ചോരവീണ മണ്ണില്‍ നിന്നുയര്ന്നിടുന്ന സമര്‍പ്പിതര്‍
ജെയ്സണ്‍ പീറ്റര്‍ - മേയ് 2019
ലോകമെങ്ങും ക്രൈസ്തവ പീഡനം വര്‍ദ്ധിച്ചുവരുമ്പോഴും ക്രിസ്തുവിശ്വാസിക്ക് തെല്ലൊരു ആശ്വാസം ലഭിക്കുത് രക്തസാക്ഷികളുടെ ചുടുനിണം വീണമണ്ണില്‍ ക്രൈസ്തവസഭ വളര്‍ന്നു പന്തലിക്കുകയും പുഷ്പിക്കുകയും ചെയ്യുന്നുവെന്ന സത്യമാണ്.
കാന്തമാലിലെ ക്രൈസ്തവ സഭയെ പിഴുതെറിയുവാന്‍ മതമൗലികവാദികള്‍ കൊടിയപീഡനങ്ങള് അഴിച്ചുവിട്ടെങ്കിലും അതൊന്നും അവരുടെ വിശ്വാസത്തെ കെടുത്തിക്കളഞ്ഞില്ല. ജീവന് കൊടുത്തും വിശ്വാസം കാത്തുസൂക്ഷിച്ച കാന്തമാലില്‍ നിന്നും വീണ്ടും വീണ്ടും നാം കേള്‍ക്കുന്നത് വര്‍ദ്ധിച്ചുവരുന്ന ദൈവവിളിയെക്കുറിച്ചുളള വാര്‍ത്തകളാണ്.
ഏറ്റവും പുതിയതായി ദൈവവിളി സ്വീകരിച്ച് മറ്റുളളവര്‍ക്കായി ജീവിതം അര്‍പ്പിച്ചത് 2008 ലെ കിരാതമായ ക്രൈസ്തവപീഡനം എറ്റുവാങ്ങിയ കുടുംബത്തില്‍ നിന്നുള്ള രണ്ടു പെണ്‍കുട്ടികളാണ്. മന്ജുത പ്രധാനും നര്‍മ്മദ പ്രധാനും.
മന്ജുത പ്രധാന് കഴിഞ്ഞ മാസമാണ് ദൈവവിളിസ്വീകരിച്ച് ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ്ജോസഫ് എന്ന സന്യാസസഭയില്‍ അംഗമായത്. മന്ജുതയുടെ മൂത്ത സഹോദരി രണ്ടുവര്‍ഷം മുമ്പ് ഡോട്ടേേഴ്സ് ഓഫ് ചാരിറ്റി സഭയില്‍ പ്രവേശിച്ച് വ്രതവാഗ്ദാനം ചെയ്തിരുന്നു.
ഒറീസ്സയിലെ കാന്തമാലില്‍ മതപീഡനം ഏറ്റവാങ്ങിയ ഒരു കുടുംബത്തിലെ രണ്ടു പെണ്‍കുട്ടികളും ദൈവവിളി സ്വീകരിച്ചതിന്റെ സന്തോഷം പങ്കിടുവാന്‍ സംഘടിപ്പിച്ച ദിവ്യബലിയില്‍ നൂറുക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. കട്ടക് ഭൂവനേശ്വര്‍ അതിരൂപതയിലെ രായികിയ വില്ലേജിലെ ജനങ്ങള്‍ ഒരുമിച്ചുകൂടിയാണ് രണ്ടുപേരെയും ആദരിച്ചത്. ആഘോഷങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ഇവരുടെ കുടുംബത്തെ പീഡിപ്പിച്ച അവരുടെ അയല്വക്കക്കാരായിരുന്ന ഹൈന്ദവ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തുവെന്നതാണ്.
രായികിയയിലെ ബാഡിനഗന്ജു വില്ലേജിലായിരുന്നു ഈ പെണ്‍കുട്ടികളുടെ വീട്. ബാഡിന്ഗന്ജ എന്ന പേരിന്റെ അര്‍ത്ഥം തന്നെ പാറയില്‍ പണിത ഗ്രാമം എന്നാണ്. രണ്ടു പേരും സഹനങ്ങളെ അതിജീവിച്ച് ക്രിസ്തുവിനെ പിന്ചെന്നതിലൂടെ അവരുടെ വില്ലേജിന്റെ പേര് കൂടുതല്‍ അന്വര്ത്ഥമാക്കിയിരിക്കുകയാണെന്ന് അസി. വികാരി ഫാ. ടി ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു.
