ക്രൈസ്തവജീവിതം അപകടം നേരിടുന്ന പത്ത് രാജ്യങ്ങള്‍
ജെയ്സണ്‍ പീറ്റര്‍ - ഫെബ്രുവരി 2019
ക്രൈസ്തവ സഭ ലോകമെങ്ങും വളര്‍ന്നുപന്തലിച്ചത് രക്തസാക്ഷികളുടെ ചുടുനിണം വീണു കുതിര്‍ന്ന മണ്ണലാണ്.ആദിമ ക്രൈസ്തവര്‍ റോമന്‍ ചക്രവര്‍ത്തിമാരില്‍ നിന്നും നേരിടേണ്ടിവന്ന കൊടിയപീഡനങ്ങളുടെ വിവരണങ്ങള്‍ ഇന്നും നമ്മെ ഞെട്ടിപ്പിക്കാറുണ്ട്. അവര്‍ക്ക് നേരിടേണ്ടിവന്ന പീഡന കഥകള്‍ ഇന്നും ക്രൈസ്തവ വിശ്വാസികള്‍ അമ്പരപ്പോടെയാണ് കേള്‍ക്കുക. എന്നെ പ്രതി ലോകം നിങ്ങളെ വെറുക്കുമെന്ന് ക്രിസ്തു തന്നെ തന്റെ ശിഷ്യന്മാര്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് ക്രൈസ്തവസഭയുടെ ഉത്ഭവകാലം മുതല്‍ ഇന്നുവരെ സത്യമാണെന്നെ തെളിയിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പീഡനങ്ങളിലൂടെയാണ് ക്രൈസ്തവര്‍ ഇന്ന് കടന്നുപോകുന്നതത്രെ. ആദിമകാലത്തേതിനെക്കാളും പീഡനങ്ങള്‍ ക്രൈസ്തവ സഭയ്ക്ക് നേരിടേണ്ടിവരുന്നതെന്ന് ഈ കാലഘട്ടത്തിലാണെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ലോകത്താകമാനം ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ഓരോ ദിവസവും 11 പേര് വീതം കൊല്ലപ്പെടുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
ഓപ്പണ്‍ ഡോര്‍സ് 2019 വേള്‍ഡ് വാച്ച് ലിസ്റ്റ് ലോകത്തിലെ ക്രൈസതവപീഡനങ്ങളുടെ യഥാര്‍ത്ഥ സ്ഥിതിവിവരക്കണക്കാണ്. ക്രൈസ്തവ പീഡനങ്ങള്‍ അവഗണിക്കപ്പെട്ടുകൊണ്ടിരുന്നാല് 2019 ല്‍ ഏതാണ്ട് 4015 ക്രൈസ്തവര്‍ക്ക് കൂടി ജീവന് നഷ്ടപ്പെടുമെന്നാണ് ഓപ്പണ്‍ ഡോര്‍സ് മുന്നറിയിപ്പ് നല്‍കുന്നത്. ക്രൈസ്തവ സമൂഹം ഏറ്റവും അധികം തിരസ്ക്കരണവും പീഡനവും ഏറ്റുവാങ്ങുന്ന 10 രാജ്യങ്ങളുടെ ലിസ്റ്റും ഓപ്പണ്‍ ഡോര്‍സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1. നോര്‍ത്ത് കൊറിയ
ക്രൈസ്തവരെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമാണ് നോര്‍ത്ത് കൊറിയ. തലമുറകളായി അധികാരം കൈയാളുന്ന കിം കുടുംബത്തെ ആരാധിക്കുവാനാണ് അവിടുത്തെ ഭരണകൂടം ആവശ്യപ്പെടുന്നത്. ക്രൈസ്തവ ആരാധനകളും പ്രാര്‍ത്ഥനകളും രഹസ്യമായി മാത്രമെ നടത്താനാകുകയുള്ളു. രഹസ്യമായി തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്ന ക്രൈസ്തവരെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് വലിയ പ്രതിഫലവും ഭരണകൂടം ഓഫര്‍ ചെയ്യുന്നു. അതുകൊണ്ട് തന്നെ ക്രൈസ്തവരുടെ സമൂഹപ്രാര്‍ത്ഥനകള്‍ അവിടെ കേട്ടുകേള്‍വി മാത്രമാണ്.
