ ഹീറോ ഞാനല്ല, ഹോസ്പിറ്റലിലെ കുഞ്ഞുങ്ങളാണ് എന്നായിരുന്ന അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് അന്ന് മാറ്റിയോ പറഞ്ഞത്.
Send your feedback to : onlinekeralacatholic@gmail.com