പ്രോലൈഫ് പ്രസ്ഥാനത്തിന് കരുത്തേകിയ കുഞ്ഞികൈ
ജിയോ ജോര്‍ജ് - ഏപ്രിൽ 2019
ചിത്രങ്ങള്‍ വാക്കുകളെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു എന്നാണ് പഴച്ചൊല്ല്. നല്ല ചിത്രങ്ങള്‍ കൂടുതല്‍ വാചാലമാണ്. അതുപോലൊരു ചിത്രമായിരുന്നു 1999 ല്‍ മൈക്കല്‍ ക്ലാന്‍സി എന്ന ലോകപ്രശസ്തനായ ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ചിത്രം.
ലോകത്തിലെ ഏറ്റവും സുരക്ഷിത താവളമായ ഗര്‍ഭപാത്രം തുറന്ന് സര്‍ജറി ചെയ്യുന്ന ഡോക്ടറുടെ കൈയില്‍ പിടിച്ച സാമുവല്‍ അര്‍മാസ് എന്ന കുഞ്ഞിനെ ഓര്‍ക്കുന്നില്ലേ. വെറും 21 ആഴ്ച പ്രയമുള്ളപ്പോഴായിരുന്നു അവന് ഗര്‍ഭപാത്രം തുറന്ന് തന്റെ മേല്‍ സര്‍ജറി ചെയ്യാനൊരുങ്ങിയ സര്‍ജന്റെ കൈയില്‍ പിടിക്കാന്‍ ശ്രമിച്ചത്. ആ ചിത്രം ലോകമെങ്ങും ചൂടേറിയ വാര്‍ത്തയായി. ഗര്‍ഭസ്ഥശിശുവിന് ജീവന് ഉണ്ടെന്നംഗീകിരിക്കാന് വിസമ്മതിച്ച മരണസംസ്ക്കാരത്തിന്റെ വാക്ക്താക്കളുടെ വായടപ്പിച്ച ചിത്രമായിരുന്നു എക്കാലത്തെയും മാസ്റ്റര്‍പീസായ ആ ചിത്രം.
സാമുവലിന്റെ കുഞ്ഞിക്കൈ അമേരിക്കയില്‍ മാത്രമല്ല ലോകത്തുടനീളം ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവന് സംരക്ഷിച്ചു. അത്ര കരുത്തുറ്റതായിരുന്നു അവന്റെ അതിലോലമായ കരം. ഗര്‍ഭസ്ഥശിശുവിന്റെ അവകാശങ്ങള്‍ അംഗീകരിക്കുവാന്‍ വിസമ്മതിക്കുന്ന ഒരു ലോകമായിരുന്നു അവനു ചുറ്റും. ഗര്‍ഭസ്ഥ ശിശുവിനെ ഒരു വ്യക്തിയായി അംഗീകരിക്കാന്‍ അംഗീകരിക്കുവാന്‍ ശാസ്ത്രത്തിന്റെ എല്ലാ തെളിവുകളും ഉണ്ടായിരുന്നിട്ടും അമേരിക്കന്‍ ജനത മടിക്കുകയായിരുന്നു. കാരണം ഗര്‍ഭസ്ഥ ശിശുവിന് ജീവന് ഉണ്ടെന്ന് സമ്മതിച്ചാല്‍ അബോര്ഷന് കൊലപാതകമാണെന്നും സമ്മതിക്കേണ്ടിവരുമല്ലോ. ഇന്നും അബോര്‍ഷനെ അമ്മമാരുടെ അവകാശമായി കാണുന്ന ഒരു ജനതയാണ് ലോകത്തിലുള്ളത്.
അവിടുങ്ങോട്ട് സാമുവലിന്റെ കൈ പ്രോലൈഫ് രംഗത്തെ ഏറ്റവും ശക്തമായ ഇമേജായി മാറി. ലോകമെങ്ങും ഗര്‍ഭപാത്രത്തിലെ ജീവനെക്കുറിച്ച് വീണ്ടും വീണ്ടും വിചിന്തനം ചെയ്തുതുടങ്ങി. വാക്കുകള്‍ക്ക് പറയാന്‍ കഴിയാതിരുന്നതെല്ലാം സാമുവലിന്റെ കൈയില്‍ തെളിഞ്ഞു. അമേരിക്കയില്‍ പാര്‍ഷ്യല്‍ ബെര്‍ത്ത് അബോര്ഷന് ബാന്‍ ആക്ട് -ന്റെ ഹിയറിംഗ് വേളകളില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ സംഭവമായി മാറി സാമുവലിന്റെ കൈ.