2. അഫ്ഗാനിസ്ഥാന്
അഫ്ഗാനിസ്ഥാന് ഇസ്ലാമിക രാഷ്ട്രമാണ്. അവിടെ മതം മാറുകയെത് വളരെ വലിയ വഞ്ചനയാണ്. ക്രൈസ്തവരെ കണ്ടാല്‍ വെടിവെച്ചുകൊല്ലുന്നതിന് മത്സരിക്കുന്ന നിരവധി ഇസ്ലാമിക തീവ്രവാദ സംഘങ്ങളുണ്ട്.
3. സൊമാലിയ
സൊമാലിയയിലെ 99 ശതമാനം ജനങ്ങളും ഇസ്ലാമതവിശ്വാസികളാണ്. അവിടെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ നിരന്തരമായ പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നു.
ക്രൈസ്തവമതം സ്വീകരിച്ചവരെ കണ്ടാല്‍ ഭീകരവാദികള്‍ ഉടന്‍ വെടിവെച്ചുകൊല്ലും. അടുത്തകാലത്തായി ക്രൈസ്തവപീഡനം അതിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞു.
4. ലിബിയ
ലിബിയയില്‍ ക്രൈസ്തവര്‍ നേരിടേണ്ടിവരുന്നത് കിരാതമായ പീഡനങ്ങളാണ്. തീവ്രവാദഗ്രൂപ്പുകള്‍ അവിടുത്തെ ക്രൈസ്തവരെ ടാര്‍ഗറ്റ് ചെയ്ത് അക്രമിക്കുന്നു. അവിടേക്ക് കുടിയേറിവരുന്ന ക്രൈസ്തവരായ തൊഴിലാളികള്‍ മൃഗീയമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു.
5. പാക്കിസ്ഥാന്
കര്‍ശനമായ മതപരിവര്‍ത്തന നിരോധനനിയമമുള്ള പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ ജീവിതം നിരന്തരമായ ഭയാശങ്കയിലാണ്. ദൈവദൂഷണക്കുറ്റം ചുമത്തി പത്തുവര്‍ഷത്തോളം തുറങ്കിലടയക്കപ്പെട്ട അസിയാബി എന്ന ക്രൈസ്തവ വനിതയുടെ കേസ് ഇതിന് ഉദാഹരമാണ്. ഭരണകൂടം അവളെ കുറ്റവിമുക്തയാക്കിയെങ്ക്ിലും തീവ്രവാദികള്‍ അവളുടെ വധം ആവശ്യപ്പെട്ട'് തെരുവീഥികളില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ഒടുവില്‍ അസിയാബിക്കും കുടുംബത്തിനും അന്യരാജ്യത്ത് അഭയം തേടേണ്ടിവന്നു. ഓരോ വര്‍ഷവും പാക്കിസ്ഥാനില്‍ 700 ഓളം ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോകപ്പെടുകയും നിര്‍ബന്ധിച്ച് മതം മാറ്റി മുസ്ലിം വിശ്വാസികളെ കൊണ്ട് കല്യാണം കഴിപ്പിക്കുകയും ചെയ്യുന്നു.
6. എരിത്രിയ
1993 മുതല്‍ പ്രസിഡന്റ് അഫ്വേര്ക്കി കൊടിയ മനുഷ്യാവകാശലംഘനങ്ങളാണ് നടത്തുന്നത്. ക്രൈസ്തവരുടെ വീടുകള്‍ റെയ്ഡ് ചെയ്ത് അവരെ മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ക്ക് വിധേയരാക്കുന്നു. പിടികൂടുന്ന ക്രൈസ്തവരെ പൊരിവെയിലത്ത് നിറുത്തി കണ്ടെയ്നറുകളില്‍ കുത്തിനിറച്ച് പീഡിപ്പിക്കുന്നു. ഇവാഞ്ചലിക്കല്‍ ക്രൈസ്തവരെയാണ് ഏറ്റവും ഭീകരമായ പീഡനങ്ങള്‍ക്ക് വിധേയരാക്കുന്നത്.
