മുപ്പത് വര്‍ഷമായി മാര്‍പാപ്പ ടെലിവിഷന്‍ കാണാറില്ല! എന്തുകൊണ്ടാണെന്നറിയാമോ?
ക്രിസ് ജോര്‍ജ് - ഓഗസ്റ്റ് 2021
ലോക്ഡൗണ്‍ കാലത്ത് അധികമാളുകളും വിരസത അകറ്റിയത് ടെലിവിഷനിലും ഇന്റര്‍നെറ്റിലും തലപൂഴ്ത്തിയായിരുന്നു. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒരിക്കല്‍ പോലും ടെലിവിഷന്‍ മുമ്പിലെത്തിയില്ല.
മാര്‍പാപ്പയ്ക്ക് ടെലിവിഷന്‍ ഇല്ലാത്തതുകൊണ്ടൊന്നുമല്ല. മറിച്ച് 30 വര്‍ഷം മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ മാതാവിന് നല്കിയ ഒരു വാഗ്ദനാം പാലിക്കുന്നതുകൊണ്ടാണ്. 1990 ജൂലൈ 15 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മാതാവിനോട് താനിനി ടെലിവിഷന്‍ കാണില്ല എന്ന് വാഗ്ദാനം ചെയ്തത്. ഞാന്‍ എന്നോട് തന്നെ പറഞ്ഞ് ഇത് എനിക്കുള്ളതല്ല. ആ വാഗ്ദാനത്തില്‍ നിന്ന് മാര്‍പാപ്പ ഒരടി പോലും പിന്നോട്ടുപോയില്ല എന്നതാണ് സത്യം. അടുത്തകാലത്ത് കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് മാര്‍പാപ്പ ഇക്കാര്യം സൂചിപ്പിച്ചത്.
ടെലിവിഷന്‍ കാണില്ലെന്നു മാത്രമല്ല, ഇന്റര്‍നെറ്റും മാര്‍പാപ്പ ഉപയോഗിക്കാറില്ല. കത്തോലിക്കസഭയുടെ തലവനെന്ന നിലയില്‍ ഒരു പാട് ഉത്തരവാദിത്വത്തങ്ങള്‍ നിറവേറ്റാന്‍ അതുകൊണ്ട് അദ്ദേഹത്തിന് ധാരാളം സമയം കിട്ടുന്നു.
മാതാവിന് നല്കിയ വാഗ്ദാനം നിറവേറ്റാനുള്ളതുകൊണ്ട് അദ്ദേഹം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ടീമിന്റെ സോസര്‍ മത്സരം പോലും കാണാറില്ല. അദ്ദേഹം സോസറിന്റെ വലിയ ആരാധകനാണ്. എന്നിട്ടും ഒരിക്കല്‍പോലും അദ്ദേഹം മത്സരങ്ങളുടെ സ്കോര്‍പോലും ഒന്ന് ചെക്ക് ചെയ്യാറില്ല. പകരം അദ്ദേഹത്തിന് വത്ത്ക്കാന് സുരക്ഷാ സേനയായ സ്വിസ് ഗാര്‍ഡ് അംഗങ്ങള്‍ ഓരോ ആഴ്ചയും സ്കോര്‍ അപ്ഡേറ്റ് ചെയ്യും.
എന്തൊക്കെ പറഞ്ഞാലും മാര്‍പാപ്പ തന്റെ വാക്ക് പാലിക്കുന്നു. അത് നമുക്കെല്ലാവര്‍ക്കും വലിയൊരു മാതൃകയുമാണ്. നാം പലപ്പോവും നേര്‍ച്ചകള്‍ നേരുകയും പിന്നീട് അത് ലംഘിക്കുവാനുള്ള പഴുതുകള്‍ തേടുകയും ചെയ്യുന്നവരാണ്. പക്ഷേ, മാര്‍പാപ്പ ഒരിക്കലും അത് തെറ്റിച്ചിട്ടില്ല. അതാണ് ത്യാഗം.
Send your feedback to : onlinekeralacatholic@gmail.com