മരണസംസ്ക്കാരത്തിനുനേരെ ഉയര്‍ന്ന കുഞ്ഞിക്കൈ. യാഥാര്‍ത്ഥ്യത്തിനും മെഡിക്കല്‍ സയന്‍സിനും മുന്നില്‍ കണ്ണടച്ചവരുടെ ഉറക്കം കെടുത്തുന്ന ചിത്രമായിരുന്നു. ആധുനിക കാലത്തെ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഇത്രയേറെ ശക്തമായ മറ്റൊരു ചിത്രവും ഉണ്ടായിട്ടില്ല. ഉദരങ്ങളില്‍ വെച്ച് വധിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ രക്ഷയ്ക്കുവേണ്ടി ഉയര്‍ത്തപ്പെട്ട മറ്റൊരു ചിത്രവും ഇത്ര ശക്തവുമായിരുന്നില്ല.
ഗര്‍ഭപാത്രത്തിലെ കുഞ്ഞിന് വ്യക്തിതമില്ലെന്നും അവന് അവകാശങ്ങളില്ലെന്നും മനപൂര്‍വ്വം വാദിച്ചവരെ അക്ഷരാര്‍ത്ഥത്തില്‍ നിശബ്ദമാക്കിക്കൊണ്ടായിരുന്നു ആ കരങ്ങള്‍ സര്‍ജന്റെ കൈയില്‍ സ്പര്‍ശിച്ചത്. അമ്മയുടെ ഉദരത്തിലുള്ള കുഞ്ഞിന്റെ ജീവന് കവര്ന്നടെുക്കുന്നത് ഒരു തരത്തില്‍ അമ്മയുടെ അവകാശവും അരോഗ്യസംരക്ഷണവുമാണെന്ന് പറഞ്ഞുനടന്നവരോടാണ് സാമുവലിന്റെ കൈ പറഞ്ഞത്; അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്ന നിമിഷം മുതല്‍ ഞങ്ങള്‍ക്ക് ജീവനുണ്ട്. ഞങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ഓരോ അബോര്‍ഷനും പച്ചയായ കൊലപാതകമാണ് എന്ന്.
ഗര്‍ഭപാത്രത്തിലെ കൈസ്പര്‍ശം
1999 ഓഗസ്റ്റ് 19 നാണ് ലോകത്തെ വളരയെധികം സ്വാധീനിച്ച കുഞ്ഞിക്കൈ ഫോട്ടോഗ്രഫറുടെ ക്യാമറയില്‍ പതിഞ്ഞത്. മൈക്കല്‍ ക്ലാന്‍സി എന്ന ലോകപ്രശസ്ത ഫോട്ടോഗ്രാഫറായിരുന്നു അതിനുപിന്നില്‍. 1999 സെപ്റ്റംബര്‍ 7 ന് യു.എസ്.എ ടുഡേ എന്ന പത്രത്തില്‍ ഗര്‍ഭപാത്രത്തിലെ കൈസ്പര്‍ശം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചത്. 1999 ഡിസംബര്‍ 2 ന് സാമുവല്‍ ഭൂജാതനായി. അവന്റെ സ്നേഹമയിയായ അമ്മ അവനെ സാമുവല്‍ എന്ന് വിളിച്ചു.
സ്പൈന ബിഫിദ എ രോഗം ഭേദമാക്കുതിനുള്ള അത്യപൂര്‍വ്വമായ സര്ജറിയ്ക്കായിരുന്നു അവന് വിധേയനായത്. അത്യപൂര്‍വ്വമായതിനാല്‍ ഇത് വീക്ഷിക്കുന്നതിനായി ഏതാനും പേര് ഓപ്പറേഷന് തിയേറ്ററില്‍ കൂടിയിരുന്നു. ഓപ്പറേഷന് തുടങ്ങി, പെട്ടൈന്ന് ആരോ ഒരു സ്റ്റൂള് തട്ടിമറിച്ചു. സര്ജന് ജോസഫ് ബെര്‍ണര്‍ പറഞ്ഞു. ശ്ശ്...ശബ്ദമുണ്ടാക്കരുത് കുഞ്ഞ് ഉണരും. കുഞ്ഞുമാത്രമല്ല, ലോകവും ഉണര്‍ന്നു അബോര്‍ഷനെതിരെ.