7. സുഡാന്
1989 മുതല്‍ സുഡാന് ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലാണ്. അനേകം ക്രൈസ്തവരെ അവര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പീഡിപ്പിക്കുകയും അവരുടെ ഭവനങ്ങള്‍ തീയിട്ടുനശിപ്പിക്കുകയും ചെയ്തു. നശിപ്പിക്കപ്പെടുവാനുള്ള അനേകം ക്രൈസ്തവ ഭവനങ്ങളും ദേവാലയങ്ങളും പട്ടിക അവര്‍ തയാറാക്കിക്കിക്കഴിഞ്ഞു. ഇസ്ലാമില്‍ നിന്നും മതം മാറുന്നവരെ വളരെ വലിയ പീഡനങ്ങളാണ് കാത്തിരിക്കുന്നത്. ക്രൈസ്തവമതം സ്വീകരിക്കുന്നവര്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ അവരുടെ മതമനുസരിച്ച് വളര്‍ത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. കാരണം കുട്ടികള്‍ അറിയാതെ മതാപിതാക്കളുടെ വിശ്വാസത്തെക്കുറിച്ച് പറഞ്ഞുപോയാല്‍ പറഞ്ഞുപോയാല്‍ മരണമായിരിക്കും ശിക്ഷ.
8. യെമന്‍
യെമനിലെ ആഭ്യന്തരയുദ്ധം അവിടുത്തെ ന്യൂനപക്ഷമായ ക്രൈസ്തവര്ക്കതെരിയുള്ള പീഡനങ്ങള്‍ക്കുള്ള പുകമറയാണ്. ദുരിതാശ്വാസമായി ലഭിക്കുന്ന വസ്തുക്കളൊന്നും തന്നെ ക്രൈസ്തവര്‍ക്ക് വിതരണം ചെയ്യപ്പെടാറില്ല. പരസ്യമായ വിശ്വാസപ്രഖ്യാപനം അസാധ്യമാണ്. രഹസ്യമായ ആരാധനപോലും കണ്ടുപിടിക്കപ്പെട്ടാല്‍ മരണത്തിലേക്ക് നയിച്ചേക്കാം. യെമനിലെ ക്രൈസ്തവര്‍ക്ക് പീഡനം ഭരണകൂടത്തില്‍ നിന്നും മാത്രമല്ല, ക്രിസ്തുവിനെ ഉപേക്ഷിക്കുവാന്‍ തയാറാകാത്തവരെ കൊല്ലുന്ന തീവ്രവാദികളില്നിന്നുമാണ്.
9. ഇറാന്
ഇറാന് ഇസ്ലാമിക രാഷ്ട്രമാണ്. അവിടുത്തെ ഇസ്ലാമിക നിയമം ക്രൈസ്തവരുടെ അവകാശങ്ങളും ജോലി അവസരങ്ങളും നിഷേധിക്കുന്നവയാണ്. ക്രിസ്തീയതയെ ഇസ്ലാമിക ഭരണകൂടത്തിനെതിരെയുള്ള പാശ്ചാത്യരാജ്യങ്ങളുടെ കടന്നുകയറ്റമായിട്ടാണ് അവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവര്‍ക്ക് വളരയെധികം പീഡനങ്ങള്‍ നേരിടേണ്ടിവരുന്നു. പേര്‍ഷ്യന്‍ ഭാഷയില്‍ സഭയുടെ പ്രാര്‍ത്ഥനകള്‍ അനുവദനീയമല്ല. ഓരോ ക്രൈസ്തവ കൂട്ടായ്മ പ്രാര്‍ത്ഥനകളും ഭരണാധികാരികളുടെ അനുവാദത്തോടെ മാത്രമേ നടത്തുവാന്‍ പാടുള്ളു. പ്രാര്‍ത്ഥനാ സമൂഹത്തിലേക്ക് നിയമപാലകര്‍ക്ക് ഏപ്പോള്‍ വേണമെങ്കിലും ഇടിച്ചുകയറുവാനും മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യുവാനും അധികാരമുണ്ട്.
10. ഇന്ത്യ
ലോകത്തില്‍ ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ ക്രൈസ്തവര്‍ക്ക് അപകടകരമായ ആദ്യത്തെ ആദ്യത്തെ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചത് ആദ്യമായിട്ടാണ്. 2014 ന് ശേഷമാണ് ഇന്ത്യയില്‍ ക്രൈസ്തവപീഡനങ്ങള്‍ വര്‍ദ്ധിച്ചതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ക്രിസ്തുവിനെ സ്വീകരിക്കുന്നത് ക മതമൗലികവാദികളുടെ അക്രമങ്ങള്‍ സ്വഗതം ചെയ്യുതിന് തുല്യമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com