വി. ജാന്വാരിയൂസിന്റെ രക്തം ദ്രാവകരൂപത്തിലേക്ക് മാറിയില്ല. വരാനിരിക്കുന്ന വിപത്തിന്റെ സൂചനയോ?
ജെയ്സണ്‍ പീറ്റര്‍ - ഡിസംബര്‍ 2020
ഇറ്റലിയിലെ നേപ്പിള്‍സ് കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന വി. ജാന്വാരിയൂസിന്റെ കട്ടപിടിച്ച രക്തം ഇത്തവണ ദ്രാവകരൂപത്തിലായില്ല. ഓരോ വര്‍ഷവും മൂന്ന് പ്രാവശ്യമാണ് വിശുദ്ധന്റെ രക്തം ദ്രാവകരൂപത്തിലാകുക. വിശുദ്ധന്റെ തിരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ 19, 1631 ല്‍ മൗണ്ട് വെസൂവിയൂസ് പൊട്ടിത്തെറിച്ച ഡിസംബര്‍ 16, വിശുദ്ധന്റെ തിരുശേഷിപ്പ് നേപ്പിള്‍സില്‍ എത്തിച്ച മെയ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ച എന്നിങ്ങനെ വര്‍ഷത്തില്‍ മൂന്ന് തവണ രക്തം ദ്രാവകരൂപത്തിലാകുക പതിവാണ്. 2020 മെയ് മാസത്തിലും സെപ്റ്റംബറിലും രക്തം ദ്രാവകരൂപത്തിലായെങ്കിലും ഡിസംബര്‍ 16 ന് പതിവ് തെറ്റിച്ചുകൊണ്ട് വിശുദ്ധന്റെ രക്തം ദ്രാവകരൂപത്തിലേക്ക് മാറിയില്ല.
വിശുദ്ധന്റെ രക്തം ദ്രാവകരൂപത്തിലേക്ക് മാറാത്തത് നല്ല സൂചനയല്ല എന്നാണ് പലരും കരുതുന്നത്. പാരമ്പര്യമനുസരിച്ച് ഇതിനുമുമ്പ് ദ്രാവകരൂപത്തിലേക്ക് മാറാത്ത അവസരങ്ങളില്‍ വലിയ ദുരന്തങ്ങള്‍ക്ക് ലോകം സാക്ഷിയായിട്ടുണ്ട് എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. 1939 സെപ്റ്റംബറില്‍ രക്തം ദ്രാവകരൂപത്തിലായില്ല, ആ വര്‍ഷമാണ് ജര്‍മ്മനി പോളണ്ടിനെ ആക്രമിക്കുകയും രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയും ചെയ്തത്. 1943 സെപ്റ്റംബറിലും മാറ്റം വന്നില്ല, ആ വര്‍ഷമാണ് നാസികള്‍ യൂറോപ്പില്‍ ബോംബ് വര്‍ഷിച്ചത്. 1973 ല്‍ ഇറ്റലിയില്‍ കോളറ പടര്‍ന്നുപിടിച്ച വര്‍ഷവും 1980 സെപ്റ്റബറില്‍ ദ്രാവകരൂപത്തിലേക്ക് മാറാത്ത വര്‍ഷം ഇര്പിനിയയില് ഭൂമികുലുക്കവും ഉണ്ടായി.
വിശുദ്ധന്റെ രക്തം ദ്രാവകരൂപത്തിലേക്ക് മാറുന്നത് ശാസ്ത്രത്തിന് അതീതമാണെങ്കിലും ഈ അത്ഭുതത്തിന് സഭ ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല.
വി. ജാന്വാരിയൂസ് നേപ്പിള്‍സിലെ ബിഷപ്പായിരുന്നു. എ.ഡി 305 ല്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് അദ്ദേഹം രക്തസാക്ഷിത്വമകുടം ചൂടിയത്. ഇറ്റലിയിലെ നേപ്പിള്‍സിന്റെ പേട്രണ്‍ സെയിന്റാണ് വി. ജാന്വാരിയൂസ്.
Send your feedback to : onlinekeralacatholic@gmail.com