ഇപ്പോള്‍ സാമുവല്‍ മിടുമിടുക്കനാണ്. അവന്റെ മാതാപിതാക്കളോടൊപ്പം അവന് ജോര്‍ജിയയിലാണ് താമസം. തന്റെ ഫോട്ടോ അനേകായിരം കുട്ട'ികള്‍ക്ക് ജീവിക്കുവാനുള്ള അവകാശം നേടിക്കൊടുത്തു എന്ന് സാമുവലിന് അറിയാം. ഒരിക്കല്‍ ഫോക്സ് ചാനലില്‍ അവന്റെ അഭിമുഖമുണ്ടായിരുന്നു. അമേരിക്കയുടെ ഉറക്കം തൂങ്ങിയ മനസാക്ഷിയിലേയ്ക്ക് വീണ്ടും ആ പഴയ ചിത്രം തിരിച്ചുവരുന്നു. അമേരിക്കയില്‍ ഇന്ന് അമേരിക്കയിലെ പകുതിയിലേറെ ജനം അബോര്ഷനെതിരാണ് എന്നതാണ് സത്യം. ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ യുവജനങ്ങള്‍ പ്രോലൈഫ് രംഗത്ത് ആക്ടീവാണ്.
അബോര്‍ഷനെതിരെ ഉയരുന്ന കൈകള്‍
ഇന്നും സാമുവലിന്റെ കുഞ്ഞിക്കൈ ലോകത്തിനുമുന്നില്‍ ഉണര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. സാമുവല്‍ വളര്ന്നുവലുതയി. അബോര്‍ഷനെതിരെയും അനുകൂലിച്ചുമുള്ള ചര്‍ച്ചകള്‍ ലോകമെങ്ങും നടന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോഴും എന്റെ കൈ കാണുമ്പോള്‍ ദൈവം ലോകത്തിന് ഒരു സന്ദേശം നല്കാന് ദൈവം എന്നെ ഉപയോഗിച്ചല്ലോ എന്തുഭാഗ്യവാനാണ് ഞാന്‍ എന്നാണ് തന്റെ ചിന്തകള്‍ എന്ന് സാമുവല്‍ പറയുന്നു.
ഞാനന്ന് സര്‍ജന്റെ കൈയില്‍ സ്പര്‍ശിച്ചതുകൊണ്ട് എത്രയോ കുഞ്ഞുങ്ങള്‍ രക്ഷപ്പെട്ടുവെന്ന് സാമുവല്‍ അഭിമാനത്തോടെ പറയുന്നു. ജൂലി എന്ന അവന്റെ അമ്മ തന്റെ മകനെ കുറിച്ച് വളരെയധികം സന്തുഷ്ടയാണ്. അവന് ശരിയും തെറ്റും തിരിച്ചറിയുവാനുള്ള കഴിവ് അപാരമാണെന്ന് അവള് സാക്ഷ്യപ്പെടുത്തുന്നു. മകന്റെ ഫേട്ടോ പ്രോലൈഫ് ഇമേജായിട്ടാണ് താന്‍ കരുതുന്നതെന്നും ഫോക്സ് ചാനലിന് നല്കിയ അഭിമുഖത്തില്‍ അവന്റെ അമ്മ പറഞ്ഞു.
അമേരിക്കയില്‍ ഇന്നും അബോര്ഷന് ഒരു അവകാശമാണ്. അബോര്‍ഷനെതിരെയുള്ള നിലപാടാണ് അമേരിക്കയില്‍ തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കും എന്നുപോലും നിശ്ചയിക്കുന്നത്. തിന്മയുടെ ശക്തി അത്രയേറെ ശക്തമാണ് ലോകത്തില്‍.
ആര്‍ച്ചുബിഷപ് ചാട്പുട് അബോര്‍ഷനെ വിശേഷിപ്പിച്ച്ത് കുഞ്ഞുകൊലപാതകം എന്നാണ്. ചെറുത് എന്ന് അദ്ദേഹം വിളിച്ചത് അതിന്റെ ലാഘവത്വം കാണിക്കാനല്ല മറിച്ച് വധിക്കപ്പെടു വ്യക്തിയുടെ വലിപ്പം സൂചിപ്പിക്കാനായിരുു. സാമുവല്‍ ഇും ജീവിക്കു സന്ദേശമായി നമ്മുടെ ഇടയിലുണ്ടെങ്കിലും മാതാവിന്റെ ഉദരത്തില്‍ ഉരുവാകുന്ന നിമിഷം മുതല്‍ ജീവന് ആരംഭിക്കുന്നു; അവകാശങ്ങളും എന്ന സത്യം സാമുവലിന്റെ കൈയായി ദൈവം കാണിച്ചുകൊടുത്തിട്ടും ഇന്നും ആ സത്യം അംഗീകരിക്കുവാന്‍ മടിക്കുന്ന രാജ്യങ്ങളും നേതാക്കളും നമുക്ക് ചുറ്റും ഉണ്ടെന്നുള്ളതാണ് ഞെട്ടിക്കുന്ന സത്യം.
Send your feedback to : onlinekeralacatholic@gmail.com