2008 ലെ വര്‍ഗ്ഗീയ കലാപത്തില്‍ അവരനുഭവിച്ച വേദനകള്‍ക്ക് അറുതിയില്ലായിരുന്നു. അവരുടെ ഹൈന്ദവരായ അയല്‍ക്കാരായിരുന്നു അവരെ നാട്ടില്‍നിന്നും അടിച്ചോടിച്ചത്. ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കണമെന്നായിരുന്നു അവരുടെ ഭീഷണി. പക്ഷേ ഈ ക്രൈസ്തവകുടുംബം ഒരു ഭീഷണിക്കുമുമ്പിലും വഴങ്ങിയില്ല. അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ പാറപോലെ ഉറച്ചുനിന്നു. ഇപ്പോള്‍ അവര്‍ തങ്ങളുടെ സഹോദരങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമായി മാറിയിരിക്കുന്നു. ദൈവത്തിന്റെ മുമ്പില്‍ ഒന്നും അസാധ്യമായിട്ടില്ല അദ്ദേഹം പറഞ്ഞു.
ദൈവത്തോടുള്ള സ്നേഹത്തില്‍ നിന്നും എന്നെ അകറ്റുവാന്‍ ഒന്നിനും കഴിയില്ല. പീഡനങ്ങള്‍ക്കോ ജീവനെതിരെയുള്ള ഭീഷണിക്കോ തങ്ങള്‍ അനുഭവിച്ച ഭീകരമായ പീഡനങ്ങളെ അനുസ്മരിച്ചുകൊണ്ട് സിസ്റ്റര്‍ മന്ജുത പറയുന്നു.
കാന്തമാലില്മതമൗലികവാദികള് വര്ഗീയകലാപംഅഴിച്ചുവി'പ്പോള്‍ സി. മന്ജിത ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു. അന്നത്തെ അക്രമങ്ങളില്‍ 100 പേര് കൊല്ലപ്പെടുകയും 56000 പേര് ഭവനരഹിതരായി മാറുകയുംചെയ്തിരുന്നു.
സിസ്റ്റര്‍ മന്ജുതയുടെ അയല്‍ക്കാര്‍ അവരെ ഓടിച്ചതിനാല്‍ ദിവസങ്ങളോളം അവര്‍ക്ക് കാട്ടില്‍ കഴിയേണ്ടിവന്നു. ഹിന്ദുമതത്തിലേക്ക്തിരിച്ചുവന്നില്ലെങ്കില് കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതിനുമുമ്പ് 2004ലും രായികിയയില് ക്രൈസ്തപീഡനം അരങ്ങേറിയിരുന്നു. അന്ന് സി. മന്ജുത പ്രൈമറി സ്കൂളില്‍ പഠിക്കുകയായിരുന്നു. രായികിയയിലെ സെന്റ് കാതറിന്‍സ് സ്കൂളില്‍ നിന്നും 2009 ല്‍ പഠനം പൂര്‍ത്തിയാക്കിയ മന്ജിതയ്ക്ക് പിന്നൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ഉടനെ തന്നെ അവള് എഫ്.എസ്.ജെകോഗ്രിഗേഷനില് പ്രവേശിച്ചു. തന്നെയും തന്റെ കുടുംബത്തെയും രക്ഷിച്ച ദൈവത്തിനുവേണ്ടി സ്വന്തം ജീവിതം മാറ്റിവെക്കാനുള്ള അവളുടെ തീരുമാനം പാറപോലെഉറച്ചതായിരുന്നു. നാലുവര്‍ഷത്തിനുശേഷം അവള് ആദ്യവ്രതം ചെയ്തു. 2019 ഏപ്രില്‍ 27ന് നിത്യവ്രതംചെയ്തു. ആന്ധ്രയിലെ ശാന്തിനികതന്‍ സ്കൂളില്‍ സേവനമാരംഭിച്ചു.
സിസ്റ്റര്‍ മന്ജിതയുടെ മൂത്ത സഹോദരി പത്താം ക്ലാസ് പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചു. ബാംഗ്ലൂരില്‍ കുക്കായി ജോലിക്കുപോയി. നാലുവര്‍ഷത്തിനുശേഷം മടങ്ങിവന്നു. പത്താം ക്ലാസ് എഴുതിയെടുത്തു. ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സഭയില്‍ അംഗമായി. 2017 ല്‍ വ്രതംചെയ്ത ജീവിതം ദൈവത്തിനു സമര്‍പ്പിച്ചു. ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരെ ശുശ്രൂഷിക്കുന്നു. സ്നേഹത്തോടെ എല്ലാവരെയും പരിചരിക്കുവാന്‍ എനിക്കിഷ്ടമാണെന്നും കാരണം ദൈവം സ്നേഹമാണെന്നും സി. നര്‍മ്മദ പറയുന്നു.
Send your feedback to : onlinekeralacatholic@gmail.com